‘മാൽഗുഡി’ എന്ന സങ്കൽപ്പ ഗ്രാമത്തിലെ ഒരു മഴക്കാല ക്യാമ്പ് അനുഭവങ്ങൾ…

വിവരണം – Shameer Irimbiliyam.

ആർ. കെ നാരായൺ എന്ന സാഹിത്യ കാരന്റെ ഭാവനയിൽ വിരിഞ്ഞ മാൽഗുഡി എന്ന ഗ്രാമം മനസ്സിൽ കൂടിയിട്ടു വർഷങ്ങൾ ആയി. ഇത്തവണ ഇവിടേക്ക് വരണം എന്നു ഉറപ്പിച്ചിരുന്നു . മാൽഗുഡി എന്ന ഗ്രാമത്തെ കുറിച്ചു അറിയാത്തവർക് വര്ഷങ്ങൾക് മുൻപ് നമ്മുടെ നാട്ടിൽ ടെലിവിഷന് എല്ലായിടത്തും എത്തുന്നതിന് മുൻപ് ദൂരദർശനിൽ ‘മാൽഗുഡി ഡേയ്സ്’എന്ന പരമ്പര കാണാത്തവർ കുറവായിരിക്കും.കർണാടകയിലെ ശിമോഗ ജില്ലയിലെ അഗുംബെ എന്ന ഗ്രാമത്തിൽ ആണ് ഈ പരമ്പരയുടെ മിക്ക എപ്പിസോഡുകളും ഷൂട്ട് ചെയപ്പെട്ടിരിക്കുന്നത്.ദക്ഷിണേന്ത്യൻ യുടെ ചിറപ്പൂഞ്ചി എന്നും രാജവെമ്പാലകളുടെ തലസ്ഥാനം എന്നും വിശേഷിപ്പിക്കുന്ന അഗുംബെ അപൂർണ്ണ ഇനം സസ്യ ജീവികളുടെ അവസസ്ഥലം കൂടി ആണ് . ജീവിതത്തിൽ ഒരികിലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം മാണ് അഗുംബെ കടും പുഴയും നാട്ടിന്പുറങ്ങളും മലകളും അസ്വദികണമെങ്കിൽ അഗുംബയിൽ തന്നെ വരണം.

അന്നൊരു വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിൽ എത്തി. ഉമ്മനോട് “എന്റെ ബാഗ് എവിടെ ഷൂ എവിടെ” ചോദിക്കുമ്പോൾ ഉമ്മാക്ക് പിടികിട്ടി ഇവൻ എന്തിനുള്ള പുറപ്പാട് ആണെന്. കഴിഞ്ഞ യാത്ര കഴിഞ്ഞു ബെഡിൽ ഉപേക്ഷിച്ചു പോയ ഷൂ യും ബാഗും അന്വോഷിക്കുന്നത് ഇപ്പോൾ ആണോ എന്ന് ഉമ്മാന്റെ ചോദ്യം പാവം ഉമ്മ അവയെല്ലാം അടുക്കി അലമാരയിൽ വച്ചിരുന്നു. രണ്ടു ദിവസത്തെക്കുള്ള ഷർട്ടും ടീ ഷർട്ടും എല്ലാം ബാഗിലാക്കിയപ്പോയേക്കും നമ്മുടെ ചങ്ക് രസഖിന്റെ വിളി വന്നു എപ്പോഴാ നമ്മൾ പോകുന്നത് ചങ്ക് രസഖിനെ ഞാൻ കുറച്ച് കാലം മുൻപ് ഫേസ്ബുക്ക് വഴി പരചയപ്പെട്ടതാണ്. ആദ്യം ആയിട്ടാണ് ഞങ്ങൾ കണാൻ പോകുന്നത്.

കുറച്ച് കഴിഞ്ഞപ്പോൾ കോളേജിലെ ചങ്ക് റൗഫ് ബൈക്കുമായി ഞങ്ങടെ അങ്ങാടിയിൽ എത്തിയിരുന്നു. ഇരിമ്പിളിയം എന്ന കൊച്ചു ഗ്രാമത്തിൽ നിന്നു അഗുംബെ എന്ന ഗ്രാമത്തിലേക്ക് ആണ് ഈ യാത്ര. ബൈക്കിൽ ഞങ്ങൾ രണ്ട് പേരും കുറ്റിപ്പുറം സ്റ്റേഷനിൽ എത്തി. കുറച്ചു കഴിഞ്ഞപ്പോൾ നമ്മുടെ രസാകും എത്തി.എറണാകുളം മുതൽ ഒഖ വരെയുള്ള ട്രെയിനിൽ ആണ് ഞങ്ങൾ ഉടുപ്പിയിലേക്കു യാത്ര തുടങ്ങി. എല്ലാ ദിവസത്തെ പോലെ തന്നെ സീറ്റ് ഒന്നും കിട്ടിയില്ല. ഞാൻ നില്കുന്നതിന്റെ മുകളിൽ ബർത്തിൽ ഒരാൾ നീണ്ടു നിവർന്നു കിടക്കുന്നു. നമ്മൾ ഇവിടെ നിൽക്കാൻ പോലും പറ്റാതെ നിൽക്കുമ്പോൾ അവന്റെ ഒരു ഉറക്കം. ഞാൻ അതൊന്നും നോക്കാതെ മുകളിൽ കയറി അവന്റെ കാലു ചുരിക്കി വക്കാൻ പറഞ്ഞു. നല്ല പയ്യൻ അവനുമായി കമ്പനിയായി യാത്ര തുടർന്നു.

രാവിലെ 6 :20 തിനോട് കൂടി ഞങ്ങൾ ഉഡുപ്പി ഇറങ്ങി ഇതേ ട്രെയിനിൽ ബാക്കിയുള്ള കൂട്ടുകാരുടെ അടുത്തേക്ക്. ഫാസിൽ,പ്രണവ്,ശിൽസ്, ജിനു,ഹരീഷ് ബായി, പിന്നെ നമ്മളെ ഡോക്ടർ റിയാസ് ഇക്ക, കൂടെ വന്ന നജീബ് ബ്രോ, ഇവിടേക്ക് ആദ്യം വന്ന വാഹിദ് ബ്രോ യും വന്നതോടെ ഞങ്ങൾ പരസ്പ്പരം പരിചയപ്പെട്ടത്തിന് ശേഷം ഉഡുപ്പി ബസ് സ്റ്റാണ്ടിലേക്കു പോയി.ഉഡുപ്പി സ്‌പെഷ്യൽ ചായയും അകത്താക്കി അഗുംബെ ബസ് തിരഞ്ഞു നടക്കുമ്പോൾ സ്റ്റാണ്ടിന്റെ മുമ്പിൽ തന്നെ അതാ അഗുംബെ ബസ് നിൽപ്പുണ്ട്.

ബസിൽ വിൻഡോ സീറ്റിൽ എല്ലാം ബാക്കിയുള്ളവർ ഇരുന്നിരുന്നു അപ്പോയേക്കും രണ്ടു അമ്മച്ചിയും കുട്ട്യോളും കൂടി ബസ്സിൽ കയറി. ഇതര സംസ്ഥാന തൊഴിലാളികൾ ആയിരിക്കും അവരിൽ ഒരു അമ്മച്ചി ദേ എന്റെ അടുത്തേക്കണല്ലോ വരുന്നത്. വല്യ പെട്ടികളും പത്രങ്ങളുമായി എന്റെ അടുത്ത് വന്നിരുന്നു . ബസ് ഓടി തുടങ്ങി നല്ല തെളിഞ്ഞ കാലാവസ്ഥ. ഗ്രാമത്തിന്റെ ഭംഗി ശരിക്കും കാണാമായിരുന്നു. അധികം നേരം നിന്നില്ല ഈ കാലാവസ്ഥ ബസ് അഗുംബെ ചുരം കയറി തുടങ്ങിയതോടെ ചാറ്റൽ മഴയും കോടമഞ്ഞും. ഇത്രയും അധികം അപകടം നിറഞ്ഞ ഹയർ പിന് ബെൻഡ് മുന്പോന്നും വേറെ എവിടെയും കണ്ടിട്ടില്ല. ബസ് റോഡിന്റെ അറ്റത്തു കൊണ്ടുപോയി തിരിക്കുമ്പോൾ തന്നെ നമ്മുടെ തല കറങ്ങി പോകും. അങ്ങനെ ആയിരുന്നു ഓരോ വളവുകളും. ഒരു ബസിനു പോകാൻ പാകത്തിലുള്ള വീതി മാത്രമേ ഒള്ളു റോഡിനു. കോടമൂടി നിൽക്കുന്നത് കൊണ്ട് ചുറ്റുമുള്ളതൊന്നും കാണാൻ കഴിയുന്നില്ല. അപ്പോയേക്കും കണ്ടക്ടർ അഗുംബെ എന്നു വിളിക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ ഇപ്പോൾ മഴയുടെ നാട്ടിൽ എത്തിയിരിക്കുന്നു. ആർ കെ നാരായണൻ ന്റെ ‘മാൽഗുഡി ഡേയ്സിൽ’ലൂടെ കണ്ട അങ്ങാടിക്ക് വല്യ മാറ്റം ഒന്നും ഇല്ല. ഇവിടെ എത്തിയതോടെ മൊബൈൽ നെറ്റ്വർക്ക് പോയി.അടുത്ത ബസ് അഗുംബയിൽ ഇറങ്ങുന്നത് നോക്കി നിൽക്കുന്ന ഞങ്ങൾ കാണുന്ന കഴിച്ച കാവി മുണ്ടും ജുബയും ഉടുത്തുകൊണ്ടു ഇറങ്ങുന്ന ഹിമാലയം യാത്രികനും എഴുത്തുകാരനുമായ പ്രവീണ് മാഷിനെ ആണ് കഥയിലെ ട്വിസ്റ്.ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന് കൈ കാണിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഇവിടെ ആരൊക്കെയാണ് മാഷിനെ കാത്തിരിക്കുന്നത് മാഷിന് ഇവിടെ ഇറങ്ങിയപ്പോൾ മാത്രം ആണ് പിടികിട്ടുന്നത് എല്ലാവരും നമ്മടെ കുട്ടികൾ ആണ് അറിയുന്നതോടെ ആ കണ്ണിലെ തിളക്കം ഒന്നു കാണേണ്ടത് തന്നെയാണ്.

അഗുംബെ എന്ന ഗ്രാമത്തിന്റെ വീഥികളിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി ചെറിയ പെട്ടികടകൾ ഇടിഞ്ഞു പൊളിഞ്ഞ വീഴാൻ പോകുന്ന തരത്തിലുള്ള കെട്ടിടങ്ങൾ, ഓല മേഞ്ഞ കുടിലുകൾ കോണ്ക്രീറ്റ് കെട്ടിടങ്ങൾ ഒന്നും നമുക്കു അവിടെ ചെന്നാൽ കാണാൻ കഴിയില്ല. വർഷങ്ങളുടെ പാരമ്പര്യം ഉള്ള ഡോട്ടുമന അന്വോഷിച്ചു നടക്കാൻ തുടങ്ങി നാലു വഴികൾ കൂടി ചേർന്ന കവലയിൽ എത്തിയപ്പോൾ ഡോട്ടുമന നമുക്കു കാണാൻ കഴിയും അവിടെ ചെന്ന് മനയുടെ ഭംഗി നുകർന്നു ഫോട്ടോയും പകർത്തി നട്ടു വഴികളിലൂടെ നടത്തം തുടർന്നു.

മല്യ യുടെ 407 എന്ന വാഹനത്തിൽ ആണ് ഞങ്ങൾ ഇനി അഗുംബയിൽ നിന്നു 30 കി മി അകലെ ഉള്ള sirimane വെള്ളച്ചാട്ടത്തിലേക്കു ഉൽകാട്ടിലൂടെ മഴയും കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു മഴയുടെ ശക്തി കൂടി വരുന്നുണ്ട് മുഖത്തേക്ക് അടിക്കുന്ന മഴത്തുള്ളികൾ ചെറുതായിട്ടു വേദന പിക്കുന്നുണ്ട് മഴയിൽ ഒരു കുടയോ റൈൻ കൊട്ടോ ഇല്ലാതെ മഴയിൽ അലിഞ്ഞു പോയിരുന്നു ഞങ്ങൾ എല്ലാവരും.

എത്ര ആർദ്രമാണ് അഗുംബയുടെ ആകാശം ഏതു നിമിഷവും മഴ പെയ്യാൻ വെമ്പുന്ന മനസ്സുമായി നിൽക്കുന്ന കാർമേഘങ്ങൾ. ഇവിടെ കൂടുതലും ഓട് മേഞ്ഞ വീടുകളാണ് അധികവും മഴ ചാറ്റൽ അടികത്തിരികൻ മിക്കവരും ടാർ പയകൊണ്ടു വീടിന്റെ ഭാഗങ്ങൾ മറച്ചിരിക്കുന്നു. കാടിന്റെ നടുവിൽ ഈ ഗ്രാമത്തിൽ ഏതാണ്ട് അരുന്നൂറോളം പേർ താമസിക്കുന്നു. ശാന്തമായ ഒരു നാട്ടിൻ പുറം ആസ്വദിക്കാൻ മനസ്സുണ്ടെങ്കിൽ ജീവിതത്തിൽ ഒരു തവണയെങ്കിലും ഇവിടെ വരെ വരണം അത്ര മനോഹരമാണ് ഈ ഗ്രാമം. ഇരിമ്പിയർത്തു പോകുന്ന വാഹങ്ങളുടെ ബഹളം ഒഴിച്ചാൽ ശാന്തമായ ഒരു നാട്ടിൻ പുറമാണിത്.

ഈ ഗ്രാമത്തിൽ സുന്ദരിയായ ഒരു പെണ്കുട്ടി ഉണ്ടെന്നു പറയുന്നത് നമ്മുടെ റസാഖ് ആണ് അവളെ ഒന്നു കാണാൻ വേണ്ടി അവിടേക്ക് പോകുമ്പോൾ ഞങ്ങളെ കാണുന്ന അവൾ വീടിന്റെ അകത്തേക്ക് ഓടി പോകുന്ന കാഴ്ച ഗ്രാമത്തിന്റെ നിഷ്കളങ്കത ഓർമിപ്പിക്കുന്നു.ഇപ്പോൾ അഗുംബയിൽ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു ഞങ്ങൾ എല്ലാവരും മല്യ യുടെ താമസ സ്ഥലത്തേക്കു പോയി 8 മണിയോടെ കൂടി ഞങ്ങൾ മല്യ യുടെ വീട്ടിൽ പോയി ക്യാമ്പ് തുടങ്ങി എല്ലാവരെയും അവരെ കുറിച്ച് വാചാലനായി ഓരോരുത്തരും അവരുടെ സ്വപ്നങ്ങൾ ആഗ്രഹങ്ങൾ ലക്ഷ്യങ്ങൾ യാത്ര അനുഭവങ്ങൾ പങ്കു വെക്കാൻ തുടങ്ങി ഞങ്ങളുടെ അനുഭവങ്ങൾ പറഞ്ഞു തീർന്നത്തോടെ മാഷിന്റെ അനുഭവങ്ങൾ പറയാൻ തുടങ്ങി ആദ്യ ഹിമാലയ യാത്രയെ കുറിച്ചും അവിടുത്തെ കാഴ്ചകളെ പറ്റി പറയാൻ തുടങ്ങി മാഷിന്റെ ഓരോ വാക്കിലും നമുക്ക് ഹിമവാന്റെ മണ്ണിലൂടെ നടക്കുന്ന ഫീൽ വരും. ഇന്നത്തെ യാത്രക് വിരാമം ഇട്ട് കൊണ്ട് ഞങ്ങൾ ഉറക്കത്തിലേക്കു വഴുതി വീണു.

രണ്ടാം ദിവസം എല്ലാം ദിവസം പോലെ തന്നെ 7 മണിയോട് കൂടി അലാറം അടിക്കാൻ തുടങ്ങി ഏഴു മണി കഴിഞ്ഞാൽ പിന്നെ എനിക്ക് ഉറക്കം വരില്ല റൂമിൽ റസാഖ് ,റൗഫ് നല്ല ഉറക്കത്തിൽ ആണ് അവരെ ശല്യപ്പെടു താതെ റോഡിലേക്ക്‌ഇറങ്ങി നോക്കുമ്പോൾ അവിടെ അതാ പ്രഭാത നടതത്തിനു ഇറങ്ങിയ ഫാസിലും, പ്രണവും, ഡോക്ടർ, ഹരീഷ് ജിനു ഉണ്ടാവിടെ ഞങ്ങൾ നടത്തം തുടങ്ങി ഡോട്ടുമന മനയുടെ അടുത്ത് എത്തിയപ്പോൾ അവിടെ പാൽ വാങ്ങാൻ വന്ന ഗ്രാമവാസികൾ ഉണ്ടായിരുന്നു കസ്തൂരി അകയുടെ അച്ഛനായിരിക്കും ഒരു കാരണവർ ആണ് അവിടെ വരുന്നവർക് പാല് നൽകുന്നത് ഞങ്ങൾ അദ്ദേഹത്തോട് അവിടെത്തെ തമാസത്തെ പറ്റി ചോദിച്ചറിഞ്ഞു അവിടെത്തെ ഫോൺ നമ്പർ വാങ്ങി. ഒരു രാത്രി ഈ ഡോട്ടുമനയിൽ നമുക്കു കസ്തൂരി അക്കയുടെ കുടുംബത്തിനൊപ്പം കഴിയണം എന്നു പറഞ്ഞു ഞങ്ങൾ നടത്തം തുടർന്ന്..

രാവിലെ മല്യയുടെ ഭക്ഷണം കഴിച്ചു കവൽദുര്ഗാ കൊട്ടായിലേക്ക് യാത്ര തുടങ്ങി ഇവിടെ നിന്ന് 30 കി മി അകലെ ഉള്ള ഫോർട്ടിലേക്കു ഞങ്ങളെ കൊണ്ട് ലോറി പുറപ്പെട്ടു ഒന്നു രണ്ടു മണിക്കൂറിന്റെ യാത്ര കൊടുവിൽ വണ്ടി ഒരു മല മുകളിൽ നിർത്തി തന്നു ഇനി കുറച്ചു നടക്കാൻ ഉണ്ട് ഞങ്ങൾ നടക്കാൻ തുടങ്ങി അവിടേക്ക് പോകുന്ന വഴിക്ക് ഒരു ഗൈഡ് കോട്ടയെ കുറിച്ച് പറയാൻ തുടങ്ങി അഞ്ചു കവാടങ്ങൾ ആണ് കോട്ടക്കു ഉള്ളത് അതു മനസ്സിലാക്കി പോയാൽ എല്ലായിടത്തും എത്തി ചേരാൻ കഴിയൂ… നടത്തം തുടർന്ന് ഒരു പാടത്തിന്റ അടുത്ത് എത്തിയിരിക്കുന്നു ആ പാട വരമ്പിലൂടെ ഞങ്ങൾ പരസ്പരം തമാശകൾ പറഞ്ഞു നടന്നു ധാരാളം കർഷകർ ഉള്ള ഒരു പ്രദേശം അവർ മഴ നനയാതിരിക്കാൻ ചാക്ക് കൊണ്ട് ഉണ്ടാക്കിയ ഒരു ഷീറ്റ് തലയിലൂടെ മൂടി ആണ് അവർ ജോലി ചെയ്യുന്നത് ഇന്ത്യയുടെ ആത്മാവു ഗ്രാമങ്ങളും അവിടുത്തെ കർഷകർ ആണ് പറയുന്നത് എത്ര ശരി ആണ്.

ഓരോ കവാടങ്ങൾ ലും തൂണുകളിലും കൊത്തുപണികൾ കാണാമായിരുന്നു കോട്ടയെ കുറിച്ചും അവിടുത്തെ ചരിത്രത്തെ കുറിച്ചും ഞങ്ങൾ മാഷിനോട് ചോദിച്ചു മനസിലാക്കി വിജയനഗര സാമ്രാജ്യത്തിന്റെ ഒരു ഭാഗം ആണ് ഈ മലമുകളിലെ കോട്ട ഇവിടെ കോട്ടയുടെ മദ്യ ഭാഗത്തു ഒരു കുളം ഉണ്ട് ഇളം നീല നിറത്തിലുള്ള കുളം കണ്ടാൽ ആർക്കും ചാടാൻ തോന്നും അവിടെ നിന്നു ഒരു കാട്ടിലൂടെ വേണം ഈ കോട്ടയുടെ ഏറ്റവും മുകളിലെ കവാടത്തിൽ എത്തി ചേരാൻ നടത്തം തുടർന്ന് അങ്ങു അകലെ ഒരു കവാടം കണ്ടപ്പോഴാണ് ഞങ്ങൾക് വഴി തെറ്റിയില്ലെന്നു മനസ്സിലാവുന്നത് മുകളിൽ ചെന്നാൽ കാണുന്ന കാഴ്ച എങ്ങനെ പറയണം എന്ന് എനിക് അറിഞ്ഞൂടാ അത്ര മനോഹരമാണ് ആ കാഴ്ച ഒരു ഡാമിന്റെ വിദൂര ദൃശ്യം നമുക്കു കാണാൻ കഴിയും ഒരു ചെറിയ അമ്പലം അതിന്റെ മുകളിൽ ഉണ്ട് .അതുപോലെ ആദ്യം പുറപ്പെട്ട കവാടം നമുക്കു കാണാൻ കഴിയും അതുപോലെ മധ്യ ഭാഗത്തുള്ള കുളം.

ഞങ്ങൾ ഇനിയും ഒരുപാട് സ്ഥലം കാണാൻ ഉള്ളതിനാൽ വേഗം തിരിച്ചു ഇറങ്ങി. ഉച്ച ഭക്ഷണം കഴിച്ചു കുന്ദദ്രി ഹിൽസ് ലേക്ക്. അവിടേക്ക് ഞങ്ങൾ ജീപ്പ് ആണ് തിരഞ്ഞെടുത്തത്. ഡ്രൈവർ നമ്മുടെ മച്ചാൻ സുധി. ആ ഒരു യാത്രയിൽ മച്ചാനുമായി നല്ല കമ്പനി ആയി. കുന്ദദ്രി ഹില്ലിന്റെ മുകളിൽ വരെ നമുക്കു ജീപ്പിൽ പോകാവുന്നതാണ്. അവിടെ ഒരു ജൈന ക്ഷേത്രം ഉണ്ട്. നല്ല കോടമഞ്ഞും ചാറ്റൽ മഴയും ആണ് ഞങ്ങളെ അവിടെ സ്വീകരിച്ചത്. തിരിച്ചു വരുമ്പോൾ മച്ചാനോട് ഞങ്ങൾക്ക് ഫോട്ടോ എടുക്കണം പറഞ്ഞപ്പോൾ ഒരു മല മുകളിൽ കൊണ്ടു വിട്ടു. നിരപ്പായ പുൽമൈതാനം.. എല്ലാവരും രസഖിന്റെ ഫോട്ടോഗ്രാഫി യുടെ പവർ മനസിലാക്കി. ഫോട്ടോ എടുപ്പ് തുടർന്ന്.. അതിനിടയിൽ റസാഖ് സുധിയുടെ കയ്യിൽ നിന്ന് കീ വാങ്ങി ജീപ്പ് ഓടിക്കാനും തുടങ്ങി.

ഇനി ഞങ്ങൾക് sunset view പോയിന്റ് കാണണം പറഞ്ഞു സുധിയെ കൂട്ടി അവിടേക്ക്.. നമ്മുടെ വയനാട്ടിലെ ലക്കടി വ്യൂ പോയിന്റ് നോട് സാമ്യം തോന്നിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് അവിടെ ഉണ്ടായിരുന്നത്. ഇനി ഇവിടെ കൂടുതൽ ചിലവഴിച്ചാൽ നാട്ടിലേക്ക് ഉള്ള ട്രെയിൻ മിസ്സ് ആവും കരുതി നേരെ താമസ സ്ഥലത്തേക്കു പോയി. അപ്പോയേക്കും ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. ഞങ്ങൾ എല്ലാവരും ഉടുപ്പിയിലേക്കു യാത്ര തുടങ്ങി. അവിടെ നിന്നു ഹരീഷ് ബായിയെ യാത്ര ആക്കി. പിന്നെ ഓരോരുത്തരും ട്രെയിനിൽ കയറി വീണ്ടും നമുക്കു അടുത്ത ക്യാമ്പിൽ കാണാം പറഞ്ഞു യാത്ര ആയി. ഈ വർഷത്തെ ഫ്രണ്ട്ഷിപ് ദിനത്തിൽ ഒരു പാട് കൂട്ടുകാരെയും മനോഹരമായ യാത്ര സമ്മാനിച്ച ദൈവത്തിനോട് നന്ദി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply