ശ്രീകൃഷ്ണപുരത്തെ അരവിന്ദേട്ടന്‍റെ പഴങ്ങൾ നിറഞ്ഞ കാട്…

പഴങ്ങൾ നിറഞ്ഞ കാട്. ഇതു വെറും സ്വപ്നത്തിലോ സ്വർഗ്ഗത്തിലോ ഉള്ള കാഴ്ചയല്ല. കഥകളിലെ സ്വർഗത്തെ ഭൂമിയിലേക്കെത്തിച്ച ഒരു മനുഷ്യന്റെ ജീവിതത്തിലേക്കും ആ സ്വർഗ്ഗത്തിലേക്കും ഉള്ള യാത്ര വിവരണം ആണ്. ഒരുപാട് വന്മരങ്ങൾ , ചെറുമരങ്ങൾ കുറ്റിച്ചെടികൾ വള്ളിപ്പടർപ്പുകൾ ഇതെല്ലാം നിറഞ്ഞതാകും കാട്.. എന്നാൽ കാടിന് മറ്റൊരു അർഥം കൊടുത്തിരിക്കുകയാണ് ശ്രീകൃഷ്ണപുരത്തെ അരവിന്ദേട്ടൻ.. പ്രകൃതിയെ മനസറിഞ്ഞു സ്നേഹിക്കുന്ന സഞ്ചാരികൾ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട സ്ഥലം.

ശ്രീകൃഷ്ണപുരത്തു അരവിന്ദേട്ടന് ഒരു വലിയ ബൊട്ടാണിക്കൽ ഗാർഡൻ ഉണ്ട്.. ഗാർഡൻ എന്നുപറയുമ്പോൾ ചെറിയ ചെറിയ പൂക്കൾ, ചെറുമരങ്ങൾ മാത്രം ആണ് എന്ന് കരുതരുത്. ലോകത്തിലെ മരഭീമൻ റെഡ് വുഡ് വംശത്തിൽ പെട്ട മരത്തെ പോലും അരവിന്ദേട്ടൻ സ്വയ പ്രയത്നത്താൽ വളർത്തിയെടുത്ത കാട്ടിൽ എത്തിച്ചിട്ടുണ്ട് . നാഷണൽ ലെവൽ അവാർഡ് ആയ പ്ലാന്റ് ജീനോം ലഭിച്ച വ്യക്തികൂടി ആണ് അദ്ദേഹം.

അരവിന്ദേട്ടന്റെ ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള യാത്രയിൽ.. മനസ്സിൽ വലിയ പ്രതീക്ഷകൾ ഇല്ലായിരുന്നു, മൺ വഴിയിലൂടെ ജീപ്പ് എത്തിയത് നിറയെ മരങ്ങൾ ഉള്ള അരവിന്ദേട്ടന്റെ വീട്ടുമുറ്റത്ത് .. ചുറ്റും സാധാരണപോലെ കുറെ മരങ്ങൾ, സസ്യങ്ങളെപ്പറ്റി കൂടുതൽ അറിയാത്ത ഒരാൾക്ക് അത്രേ പറയാൻ സാധിക്കു. പക്ഷെ വീട്ടു വഴിയിൽ അത്ഭുതപ്പെടുത്തി ഞങ്ങളെ നോക്കി ഒരു പ്രത്യേക ഫലം.. ആരെയും നാണിപ്പിക്കുന്ന തരത്തിൽ NIPPLE ഫ്രൂട്ട്. വീണ്ടും അത്ഭുതപ്പെടുത്തി ഒരുപാട് പേരറിയാത്ത ഫലങ്ങൾ.

അത്ഭുത കാഴ്ചയിലൂടെ നടന്നു നടന്നു അരവിന്ദേട്ടന്റെ വീട്ടിലേക്കെത്തി. 60 വയസിനു മുകളിൽ പ്രായം ഉണ്ടെങ്കിലും എപ്പോളും പ്രകാശം പരത്തുന്ന മുഖത്തോടെ ചിരിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളെ സ്വാഗതം ചെയ്തു. ശ്രീകൃഷണപുരം ജൈവകര്ഷക സമിതിയുടെ ഗുരു സ്ഥാനം ആണ് അദ്ദേഹത്തിന്.. ഫ്രൂട്ട് ഫോറെസ്റ് എന്ന എന്ന കൃഷി രീതിയെ, വലിയതലങ്ങളിലേക്കു കൊണ്ടുപോകുവാൻ റെജി ചേട്ടനും മറ്റു കർഷകർക്കും പ്രോത്സാഹനം ആയ ആൾ. ഞങ്ങൾ ചെല്ലുമ്പോൾ അദേഹത്തിന് കാലിൽ ചെറിയ ഒരു വേദന ആയി ഇരിക്കുകയാണ്.. കൂടെ നടന്നു ബൊട്ടാണിക്കൽ ഗാർഡൻ കാണാൻ വരില്ല എന്നാണ് കരുതിയത്. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളെക്കാൾ മുന്നിൽ പുറത്തേക്കിറങ്ങി.. കാഴ്ചയുടെയും അറിവിന്റെയും ഒരു വലിയ ലോകം ആണ് അവിടെന്നു അരവിന്ദേട്ടൻ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തന്നത്.

ഓരോ ചെടികളെയും, മരങ്ങളെയും സ്വന്തം മകളെപ്പോലെ ആണ് അദ്ദേഹത്തിന്.. ഓരോ ചെടിയുടെയും സയന്റിഫിക് പേരുമുതൽ, അത് ഉപയോഗിക്കുന്ന രാജ്യം, അതിന്റെ ഇലകളുടെ പൂക്കളുടെ കായ്കളുടെ മണത്തിന്റെ പ്രേത്യേകതകൾ അദ്ദേഹത്തിന് മനഃപാഠം ആണ്.
അഗസ്ത്യ മുനിയുടെ പേരിലുള്ള അഗസ്റ്റി എന്ന സസ്യത്തിൽനിന്നും യാത്രാമാരംഭിച്ചു.. ഒരുകാലത്തു ഇൻഡയോനേഷ്യയിലെ രാജാവിന് മാത്രം ഉപയോഗിക്കാൻ അധികാരം ഉണ്ടായിരുന്ന പെർഫ്യൂമിന്റെ മണമുള്ള സസ്യങ്ങൾ.. തെങ്ങും തോപ്പിൽ വണ്ടുകളുടെ ഉത്പ്പാദനം കുറക്കാൻ ആയി നട്ടിരുന്നു വെള്ള ചെമ്പകം. പിന്നെ ഞങ്ങൾ തയ്യാറാക്കിയ ലിസ്റ്റിൽ 500 ഓളം സസ്യങ്ങൾ..

പാറ്റാമുണ്ടം വരിക്കച്ചക്ക നല്ല ചുവന്ന നിറം ആണത്രേ , ഭദ്രായം, മധുരം ഉള്ള ചതുരപുളിയൻ, നെല്ലിയാമ്പതിയിൽ കാണാറുള്ള rough cinnamon, കോകോ പ്ലം, കാരമ്പോള, അംബിയോൺ, മരമുന്തിരി എന്നറിയപ്പെടുന്ന ജബോട്ടികാബ, വ്യത്യസ്തത നിറച്ച ബാരാബര, അത്തി, കുടംപുളി, snake fruit, ഭൂതം കൊല്ല, മധുരാഞ്ഞിലി, ബർമീസ് എന്നറിയപ്പെടുന്ന മുട്ടപ്പഴം.. പൂച്ചപ്പഴം… മുന്തിരിപ്പേര അങ്ങനെ അങ്ങനെ ലിസ്റ്റ് അവസാനിക്കാതെ നീളുകയാണ്. അത്ഭുതങ്ങളുടെ വലിയ ഒരു ലോകം ആണ് ഈ ഫ്രൂട്ട് ഫോറെസ്റ് . ഓരോ ചെടികളും ഞങ്ങളെ അമ്പരപ്പിച്ചു കടന്നുപോയി.

എനിക്ക് വളരെ കൗതുകം തോന്നിയ ഒരു ഫലത്തെ കുറിച്ച് പറയാം.. അതാണ് “MIRACLE FRUIT”.. ഇനി അതിന്റെ പ്രതിയാകാത്ത പറയാം. ഒരു കുഞ്ഞു ഇരുമ്പൻ പുളി യുടെ വലിപ്പമേ ഉള്ളു. ഒരെണ്ണം പറിച്ചു ഞാൻ കഴിച്ചു. പ്രത്യേകിച്ച് യാതൊരു വികാരം ഇല്ലാത്ത ഒരു പഴം.. ഇനിയായാണ് മിറക്കിൾ, അവിടെത്തന്നെ ഉള്ള ഒരു പച്ച ചൈനീസ് ഓറഞ്ച് എടുത്തു കടിച്ചുനോക്കാൻ പറഞ്ഞു.. ഭയങ്കര മധുരം.. നാരങ്ങാ പോലിരിക്കുന്ന പഴുക്കാത്ത ഈ ചൈനീസ് ഓറഞ്ചിന് ഇത്ര സ്വാതോ.. അവിടെ കണ്ട ഒരില പറിച്ചു കഴിച്ചു അതും മധുരിക്കുന്ന. പിന്നെ ബാരാബര കഴിച്ചു ചെറിയ പുളി ഉള്ള അതും മധുരിക്കുന്നു .. ഇപ്പൊ കാര്യം മനസിലായി അതാണ് MIRACLE FRUIT effect !!!! അവധിക്കാലത്തു ഇവിടെ എത്തിയാൽ മാമ്പഴക്കാലം ആകും.. അത്രയധികം വെറൈറ്റി മാങ്ങകൾ ആണ്.. എന്നെ എല്ലാവരേം അഭുതപെടുത്തി വലിയ മരത്തിൽ തേങ്ങാ പോലെ begger bowl..

sustainable development നായി അദ്ദേഹം നമുക്ക് മുന്നിൽ കാഴ്ചയുടെ വസന്തം തീർക്കുകയാണ് മനോഹരമായ ഫ്രൂട്ട് ഫോറെസ്റ്റിലൂടെ.. ഒരുമനുഷ്യന്റെ ഒരുകാലത്തുള്ള അദ്ധ്വാനത്തിന്റെ ഫലം ആണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്ന വിധം, കഴിയ്ക്കാൻ കഴിയുന്ന വിധം 5 ഏക്കറിൽ പരന്നു കിടക്കുന്ന ഈ ഭൂമിയെ സ്വർഗം ആക്കി തീർത്തത് . കച്ചവട സാധ്യത ധാരാളം ഉണ്ടായിട്ടും, അത് വേണ്ടെന്നു വച്ച് പരിസ്ഥിതിക്കായും സമൂഹത്തിനും ആയി ജീവിക്കുന്ന നല്ല മനുഷ്യരിൽ ഒരാൾ.

പാലക്കാട്ടെ ശ്രീകൃഷ്ണപുരത്തെത്തി ആരോട് ചോദിച്ചാലും പറഞ്ഞു തരും കർഷകനും, സാമൂഹ്യ സേവകനും ആയ ഈ വലിയ മനുഷ്യന്റെ ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള വഴി.

കടപ്പാട്- ഗീതു മോഹന്‍ദാസ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply