കേരള കലാമണ്ഡലം; മലയാണ്മയുടെ അഭിമാന കലാക്ഷേത്രം…

ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് കേരളകലാമണ്ഡലം. പ്രത്യേകിച്ചും, കേരളത്തിൽ രൂപം കൊണ്ട കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. കലാമണ്ഡലം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.

1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. കലാമണ്ഡലം, വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.

സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തെയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നുണ്ട്. വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി തയ്യാറാക്കിയിട്ടുണ്ട്. കേരളീയ ഗ്രാമാന്തരീക്ഷമാണ് കലാമണ്ഡലത്തിലെ കളരികളില്‍ ഇപ്പോഴും നില നിലയ്ക്കുന്നത്. മഹാക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളുടെ മാതൃകയില്‍ ഒരു കൂത്തമ്പലം കലാമണ്ഡലത്തിലും ഉണ്ട്. കല്ലൂം തടിയും ഉപയോഗിച്ചു പരമ്പരാഗത ശൈലിയില്‍ തന്നെയാണിതു പണി തീര്‍ത്തിരിക്കുന്നത്. കരിങ്കല്‍ തൂണുകളില്‍ നാട്യശാസ്ത്രത്തിലെ നൂറ്റെട്ടു കരണങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

കൊച്ചിസര്‍ക്കാരിന്റെയും കേരളസര്‍ക്കാരിന്റെയും തണലില്‍ പല കാലങ്ങളിലായി പുലര്‍ന്നുപോന്ന കലാമണ്ഡലം ഇപ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ സാംസ്കാരികവകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കലാസ്ഥാപനമാണ്. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, ചുട്ടി, ചമയം, മൃദംഗം, മിഴാവ്, കര്‍ണാടകസംഗീതം, കേരളീയവാദ്യങ്ങള്‍ എന്നിങ്ങനെ പ്രധാനകലാവിഷയങ്ങള്‍ കലാമണ്ഡലത്തില്‍ പഠിപ്പിച്ചുവരുന്നു. അതോടൊപ്പം കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള കലാസംഘങ്ങളും കലാമണ്ഡലത്തിന് സ്വന്തമായുണ്ട്.

1957-ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റേടുത്ത് ഗ്രാൻഡ് ഇൻ ഗ്രേഡ് സ്ഥാപനമാക്കി. 1962 നവംബറിൽ കേരള ആർട്സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാദൃശ്യമാണ് നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച കൂത്തമ്പലം. കലാ അദ്ധ്യയനത്തിനും അക്കാദമിക് പഠനത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ചാരുദത്തം, നാടകാവിഷ്കാരം, നങ്ങ്യാർക്കൂത്ത് ഡോക്യുമെൻറേഷൻ,ഡിജിറ്റൽ ലൈബ്രറി,കൂത്തമ്പല നിർമ്മാണം എന്നിവയാണ് പുതിയ പ്രവർത്തനങ്ങൾ.

കടപ്പാട് – വിക്കിപീഡിയ.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply