ബെംഗലൂരുവിനടുത്തുള്ള 90 ലക്ഷം ശിവലിംഗങ്ങളുള്ള കൊട്ടിലിംഗേശ്വര അമ്പലം…

വിവരണം – കവിത ജെ.കല്ലൂർ.

ബാംഗ്ളൂരിലെ തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും ഒരു ഗ്രാമത്തിലേക്കുള്ള യാത്ര അങ്ങനെ വേണം ഈ യാത്രയെ വിശേഷിപ്പിക്കാൻ.. പച്ചപ്പും കുന്നും മലകളും പോകുന്ന വഴികളിൽ പൂക്കളുടെ കൃഷിയും താമരക്കുളവും ഇങ്ങനെ ഒരു യാത്ര നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കോലാർ കോടിലിംഗേശ്വര ക്ഷേത്രം അതിനു ഒരു ഉത്തരമാണ്..ഒരു ദിവസം പോയി വന്നു നല്ല ശുദ്ധമായ വായുവും ശ്വസിച്ചു നല്ല ഗ്രാമ കാഴ്ചകളും കണ്ടു തിരിച്ചു വരാം.. ഇനി എന്റെ യാത്ര ഞാൻ ഇവിടെ വിവരിക്കാമല്ലോ..

ചേച്ചിയും ഞാനും ഞങ്ങളുടെ അനുജനും കൂടെ ആണ് പോയത്..ചേച്ചി വൈറ്റ് ഫീൽഡിൽ താമസം ആയതു കാരണം ഇവിടെന്നും തീവണ്ടിയിലാണ് ഞങ്ങൾ കോലാർലേക്ക് പോയത്. മജിസ്റ്റിക്കിൽ നിന്നും 7 മണിക്ക് പുറപ്പെടുന്ന തീവണ്ടി വൈറ്റ്ഫീൽഡിൽ 7 45 നു എത്തി. ഒരു ഉൾഗ്രാമമായത് കൊണ്ടു രാവിലത്തെ ബ്രെക്ഫാസ്റ് ഞങ്ങൾ കയ്യിൽ കരുതിയിരുന്നു.. 7 45 നു പുറപ്പെട്ട ട്രെയിൻ അവിടെ എത്തിയത് 9 മണിക് ആയിരുന്നു.

നിറയെ മലകൾ ,പൂ പാടങ്ങൾ, ഒക്കെ തീവണ്ടിയുടെ ജനൽ കാഴ്ചകൾ ആണ്. അങ്ങനെ 9 മണിക് സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു ഒറ്റപെട്ട സ്ഥലം കൂടാതെ പഴയ ഒരു റയിൽവേ സ്റ്റേഷനും. അവിടെ പുറത്തു നിർത്തിയിട്ട ഓട്ടോയിൽ ഒന്നിൽ കയറി കൊട്ടിലിംഗേശ്വര അമ്പലം എന്നു പറഞ്ഞപ്പോൾ ആ ചേട്ടൻ 100 രൂപ പറഞ്ഞു. 6 കിലോമീറ്റർ ഉണ്ട് സ്റ്റേഷനിൽ നിന്നും അമ്പലത്തിലേക്ക്.. ഞങ്ങൾ അവിടെ പൈസ കുറക്കാൻ ഒന്നും പറഞ്ഞില്ലായിരുന്നു..കാരണം ബാംഗ്ലൂർൽ ഒരു ഒന്നൊര കിലോമീറ്ററിന് 100 രൂപ പറയുന്ന ആൾക്കാർ ആണ്. അങ്ങനെ റിക്ഷയിൽ കേറി നമ്മൾ അവിടെ എത്തി.

കോലാർ അമ്പലം സ്വതവേ അത്ര പ്രസിദ്ധമായ അമ്പലമല്ല.പക്ഷെ അവിടെ 90 ലക്ഷത്തിൽ അധികം ശിവലിംഗങ്ങൾ ഉണ്ട്..ഏകദേശം 15 ഏകറിലായി വ്യാപിച്ചു കിടക്കുന്ന അമ്പലം. 20 രൂപ entry ഫീസ് കൊടുക്കണം.പക്ഷെ ശിവഭക്തരായ നമുക്കു ശെരിയായ അതിശയം ആയിരുന്നു..90 ലക്ഷം ശിവലിംഗങ്ങളും ഒരു വലിയ ശിവലിംഗവും നന്ദിയുടെ ഒരു വലിയാ പ്രതിഷ്ഠയും. അവിടെ തൊഴുമ്പോൾ നമുക്കു ഈ അമ്പലത്തിന്റെ ഐതിഹ്യം പൂജാരിമാർ പറഞ്ഞു തരും. അങ്ങനെ പ്രാർത്ഥന ഒക്കെ കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി .. അവിടുന്നു ഒരു ചായ കുടിച്ചു നമ്മൾ പുറത്തേക്ക് നടന്നു.. നല്ല കാലാവസ്ഥയും നനുത്ത കാറ്റും..

നമ്മൾ നടക്കുമ്പോൾ കുറച്ചകലെ ആയി മല്ലികപാടം കണ്ടു.എന്നാൽ അവിടെ പോയി ഫോട്ടോ എടുക്കാം എന്നു വിചാരിച്ചു. പിന്നെ ട്രെയിൻ സമയം നോക്കിയപ്പോൾ 12 40 ആയിരുന്നു അടുത്ത ട്രെയിൻ ബാംഗ്ലൂരിലേക്ക്. അവിടുന്ന് 12 km അകലെ ഉള്ള ബംഗാരപെട്ട് എന്ന അത്യാവശ്യം വലിയ സ്റ്റേഷനിൽ ആണ് സ്റ്റോപ്പുള്ളത്. ഞങ്ങൾ അങ്ങോട്ടു പോകാനായി ഒരു ഷെയർ ഓട്ടോ പിടിച്ചു.ഷെയർ വണ്ടിയിൽ 12 km വരെ ഒരു ആൾക് 20 രൂപ ആണ്.അത് കേട്ടപ്പോൾ ആകെ അതിശയമായി..അങ്ങനെ ആ വണ്ടിയിൽ കയറി ബംഗാരപ്പെട്ട് എത്തി ഞങ്ങൾ..തിരിച്ചു വീണ്ടും തിരക്ക് പിടിച്ച ബാംഗ്ലൂർ ജീവിതത്തിലേക്ക്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply