മണിമഹേഷ്.. ഹിമാലയത്തിലെ അഞ്ചു കൈലാസങ്ങളിൽ ഒന്ന്

യാത്രാവിവരണം – Midhun Kumar K M.

ഒരുളുപ്പും ഇല്ലാതെ കൈനിറയെ കാശു കടം വാങ്ങി ഒരു യാത്ര.. തിരിച്ചുകിട്ടുമെന്ന യാതൊരുവിധ ഉറപ്പുമില്ലാതെ കാശു തന്നു സഹായിച്ച എല്ലാവരോടും നന്ദി. നാട്ടിൽനിന്നും കെട്ടും കെട്ടി വന്നു ഒരാഴ്ച കഴിഞ്ഞപ്പോ സങ്കടം.. സങ്കടം മാറാൻ യാത്ര.. അത് നിർബന്ധാ.. 😊😉 (ഓരോരോ കാരണങ്ങളെ..). ഒരു ചെറിയ കുപ്പി വാങ്ങി അടിക്കുമ്പോ ആണ് ചങ്ക് അജയ് യോട് കാര്യം അവതരിപ്പിക്കുന്നത്.. നേരെ പെട്ടിയും കെടക്കേം ഒന്നും എടുക്കാതെ അവന്റെ വീട്ടിലോട്ടു പോരാൻ പറഞ്ഞു.. അങ്ങ് ഹിമാചലിൽ ഖഞ്ഞിയാൻ എന്നൊരു ഗ്രാമം ആണ്.. നേരെ കേറി വിട്ടു.. പോവാൻ നേരം കുറെ കാശ് കയ്യിൽ വെച്ച് തന്നു എന്റെ ഒരു ആശാൻ.. കണ്ണ് നിറഞ്ഞുപോയി.. ഇത്രേം കാശുമായി ഒരു യാത്ര ആദ്യമാണ് സാധാരണ വല്ല 600 ഓ 700 ഓ ഒക്കെ ഉണ്ടാവാറുള്ളൂ.. ഇതിപ്പോ മൊത്തം 5000 ചൊള കയ്യിൽ..

രാത്രി മുഴുവൻ വണ്ടിയിൽ ആശാന്റെ നാട്ടിലെത്തി ഉറങ്ങിക്കിടന്ന അവനെ കുത്തിപ്പൊക്കി.. മച്ചാൻറെ അപ്പൻ പണ്ട് ആർമിയിൽ ആയിരുന്നു.. എനിക്കൊരു ഷേക്ക് ഹാൻഡ് തന്നപ്പോ അറിയാതെ പറഞ്ഞു.. ആപ്പ് ബഹുത് സ്ട്രോങ്ങ് ഹോ.. വീട്ടിലെ ഷെൽഫ് കണ്ടപ്പോ പകച്ചു പോയി ഞാൻ… 90കളിൽ മിഷ്ടർ ഹിമാചൽ ആയെന്റെ ഒരു ട്രോഫി. 🤓 കാലുതൊട്ടു അനുഗ്രഹം വാങ്ങണം.. മനസിലുറപ്പിച്ചു.

പകൽ തോട്ടത്തിലൊക്കെ ഒന്ന് കറങ്ങി നാട്ടുകാരെ ഒക്കെ അങ്ങ് കണ്ടേച്ചു..അജയ് യുടെ വീട്ടിലും നാട്ടിലും കിട്ടുന്ന ഒരു പരിഗണന ഒന്നും ഒരു വർഷം കൂടി വീട്ടിൽ പോയാലും കിട്ടില്ല.. എടുത്തിട്ടു ട്രീറ്റ്.. നല്ല കാട്ടുമുയൽ കറി വെച്ചതും ചപ്പാത്തിയും ചോറും ഒക്കെ കൂട്ടി രാത്രിയിൽ ഒരു അഡാർ ഡിന്നർ.. നേരം വെളുത്തുവന്നപ്പോഴേ ഫുൾ ഫോമിൽ നുമ്മ റെഡി.. വീട്ടുകാരുടെ അനുഗ്രഹം വാങ്ങി നല്ല ഒരു ഗ്ലാസ് പാലും കുടിച്ചു യാത്രയിലേക്ക്…

പോവുന്നിടത്തും കേറുന്ന വണ്ടിയിലും എല്ലായിടത്തും മച്ചാന്റെ പരിചയക്കാർ മാത്രം.. ദൂരെ ഒരു വീട് ചൂണ്ടിക്കാണിച് ആശാൻ ഒരു അതിമനോഹരമായ ലവ് സ്റ്റോറി തുടങ്ങി.. ആരെയും കരയിപ്പിക്കുന്ന ഒരു പരാജയപ്പെട്ട കഥ.. ആ വീട്ടിലാണ് അവളെ കെട്ടിച്ചു വിട്ടിരിക്കുന്നത്… 🤗 വണ്ടി ഓടി ഓടി ഓടി ഓടി വഴി മാരകമായിതുടങ്ങി.. പല തവണ പല സ്ഥലങ്ങളിലൂടെ പോയിട്ടുണ്ടെങ്കിലും ഈ വഴി ആദ്യമാണ്.. റോഡിൽ ടാർ എന്നൊന്നില്ല.. എപ്പോ വേണമെങ്കിലും താഴോട്ടു വീഴാൻ സിഗ്നൽ കാത്തുകിടക്കുന്ന വൻ പാറക്കൂട്ടങ്ങൾ.. ഭർമോർ പോയി ഒരു ദിവസം താമസിച്ച്‌ പിറ്റേദിവസം ട്രെക്ക് തുടങ്ങാൻ ആണ് പ്ലാൻ.. സമയത്തെക്കുറിച് ഒരു അറിവും ഇല്ല.. രാത്രി ആയോ ഇല്ലയോ അറിയില്ല.. ഇരു വശവും വൻ മലകൾ രവി നദിയുടെ കരയിലൂടെ ആണ് യാത്ര.. ഭീകരത തീരെ തോന്നില്ല, കാരണം മിക്കവാറും ബോധം പോവും.. അല്പം ഭീകരത തോന്നിയത് അങ്ങ് ദൂരെ ദൂരെ ഒരു ട്രെക്ക് നദിയിൽ കടലാസ് പന്ത് പോലെ കിടക്കുന്നത് കണ്ടപ്പോഴാണ്… തൃപ്തിയായി!!. 😊

ഭർമൗർ ഇറങ്ങിയപാടെ ഭായ്ജാൻ എന്നും വിളിച്ചു ആശാന്റെ സുഹൃത്ത് വന്നു കെട്ടിപ്പിടിച്ചു. 5 പേരുടെ ടീം, അവരും അങ്ങോട്ടുതന്നെ രാത്രി റൂമിൽ കിടക്കാമെന്നും പറഞ്ഞു കൂട്ടിക്കൊണ്ടു പോയി വയറുനിറച്ചു ഫുഡും കള്ളും സ്നേഹവും.. സത്യം പറയാല്ലോ കടം വാങ്ങിയ കാശു ചിലവാക്കാൻ എനിക്കോരു അവസരം പോലും കിട്ടിയില്ല. 😁 പോകുന്ന വഴി മുഴുവൻ ലങ്കർ, ഫ്രീ ഫുഡ്, വെള്ളം, ബസിൽ വരെ കയറി ആളുകൾ ജ്യൂസ് കൊണ്ടു തന്നു.. ഹിമചലികളുടെ സ്നേഹം ഇത്ര അനുഭവിച്ച ഒരു ട്രിപ്പ് മുൻപ് ഉണ്ടായിട്ടില്ല. (കള്ളുകുടി യാത്രയിൽ പാടില്ലാത്തതാണ് പക്ഷെ പറഞ്ഞിട്ടിട്ടൊന്നും ഒരു കാര്യം ഇല്ല.. മച്ചന്മാർ അങ്ങാനാണ്, ബട്ട് റെസ്പോൺസിൽ ഡ്രിങ്കിങ് ഒൺലി).

ഭർമൗർ ഇൽ നിന്നും ജീപ്പുപിടിച്ചു കുറച്ചുദൂരം പോയ ശേഷമാണ് ട്രെക്ക് തുടങ്ങുന്നത്.. ഇതൊരു പുണ്യ യാത്രയായി വിശ്വസിക്കുന്നതിനാൽ നല്ല തിരക്കാണ്.. തുടക്കം മുതൽ ഒടുക്കം വരെയും സൗജന്യ ഭക്ഷണം.. ഒരിടത്തും കുമ്മാനടിക്കേണ്ട കാര്യമില്ല വിളിച്ചു തരും. വെള്ളം എല്ലായിടത്തുമുണ്ട്..( ഇതൊക്കെ ജൂലൈ ഒക്ടോബർ വരെയുള്ള സമയത്തു മാത്രം. ഓഫ് സീസൺ ആരും ഉണ്ടാവില്ല.. മൊത്തം ഗ്ലാസിയർ ആണ് അപ്പൊ മഞ്ഞിൽ മൂടി ശാന്ത സ്വഭാവം കാണിച്ചാലും അനേകം ആളുകൾ ജീവൻ വെടിഞ്ഞിട്ടുള്ള സ്ഥലമാണ്.. അതിനാൽ നല്ല ശ്രദ്ധ വേണം.. മണ്ണും കല്ലും ഒക്കെ ഇടിഞ്ഞു തലയിൽ വീഴാൻ സാധ്യത ഉണ്ട്. എന്റെ മുന്നിൽ നടന്നതാണ് ഈ യാത്രയിൽ. )

നല്ല രണ്ടു ഫോട്ടോ എടുത്തു ട്രെക്ക് തുടങ്ങി.. മൊത്തം 14KM ഉണ്ട്.. പരിചയക്കുറവും ബാഗ് ക്യാമറ ഉള്ളതിനാലും അല്പം പതിയെ ആണ് കയറ്റം.. അജയ് മുൻപിൽ ഞാൻ വളരെ പിറകിൽ.. ഒരു 1 മണിക്കുറിന് ശേഷം ഞാനാ സത്യം മനസിലാക്കി അവനെ കാണാനില്ലാ… (എന്നെ കാണാതെപോയി എന്ന് അവൻ പറയും.. കാര്യമാക്കേണ്ട. 😉) ആശാൻ ഒരു വഴി ഞാൻ വേറെ ഒരു വഴി, മൊത്തം 3 വഴികൾ ഉണ്ട്. പരസ്പരം സഹായിച്ചും മിണ്ടിയും പറഞ്ഞും പല സംഗങ്ങളോട് കൂട്ടുകൂടി ഞാൻ നടന്നു.. വഴുതിവീണാൽ ജീവൻ പോവുന്ന ആഗാധങ്ങളിലേക്കു ആണ്ടു പോകുന്ന പലതും കടന്ന് പൊയ്‌ക്കൊണ്ടിരുന്നു.. നൂറ്റാണ്ടുകളായി Glacier movements കൊണ്ടും മലയിടിച്ചിൽ കൊണ്ടും തകർന്നു തരിപ്പണമായിക്കിടക്കുന്ന പാറക്കൂട്ടങ്ങൾ.. ഒട്ടും പേടി തോന്നേണ്ട എന്ന് തോന്നി, കാരണം ഇവിടെ കിടന്നു മരിച്ചാലും അതിൽ ഒരു ദുഃഖിക്കേണ്ട ഒന്നുമില്ല മറിച്ചു ലോകം കണ്ട് ഒരു പുഞ്ചിരിയോടെ പ്രകൃതിയിലേക്ക് മടങ്ങാം.

7 മണിക്കുർ എടുത്തു മുകളിലെത്താൻ.. കാഴ്ചകൾ വർണനാതീതം ജീവൻ പോവും എന്ന് തോന്നിയ നിമിഷങ്ങൾ.. ചെറിയ തോതിൽ AMS ഉണ്ടായിരുന്നു.. നന്നായി വിശ്രമിച്ചതിനാൽ പ്രശ്നം ഒന്നും ഉണ്ടായില്ല. ഭർമൗർ ഇൽ വെച് എനിക്ക് ഹെലിപാഡ് കാണണം എന്ന് പറഞ്ഞതിനാൽ അജയ് അവിടെ എത്തുമെന്ന പ്രതീക്ഷയിൽ ഒരു മണിക്കൂറോളം അവിടെ കിടന്നു.

കൈലാസവും കണ്ടു മണിമഹേഷ് ലേക് ഇൽ ഒരു കുളിയും നടത്തി നേരെ പോലീസ് ക്യാമ്പ് ഇൽ പോയി അജയ് എന്ന പയ്യനെ കാൺമാനില്ല എന്നൊരു അന്നൗൻസ്‌മെന്റ അങ്ങ് കൊടുപ്പിച്ചു.. 😂😂 ഉള്ളത് പറഞ്ഞാ എനിക്ക് വല്ലാത്ത ചിരി ആണ് വന്നത്.. 😊 പോലീസുകാരു പറഞ്ഞപോലെ മച്ചാനെ നോക്കി ആ എൻട്രൻസ് ഇൽ കുത്തിയിരിപ്പ്… കട്ട വെയ്റ്റിംഗ് മാത്രമല്ലാതെ ഒന്നും നടക്കില്ല എന്നു മനസിലായി.. എന്നെപ്പോലെ തുല്യ ദുഃഖിതർ വേറെയും ഉണ്ടായിരുന്നു.. കാശ്മീരിൽ നിന്നും വന്ന ഒരു അപ്പാപ്പനും പോയി കഴിഞ്ഞപ്പോ സമയം പോയി കാലാവസ്ഥയും പെട്ടന്നാണ് മാറിയത്. കാറ്റും മൊത്തം മൂടൽ മഞ്ഞും. ജാക്കറ് പോലുള്ള ഒരു ആഡംബരവും കയ്യിലില്ല.. എന്റെ കാമറ ബാഗ് അജയ് യുടെ കയ്യിൽ.. അവന്റെ ബാഗ്, പൈസ, മൊബൈൽ മൊത്തം എന്റെ കയ്യിലും, റേഞ്ച് ഇല്ല എന്ന് പ്രത്യേകം പറയണ്ടല്ലോ… ഒരു ചായക്കടയിൽ മുടിഞ്ഞ തണുപ്പത്തു അവരു തന്ന കമ്പിളിയുമായി ഞാൻ നേരം വെളുപ്പിച്ചു.

സൂര്യോദയവും കണ്ടു ചറ പറ ഫോട്ടോയും എടുത്തു ഞാൻ തിരിച്ചു. മഞ്ഞു മൂടി കിടക്കുന്ന മണിമഹേഷ് അടുത്ത ലക്ഷ്യമാണ്. ട്രെക്കിങ്ങിന് പോയാ ഈ തിരിച്ചു ജീവൻ കയ്യിൽപിടിച്ചു ഓടി ഇറങ്ങണ ഒരു സുഖം ഉണ്ടല്ലോ.. ആ ത്രിൽ തലയ്ക്കു പിടിച്ചാൽ പിന്നെ വേറെ അഡ്‌വെന്റ്‌റെസ് ആക്ടിവിറ്റീസ് ഒന്നും വേണ്ട. 7 മണിക്കുറെടുത്തു കയറിയ14KM, 2.5hrs ഇൽ ഓടി ഇറങ്ങി.. ഭർമൗർ എത്തി ബസ് കാത്തു നിൽക്കുമ്പോൾ അവന്റെ ഫോണിൽ ഒരു കാൾ.. ആശാൻ എതോ പോലീസ് ഔട്പോസ്റ്റിൽ നിന്നും വിളിച്ചതാ.. മുകളിൽ നിന്നും താഴെ എത്താൻ മച്ചാൻ 2 മണിക്കുർ എടുത്തുള്ളൂ.. അങ്ങനെ 2 പേരു പോയ ട്രിപ്പ് 2 സോളോ ട്രിപ്പായി ഭവിച്ചു.

മൊത്തം ചെലവ് എന്ന് പറയാൻ ഒന്നും ആയില്ല.. വണ്ടിക്ക് ചില സ്ഥലത്തു കൊടുത്ത ടിക്കറ്റ് കാശ് മാത്രം. രാത്രി തിരിച്ചു ചമ്പയിലെത്തി ഓരോ ഐസ്ക്രീം കഴിച്ചു ചമ്പയുടെ പാതിരാ സൗന്ദര്യവുമാസ്വതിച്ചു നേരെ വണ്ടി ചണ്ഡീഗഡ്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply