ട്രെക്കിംഗിനു പോകുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

യുവതലമുറയ്ക്ക് ഏറെ ആവേശം പകരുന്ന ഒന്നാണ് സാഹസിക വിനോദ സഞ്ചാരം. പ്രത്യേകിച്ച് ദീർഘദൂരമുള്ള ട്രെക്കിംഗ് പാതകൾ സഞ്ചാരികൾക്ക് ഒരു വെല്ലുവിളി തന്നെയാണ്. ദുർഘടമായ വഴികൾ അതിജീവിച്ച് സുന്ദരമായ ചില മേടുകളിലൂടെ കാണാത്ത കാഴ്ചകൾ കണ്ട് ലക്ഷ്യസ്ഥലത്ത് എത്തിച്ചേരുമ്പോൾ ഉണ്ടാകുന്ന അനുഭൂതിയാണ് അനന്ദകരമായ അനുഭവം. പക്ഷെ അപകടം വന്നാൽ രക്ഷപെടാനുള്ള മാർഗം സ്വയം കണ്ടെത്തേണ്ടി വരും. തേനിയിൽ ഉണ്ടായ തീ പിടുത്തത്തിൽ വഴികാട്ടി ഓടി രക്ഷപെട്ടു. ബാക്കിയുള്ളവരിൽ പലരും കുടുങ്ങി. അടുത്ത ദിനങ്ങളിൽ തന്നെയാണ് കബനിയിൽ ഐ ഫ് സ് ഉദ്യോഗസ്ഥൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അവിടെയും സഹപ്രവർത്തകർ എല്ലാം ഓടി. അദ്ദേഹത്തിന് പെട്ടന്ന് മാറാൻ പറ്റിയില്ല. നമ്മളെ രക്ഷിക്കാൻ നമ്മളെ ഉള്ളൂ. ഈ ലേഖനത്തിനു കടപ്പാട് – Aju Ajz Thacharamben. ഷെയർ ചെയ്തു തന്നത് – Anaz Muhammed Tsy.

ട്രെക്കിങ്ങ് പോകുന്നവരുടെ ശ്രദ്ധക്ക് ഇതാ പ്രധാനപ്പെട്ട ചില കാര്യങ്ങൾ. എന്ത് വന്നാലും ആരൊക്കെ കൂടെയുണ്ടായാലും ഇവയെല്ലാം ഓർക്കുക.

1 നമ്മുടെ കാടുകളിൽ ട്രാക്കിങ് നു പറ്റിയ സമയം ഒക്ടോബർ തുടങ്ങി ജനുവരി വരെ ആണ്. ജനുവരിക്ക് ശേഷം കാടുകൾ എല്ലാം തന്നെ ഡ്രൈ ആണ്. നല്ല ചൂടാണ്, കാട്ട് തീക്കുള്ള സാധ്യതയും കൂടുതൽ ആണ്.കാണാനുള്ള കാടിന്റെ മനോഹാരിതയും കുറവാണ്. വേനലിൽ കാട്ടിൽ കൂടിയുള്ള നടത്തം നാട്ടിൽ നടക്കുന്നത് പോലെയേ ഉള്ളൂ . മഴക്കാലത്തുള്ള ട്രെക്കിങ്ങും ഇതുപോലെ തന്നെ  അപകടം പിടിച്ചതാണ് . അഞ്ച് പേരിൽ അധികം ഒന്നിച്ചു ട്രെക്കിങ് പോകരുത്. ഒരാൾ മിസ് ആയാൽ പോലും ബാക്കി ഉള്ളവർ അറിയില്ല.

2 ട്രെക്കിങ്ങ് പോകുന്നവർ ഡിപ്പാർട്മെന്റിന്റെ പെർമിഷൻ എടുത്ത് അവരുടെ ഗൈഡിന്റെ ഒപ്പം പോകുക . ഗൈഡ് ആ സ്ഥലത്തെ കുറിച്ചു നല്ല ധാരണ ഉള്ളവർ ആയിരിക്കും. പല വഴികൾ അറിയുന്നത് അപകട സമയത്തു ഉപകാരപ്പെടും. അവിടുള്ള ജീവ ജാലങ്ങളെ പറ്റിയും അറിവുള്ള ആൾ ആയിരിക്കണം ഗൈഡ് ആയി വരുന്ന ആൾ.

3 എത്ര മിടുക്കൻ ഗൈഡ് ആണെങ്കിലും ട്രെക്കിങ്ങ് അപകടം പിടിച്ച ഒന്നാണ്. ഒറ്റയാൻ, ഒറ്റക്ക് നിൽക്കുന്ന കാട്ടുപോത്ത്, കരടി തുടങ്ങിയ അപകടകാരികളായ വന്യമൃഗങ്ങളെയൊന്നും പെട്ടന്ന് കണ്ടെത്താൻ പറ്റില്ല. അതുകൊണ്ടാണ് കാട്ടിൽ ജനിച്ചു വളർന്ന ആദിവാസി സഹോദരൻമാർ പോലും ചിലപ്പോൾ അപകടത്തിൽ പെടുന്നത്.

4 കാട്ടുതീ പിടിച്ചാൽ കാറ്റ് അടിക്കുന്ന സൈഡിലേക്ക് വളരെ പെട്ടന്ന് തീ പടരും. ഇത്തരം ഒരു അവസ്ഥയുണ്ടായാൽ എവർ ഗ്രീൻ സ്ഥലത്തേക്ക് മാറുക , പുല്ലില്ലാത്ത പാറക്കെട്ടിലേക്ക് കയറുക, അരുവി ഉള്ളിടത്തേക്ക് മാറുക ഇതൊക്കെയാണ് രക്ഷപെടാനുള്ള മാർഗം. ഇതൊക്കെ അറിയാനും സ്ഥല പരിചയം ഉള്ള ആൾ കൂടെ വേണം.

5 പുകവലി നിർബന്ധമായും കാട്ടിൽ ഒഴിവാക്കുക ,അതുപോലെ ക്യാമ്പ് ഫയർ , കാട്ടിലെ പാചകം എന്നിവയും ഒഴിവാക്കേണ്ട ഘടകങ്ങളാണ്.

6 സഫാരി വണ്ടികൾ ഉള്ളിടത്തു അത് പ്രയോജനപ്പെടുത്തുക. ഇത് നടന്നുകൊണ്ടുള്ള ട്രെക്കിങ്ങിനെ അപേക്ഷിച്ചു വളരെ സേഫ് ആണ് . ഫോട്ടോഗ്രാഫേഴ്സിന് നല്ല പടങ്ങളും കിട്ടും. നടന്നെടുക്കുന്ന പടത്തിനു മുൻഗണന ഒന്നും ഇല്ല .

7 ഫോട്ടോഗ്രാഫർ സബ്ജെക്റ്റുമായി സേഫ് ഡിസ്റ്റൻസ് സൂക്ഷിക്കുക. കഴിവതും ഉയർന്ന ഫോക്കൽ ലെങ്ത് ഉള്ള ലെന്സ് ഉപയോഗിക്കുക.

8. അപകടം വന്നാൽ രക്ഷപെടാനുള്ള മാർഗം സ്വയം കണ്ടെത്തേണ്ടി വരും. തേനിയിൽ ഉണ്ടായ തീ പിടുത്തത്തിൽ വഴികാട്ടി ഓടി രക്ഷപെട്ടു. ബാക്കിയുള്ളവരിൽ പലരും കുടുങ്ങി. അടുത്ത ദിനങ്ങളിൽ തന്നെയാണ് കബനിയിൽ ഐ ഫ് സ് ഉദ്യോഗസ്ഥൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അവിടെയും സഹപ്രവർത്തകർ എല്ലാം ഓടി. അദ്ദേഹത്തിന് പെട്ടന്ന് മാറാൻ പറ്റിയില് .( ഞങ്ങൾ ഒരിക്കൽ ആനക്ക് മുൻപിൽ പെട്ടപ്പോൾ ഗൈഡ് ആദ്യം ഓടി ). നമ്മളെ രക്ഷിക്കാൻ നമ്മളെ ഉള്ളൂ .

9 കാട്ടിൽ ഉള്ള ജലാശയത്തിൽ ഇറങ്ങുമ്പോഴും സൂക്ഷിക്കുക.. എത്ര വലിയ നീന്തൽ വീരൻ ആണെങ്കിലും ചില സമയങ്ങളിൽ ആഴം, ചുഴി ഇവയൊക്കെ അപകടം വരുത്തും.

ഓർക്കുക എല്ലാ മലകളും കീഴടക്കാനുള്ളതല്ല !!!

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply