കോഴിക്കോട്ടുള്ളവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകുവാന്‍ പറ്റിയ ഒരു റൂട്ട്…!!

ഫാമിലിയുടെ കൂടെ ഒരു ദിന യാത്ര പോയാലോ? നിങ്ങളുടെ വീട് എവിടെയാ കോഴിക്കോട് ആണോ? കോഴിക്കോട് ആണെങ്കിൽ ഉചിതം..ബൈക്കിലായാലും കാറിലായാലും ഒക്കെ , തലേന്ന് ഇന്ധനം നിറച്ചു വെക്കാം. രാവിലെ നേരത്തെ എണീക്കാം നാലു മണിക് ആയിക്കോട്ടെ.പ്രാഥമിക കർമ്മങ്ങൾക്ക് ശേഷം 4.30 ഇറങ്ങാം.

കൊടുവള്ളി > താമരശ്ശേരി > എസ്റ്റേറ്റ്മുക്ക് വലത്തോട്ട് (എസ്റ്റേറ്റ്മുക്ക് ന്ന് സുബ്ഹി നിസ്‌ക്കരിക്കാം) ശേഷം > തലയാട് നിന്ന് ഇടത്തോട്ട് പിടിക്കാം (മൊത്തം കൊടുവള്ളി നിന്ന് 28 Km) (മറ്റൊരു വഴി കുന്നമംഗലം>നരിക്കുനി>നന്മണ്ട> ബാലുശ്ശേരി വഴി പോകാം).

ആദ്യം #വയലട പോകാം,ബൈക് ഓഫ് റോഡ് വഴി കയറും കാർ ആണേൽ താഴെ നിർത്താം ഒരു കിലോമീറ്റർ നടക്കാം,ഓഫ് റോഡ് തീർന്നാൽ ഒരു കൊച്ചു കാട്ടിലൂടെ വ്യൂ പോയിന്റിൽ എത്താം, വ്യൂ പോയിന്റിന്റെ നല്ല സമയം രാവിലെ ആറ് മണി മുതൽ എട്ട് മണി വരെ ആണെന്ന് ഞാൻ മനസിലാക്കുന്നു, നട്ടുച്ച നേരം അവിടെ ഒന്നും ആസ്വദിക്കാനില്ല, ആറു മണിക് മുമ്പേ എത്താം,പ്രഭാതം പൊട്ടി വിടരുന്ന കാഴ്ച കാണാം, പ്രകൃതി രമണീയമായ നല്ല കാഴ്ചകൾ, കക്കയത്തിന്റെ താഴെ ഭാഗങ്ങൾ ദൂരെ കാഴ്ച കാണാം , ഭാഗ്യം തുണച്ചാൽ നിമിഷങ്ങൾ കൊണ്ട് തന്നെ കോടയിൽ നിറഞ്ഞതും തെളിഞ്ഞതുമായ കാഴ്ചകൾ കാണാം,എട്ടു മണിക് താഴേക്കു ഇറങ്ങാം. ഗൂഗിൾ ലൊക്കേഷൻ ( https://goo.gl/maps/JJrFzE1SDoM2 ).

തിരിച്ചു വരുന്ന വഴി തലയാട് എത്തിയാൽ പ്രഭാത ഭക്ഷണം കഴിക്കാം. കക്കയം റൂട്ടിലൂടെ #കാരിയാത്തുംപാറ വരെ പോകാം ,കക്കയത്തിന്റെ ഭാഗമായ കായലിന്റെ ഭംഗി ആസ്വദിക്കാം, നവദമ്പതികൾ ഔട്ട് ഡോർ ഫോട്ടോഗ്രഫിക്ക് തിരഞ്ഞെടുക്കുന്ന സ്ഥലം ചില രസകരമായ കാഴ്ചകൾ ചിലപ്പോൾ അവിടെ കണ്ടേക്കാം, ചാടി കുളിക്ക്യാനുള്ള സൗകര്യം ഉണ്ട്, നല്ല പൊളിച്ച സീനറി പശുക്കൾ മേഞ്ഞു നടക്കുന്നു, അരുവിയിൽ മരത്തിൽ പലതരം പക്ഷികൾ വന്നിരിക്കുന്നത് കണ്ടേക്കാം. ഗൂഗിൾ ലൊക്കേഷൻ ( https://goo.gl/maps/AkNDmtUaYX42 ).

വലയട മുതൽ കാരിയാത്തുംപാറ വരെ 14 Km ) 11 മണി വരെ അവിടെ ആകാം. കരിയാത്തുംപാറ നിന്ന് രണ്ട് ചോയ്‌സ് ഉണ്ട് നിങ്ങൾക്ക്.

( 1 ) #കക്കയം പോകാം ഇതൊരു ഒരു ചോയിസ് എൻട്രി ടിക്കറ്റ് എടുത്തു കക്കയം ചുരം കയറാം മഴക്കാലത്ത് കോട നിറഞ്ഞ ചുരം നല്ല അനുഭവം തന്നെ,മഴയത്ത് ബൈക്ക് യാത്ര സൂപ്പർ ആയിരിക്കും,വൈകുന്നേരം വരെ കക്കയത്തു ആസ്വദിക്കാം ട്രെക്കിങ്ങ്, സ്പീഡ് ബോട്ട് , വെള്ളച്ചാട്ടങ്ങൾ, നല്ല കാലാവസ്ഥയിൽ കോട മൂടിയ കാഴ്ചകൾ,അട്ടകൾ നമ്മുട കൂടെ തന്നെ കാണും, വൈകുന്നേരം വരെ അവിടം ധാരാളം.

( 2 )കക്കയം പോകുന്നില്ലെങ്കിൽ ഒരു സർബത്തോ മോര് വെള്ളമോ കുടിച്ചു പോയ വഴി തന്നെ കുറച്ചു തിരിച്ചു വരാം, തലയാട് നിന്ന് താമരശ്ശേരി പോകാതെ കട്ടിപ്പാറ വഴി ഈങ്ങാപ്പുഴക്ക് ചാടാം, ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡ് കഴിഞ്ഞ ഉടൻ ഇടത്തോട്ടുള്ള റോഡിലൂടെ 4 കിലോ മീറ്റർ പോയാൽ മതിയാകും ചോയ്ച്ചു ചോയ്ച്ചു പോണം വഴി തെറ്റാൻ സാധ്യതയുള്ള ജംഗ്ഷനുകൾ ഉണ്ട് ഗൂഗിൾ ഉപയോഗിച്ചാൽ എളുപ്പമാകും, റോഡ് അവസാനിക്കുന്നിടം കക്കവയൽ #വനപർവ്വം എത്തും.

കാരിയാത്തുംപാറ>വനപർവ്വം 25 Km : കാടോടു കൂടിയ പാർക്ക് കാട്ടരുവികളും കാനന പാതകളും കാണാം. കുട്ടികൾക്ക് കളിക്കാനും കുളിക്കാനും സൗകര്യം ഉണ്ട് (കുട്ടികളുമായി വരുന്നവർ സൂക്ഷിക്കണേ കാരണം കുറച്ചു മാസങ്ങൾക് മുമ്പേ ചതി കുഴിയിൽ വീണു മരിച്ചതാണ് രണ്ടു കുട്ടികൾ അതിനാൽ അടച്ചിട്ടതായിരുന്നു വനപർവ്വം രണ്ടു മാസമായി തുറന്നിട്ട് ),ചെറിയ കുട്ടികൾക്കു സ്കൂൾ യാത്രക് പറ്റിയ സ്ഥലം പഠന കേന്ദമാണ് (ഒരുപാടു മരങ്ങൾ, ചെടികൾ,ചിത്ര ശലഭങ്ങൾ ) മരങ്ങൾക് എല്ലാത്തിനും പേരെഴുതി വെച്ചിട്ടുമുണ്ട്, പാറപ്പുറം ആവശ്യമെങ്കിൽ നിസ്കരിക്കാനും ഉപയോഗപ്പെടുത്താം , ഭക്ഷണം കയ്യിൽ കരുതിയാൽ കഴിക്കാനുള്ള സൗകര്യവും അവിടെ കണ്ടെത്താം (ഭക്ഷണ വേസ്റ്റ് ഡസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക ) ഭക്ഷണം പാകം ചെയ്യാനുള്ള അനുമതിയില്ല, പിടിച്ചാൽ ഫൈൻ ഉണ്ടാകും, പ്രവേശന ഫീ വലിയവർക് 30 രൂപ കുട്ടികൾക് 15 രൂപ. 3 മണിക്കു ഇവിടുന്നു തിരിക്കാം.ഗൂഗിൾ ലൊക്കേഷൻ (https://goo.gl/maps/7U5Dtxh83wo).

ശേഷം അവിടെ അടുത്ത് തന്നെ #കക്കാട് ഇക്കോ ടൂറിസം ഭാഗമായ കാട്ടിലേയ്ക്കുള്ള യാത്ര , ഇത് ഒരു പാർക്ക് അല്ല പക്ഷെ കാട്ടരുവികളും കാനന പാതകളും ഉണ്ട് ,കാടിന്റെ വന്യതയിലൂടെ കുറച്ച് നടക്കാം, അട്ട ഉണ്ടായേക്കാം പക്ഷെ പേടിക്കണ്ട അതിനുമാത്രം ഒന്നുമില്ല ഒന്ന് ശ്രദ്ധിച്ചാൽ മതിയാകും എൻട്രി പ്രവേശന ഫീ 30 രൂപ, 5 മണിക്ക് ടിക്കറ്റ് കൌണ്ടർ ക്ലോസ് ചെയ്യും. ഗൂഗിൾ ലൊക്കേഷൻ ( https://goo.gl/maps/dcwea9e7f8L2 ).

വനപർവം>കക്കാട് 1 Km. നേരം ഇരുട്ടി തുടങ്ങുമല്ലോ, തിരിച്ചു നടക്കാം. ടിക്കറ്റ് കൗണ്ടറിന്റെ അടുത്തുള്ള കടയിൽ നിന്നും ചൂടു സുലൈമാനിയും കുടിച്ച് വീട്ടിലേക്ക് മടങ്ങാം. ഈ പറഞ്ഞ റൂട്ട് കാറിൽ ഫാമിലിയായിട്ടും പോകാവുന്നതാണ്.

ശ്രദ്ധിക്കുമല്ലോ ഈ നിർദ്ദേശങ്ങൾ :  കോഴിക്കോട് ജില്ലക്കാർക് ഉചിതം. ഒരുപാട് ദൂരേന്നു ഇവിടത്തേക് മാത്രമായി വന്നിട്ട് എന്നോട് പൊങ്കാലയിടരുത് അതിനു മാത്രമുള്ള സംഭവമൊന്നുമല്ല. വയനാട് യാത്ര പോകുന്നവർക് ഒരു ദിവസം വേണമെങ്കിൽ ഇവിടെ കവർ ചെയ്യാവുന്നതാണ്. ചെറിയ കുട്ടികൾക്കു സ്കൂൾ യാത്രക് പറ്റിയ സ്ഥലം. മഴക്കാലമാണ് സീസൺ. മഴയത്തു ബൈക്ക് റൈഡ് പൊളിക്കും. ഈ പറഞ്ഞ അരുവകളിലൊക്കെ മഴക്കാലത്തെ വെള്ളം നിറഞ്ഞൊഴുകൂ. കുട്ടികളുള്ള ഫാമിലിക് കാർ യാത്രയാണ് സേഫ്. എല്ലാ പോയിന്റുകളും പറഞ്ഞ സമയത്തു ഒരു ദിവസം കൊണ്ട് പോകുമ്പോഴാണ് അതിന്റെ ഒരു രസം. മദ്യവും പുകവലിയും കർശനമായി നിരോധിച്ച മേഖലയാണ്, അവ ഒഴിവാക്കുക. സമയത്തിൽ കൃത്യ നിഷ്ട്ടത ഈ കൊച്ചു യാത്രയിൽ പ്രധാനം.

കടപ്പാട് – ഷാഫി മുഹമ്മദ്‌.(https://www.facebook.com/iamshafi).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply