നാല് ചെറുപ്പക്കാർ രണ്ടായിരം രൂപകൊണ്ട് ഊട്ടി കാണാൻ പോയ കഥ…

മനസ്സിൽ നിന്ന് മായാത്ത ഓർമകളിലേക്ക് ഒരു എത്തിനോട്ടം..മനസ്സിൽ നിന്ന് ഒരിക്കലും മായില്ല ഈ ഒരു യാത്ര. വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കിട്ടിയ ഒരു അവസരം ആയിരുന്നു ഊട്ടിയിലേക്കുള്ള യാത്ര. സ്കൂളിൽ പഠിക്കുന്ന കാലത്തു മനസ്സിൽ കയറി കൂടിയ സ്വപനം പൂവണിയാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ഊട്ടിയിൽ പോകാൻ ഞങ്ങൾ ഒരുങ്ങിയപ്പോ മനസിലേക്ക് വന്നത് നമ്മുടെ ലാലേട്ടനും ജഗതി ചേട്ടനും തകർത്ത അഭിനയിച്ച കിലുക്കം സിനിമയിലെ നായികയുടെ എൻട്രി സീൻ ഉണ്ടല്ലോ ടോയ് ട്രെയിനിൽ ഊട്ടിയിൽ വന്നിറങ്ങുന്ന അതുപോലെ ഒരു സീനായിരുന്നു ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത്….

ഊട്ടിയിൽ പോകാൻ സഹയാത്രികരായ ഫാസിലും മണിയും രാജുവും പിന്നെ ഞാനും തീരുമാനിച്ചു . ടിക്കറ്റ് റെഡി ആക്കാൻ നോക്കിയപ്പോ ഞാറാഴ്ചകളിൽ രണ്ടു മാസത്തേക്ക് ഫുൾ ബുക്കിംഗ് കഴിഞ്ഞിരുന്നു പിന്നെ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത് അവിടെ ചെന്നിട്ടു ടിക്കറ്റ് എടുക്കുക എന്നതായിരുന്നു ഞങ്ങൾ ആ റിസ്ക് എടുക്കാൻ തീരുമാനിച്ചു …

വൈകുന്നേരം എല്ലാവരും കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തി ഓരോരുത്തരുടെ കയ്യിലുള്ള ക്യാഷ് കണക്കാക്കിയപ്പോ മൊത്തം 2000 രൂപയുണ്ട് 4 പേർ ഈ ചെറിയ തുകക്ക് ഊട്ടിയിൽ പോകാൻ ഒരുങ്ങി. കുറ്റിപ്പുറത്ത് നിന്ന് കോയമ്പത്തൂർ ട്രെയിൻ വരുമ്പോ സാമാന്യം നല്ല തിരക്കായിരുന്നു ഒരു വിധത്തിൽ അതിനകത്തു കയറി കൂടി. ട്രെയിനിൽ ഒരു ഭാഗത്തു സ്ത്രീകൾ കിടന്നു ഉറങ്ങുന്നു .ചിലർ ഭക്ഷണം കഴിക്കുന്നു അങ്ങനെ ഒരുവിധത്തിൽ കോയമ്പത്തൂർ വരെ ട്രെയിനിൽ അങ്ങ് നിന്ന് ചെറിയ ബഹളങ്ങളും തമാശകളും പറഞ്ഞു നേരം പോയത് അറിഞ്ഞില്ല ഒടുവിൽ കോയമ്പത്തൂർ സ്റ്റേഷനിൽ എത്തി ഞങ്ങൾ റോഡിലേക്ക് ഇറങ്ങി മേട്ടുപ്പാളയത്തിലേക്കുള്ള ബസ് എവിടെ കിട്ടും അനേഷിപ്പോൾ അറിയാൻ കഴിഞ്ഞത് രാത്രി ആയില്ലേ ബസ് ഒക്കെ പോയിക്കാണും കിട്ടാൻ പ്രയാസമാണ് എന്നാണ് അവിടെത്തെ ഒരു മലയാളി ഓട്ടോ ഡ്രൈവർ പറഞ്ഞത്

മനസ്സിൽ അപ്പോഴും എല്ലാം വിചാരിച്ച പോലെ തന്നെ നടക്കും എന്നായിരുന്നു. ബസ്സ്റ്റാൻഡ് അനേഷിച്ചു രാത്രി ഒരു മണിയോട് കൂടി കോയമ്പത്തൂർ സിറ്റിയിൽ അങ്ങ് കറങ്ങി ബസ് സ്റ്റാൻഡിൽ എത്തിയപ്പോയേക്കും മേട്ടുപ്പാളയത്തിലേക്കുള്ള ബസ് പോയിട്ടുള്ളൂ എന്ന് അവിടെത്ത ഒരു കണ്ടക്ടർ ഞങ്ങളോട് ആ ചേട്ടൻ കാത്തുനിൽക്കാൻ അടുത്ത ബസ് ഉടൻ വരും എന്ന് ഞങ്ങളുടെ ഈ യാത്രക്ക് ഫുൾ തടസ്സമാണല്ലോ മനസ്സിൽ വിചാരിച്ചു ഏകദേശം ഒരു മണിക്കൂറോളം കാത്തുനിന്നതിനു ശേഷം മേട്ടുപ്പാളയം ബസ് വന്നു അപ്പോ സമയം ഒന്നനര മണി ആയിക്കാണും എല്ലാവര്ക്കും നല്ല ഉറക്ക ക്ഷീണം ഉണ്ട്.

ബസിൽ തിരക്കില്ല യാത്രാക്ഷീണം നന്നായിട്ടുണ്ട് എല്ലാവരും ചെറുതായിട്ട് ഒന്നു മയങ്ങി എണീറ്റപ്പോൾ മേട്ടുപ്പാളയം എത്തിരിക്കുന്നു ഇനി ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷൻ എത്താൻ വീണ്ടും നടത്തം തന്നെ അരണ്ട നിലാവെളിച്ചത്തിൽ , ചന്ദ്രന്റെ നിലാവെളിച്ചത്തിൽ നടത്തം തുടർന്ന് ധാരാളം തെരുവ് നായകൾ ഉള്ള ചെറിയ ഒരു ടൗണിലൂടെ സ്റ്റേഷൻ എത്തുമ്പോൾ പുലർച്ച മൂന്ന് മൂന്നര ആയിക്കാണും…

ടിക്കറ്റ് കൌണ്ടർ തിരഞ്ഞു നടക്കാൻ തുടങ്ങി യാതൊരു തിരക്കും ഇല്ലാത്ത റെയിൽവേ സ്റ്റേഷൻ ജീവനക്കാർ എല്ലാം ഉറക്കത്തിലാണ് ഒരു ഭാഗത്തു ഒരു ചെറിയ ക്യു കണ്ടപ്പോൾ മനസ്സിലായി ഊട്ടിയിലേക്കുള്ള ഊരുതെണ്ടികൾ കളാണെന്നു അവരുടെ കൂടെ കൂടി തമാശകളുമായി . സ്റ്റേഷൻ മാസ്റ്റർ എത്താൻ 7 മണി ഓളം ആവും എന്നാണ് അവിടെ ഉള്ളവർ പറഞ്ഞത്….

ഏകദേശം മുന്ന് മൂന്നര മണിക്കൂറിന്റെ ക്യു നിന്നതിന് ശേഷം ഞങ്ങൾക്കുള്ള സീറ്റ് സെറ്റ് ആക്കി തരാൻ തുടങ്ങി സീറ്റ് കൺഫേം ആയി ഒരു കട്ടൻ അടിക്കാൻ പുറത്തു പോയി വന്ന ഞങ്ങളുടെ സീറ്റിൽ ഒരു അണ്ണൻ കയറി ഇരിക്കുന്നു എണീക്കാൻ പറഞ്ഞപ്പോൾ അയാൾ ഞാനാ ആദ്യം ബുക്ക് ചെയ്തത് എന്ന്. ചില നാട്ടിൻ പുറത്തേക്കുള്ള ബസിൽ തോർത്തുമുണ്ട്റ്റ് സീറ്റ് പിടിക്കുന്ന രീതിയിൽ.. പിന്നെ സംസാരമായി അവിടെ ഒരു മലയാളി ചേട്ടൻ ഉണ്ടാർന്ന് ഞങ്ങൾ കാര്യം പറഞ്ഞു . സീറ്റ് ബുക്ക് ചെയ്തതിന്റെ സ്ലിപ് കാണിച്ചപ്പോ അണ്ണനെ രണ്ടണ്ണംപൊട്ടിക്കാൻ പോയി ഒരു വിധത്തിൽ പിടിച്ചു മാറ്റി ആകെ ബഹളമായപ്പോ സ്റ്റേഷൻ മാസ്റ്ററും സെക്യുരിറ്റിക്കാരും വന്നു അണ്ണനെ പിടിച്ചു മാറ്റി പുറത്താക്കി…

ട്രെയിന്റെ ഓൻ മുഴങ്ങുന്നുണ്ട് ഇനിയാണ് യാത്ര ആരംഭിക്കുന്നത്. ജീവിതത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിൻ യാത്ര വെറും 15 രൂപക് അഞ്ചു മണിക്കൂർ പശ്ചിമഘട്ട മലനിരകളെ കീറിമുറിച്ചുള്ള ട്രെയിൻ യാത്ര ഒന്നു ചിന്തിച്ചു നോക്കു…

മേട്ടുപാളയത്ത് നിന്ന് നീലഗിരി മലനിരകളിലൂടെ ഊട്ടിയിലെ ഉദഗമണ്ഡലം വരേയാണ് ഈ പാത നീളുന്നത്. 26 ആര്‍ച്ച് പാലങ്ങളും 16 തുരങ്കങ്ങളും ഒരു നെടുനീളന്‍ പാലവും പിന്നിട്ട് 46 കിലോമീറ്റര്‍ ആണ് ഈ പാതയുടെ നീളം. ഈ പാതയിലൂടെയുള്ള ട്രെയിന്‍ യാത്ര സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്ന ഒന്നാണ്. ട്രെയിനില്‍ ഇരുന്നാല്‍ ഭംഗിയുള്ള കാഴ്ചളാണ് കാണാന്‍ ആകുക. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലനിരകളും തേയിലത്തോട്ടങ്ങളും കൊടുംകാടുകളും ഈ യാത്രയ്ക്കിടയില്‍ കാണാൻ സാധിച്ചു. തമിഴ് നാട്ടിലെ ഗ്രാമീണ ഭംഗി കൃഷിയിടങ്ങൾ നമുക്ക് മനസിലാക്കാനും പഠിക്കാനും പറ്റിയ ഒരു യാത്ര ആനുഭവമായിരിക്കും ഈ ട്രയിൻ യാത്ര.

മേട്ടുപ്പാളയം, കല്ലാർ, ഹില്ലഗ്രോവ്, കുന്നൂർ, വെല്ലിംഗ്ടണ്‍, അരവങ്കാട്, കെട്ടി, ലവ്‌ഡേല്‍ എന്നീ സ്‌റ്റേഷനുകള്‍ കടന്ന് ഉദഗമണ്ഡലം എന്ന ഊട്ടി സ്റ്റേഷനിലെത്തുമ്പോള്‍ സമയം പന്ത്രണ്ട് മണിയോടടുത്തിരുന്നു. ഇവിടെ പൈതൃക തീവണ്ടിയുടെ യാത്ര അവസാനിക്കുന്നു.

ഊട്ടിയെ ഞങ്ങൾ നടന്നു കാണാൻ തീരുമാനിച്ചു ബൊട്ടാണിക്കൽ ഗാർഡനും ഊട്ടി തടാകം ഊട്ടിയിലെ മാർക്കറ്റും എല്ലാം കണ്ടതിനു ശേഷം ഞങ്ങൾ 4 മണിക്കുള്ള മലപ്പുറത്തേക്കുള്ള ആനവണ്ടിയിൽ തിരിച്ചു നാട്ടിലേക്ക് പോരാൻ തീരുമാനിച്ചു ആണവണ്ടിയുടെ വിന്ഡോ സീറ്റിൽ ഇരുന്നു ഊട്ടിയിലെ പച്ചപ്പും കൃഷി രീതിയും എല്ലാം കൺകുളിർക്കെ കണ്ടു ഗുഡല്ലൂർ നാടുകാണി ചുരവും താണ്ടിയുള്ള യാത്ര വല്ലാത്തൊരു അനുഭൂതി ആയിരുന്നു രാത്രിയിൽ നാടുകാണി ചുരം ആനവണ്ടി ഇറങ്ങുമ്പോ റോഡിന്റെ ഒരു സൈഡിൽ ആനയെയും കാണാൻ കഴിഞ്ഞു.

പതിനൊന്നുമണിയോട് കൂടി മലപ്പുറം കെ എസ് ആർ ടി സി ഡിപ്പോയിൽ എത്തി. അപ്പോഴേക്കും നാട്ടിലേക്കുള്ള എല്ലാം ബസും പോയിരുന്നു. അന്നത്തെ രാത്രി ഞങ്ങളുടെ അന്തിയുറക്കം മലപ്പുറം ഡിപ്പോ വെയ്റ്റിംഗ് റൂമിലായിരുന്നു. ആ മനോഹര യാത്ര ഓർത്തു എല്ലാവരും ഉറങ്ങി. രാവിലെ ആദ്യത്തെ ബസിൽ ഓരോരുത്തരും അവരുടെ നാട്ടിലേക്കുള്ള ബസ്സിൽ യാത്ര തിരിച്ചു.

വിവരണം – ഷമീര്‍ മുഹമ്മദ്‌.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply