റോഡില്‍ ഇതുവരെ കണ്ടുപരിചയമില്ലാത്ത ഈ ചിഹ്നം എന്തിനാണ്?

കുന്നമംഗലത്തുനിന്നും കോഴിക്കോട് പോകുന്ന വഴിയിൽ ഒട്ടും പരിചയമില്ലാത്ത, എന്നാൽ എന്തോ കാര്യമുണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു ചിഹ്നം റോഡിൽ പലയിടത്തായി കാണുകയുണ്ടായി ഞാൻ വണ്ടി നിർത്തി അതിന്റെ ഒരു ഫോട്ടോ എടുത്തു…. കുറച്ചു ദൂരം കൂടി പോയപ്പോൾ ഒരു പോലീസുകാരൻ ഒരു ജോലിക്കാരനെക്കൊണ്ട് ഇതേ അടയാളം റോഡിൽ ഇടുവിക്കുന്നു.

ഞാൻ വണ്ടി ഒതുക്കി ആ പോലീസുകാരനോട് ഇതെന്തിന്റെ അർത്ഥം അന്വേഷിച്ചു, അദ്ദേഹം പറഞ്ഞ മറുപടി എന്നിൽ വളരെ ഞെട്ടലുളവാക്കി. അദ്ദേഹം പറഞ്ഞത് റോഡിൽ അപകടമരണം നടന്ന സ്ഥലങ്ങൾ പൊതു ജനങ്ങൾക്ക്‌ ഒരു ഓർമ്മപ്പെടുത്തലായി മനസ്സിലുണ്ടാവാൻ വേണ്ടിയാണ് ഇത്തരം അടയാളങ്ങൾ ഇടുന്നത് എന്നാണ്.

വയനാട് നിന്നും കോഴിക്കോടിന് വരുമ്പോൾ പടനിലം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള 12-15 കിലോമീറ്ററിനുള്ളിൽ ഏകദേശം 10 ഓളം അടയാളങ്ങൾ കാണാൻ കഴിയും…. ഇത് ശെരിക്കും ഒരു ഓർമപ്പെടുത്തലാണ്… മനസ്സിൽ ഭയവും സങ്കടവും നിറയ്ക്കുന്ന ഒരു കാഴ്ച.

ഇനിയും ഇത്തരം അടയാളങ്ങളുടെ എണ്ണം നമ്മുടെ റോഡിൽ വർദ്ധിക്കാതിരിക്കട്ടെ. ഒരു അടയാളം നമ്മളെ ഓർമിക്കാൻ നാട്ടുകാർക്ക് അവസരമാവാതിരിക്കട്ടെ. നമ്മൾ കാരണം ഒരു അടയാളം മറ്റുള്ളവരുടെ പേരിൽ ഉണ്ടാവാതിരിക്കട്ടെ ..ശ്രദ്ധിക്കുക..ശ്രദ്ധിക്കുക…ശ്രദ്ധിക്കുക..

Courtesy: Mohd Shafeek…!

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply