24 വര്‍ഷം മുന്‍പ് നടത്തിയ ഒരു ശിരുവാണി യാത്രയുടെ ഓര്‍മ്മകള്‍…

24 വര്ഷം മുൻപ് , അതായത് 1991 ഡിസംബർ മാസം 10 ആം തിയതി പാലക്കാട്‌ ഉള്ള എന്റെ ഫ്രെണ്ട് ബിജു തോമസ്‌ ന്റെ വീട്ടിൽ ഒരു സന്തർശനതിനു എത്തിയ ഞാൻ , സംഭാഷണമദ്ധ്യേ മലമ്പുഴ കൂടാതെ ശിരുവാണി എന്നാ ഒരു ഡാം കൂടി പാലക്കാട് ജില്ലയിൽ ഉണ്ടെന്നറിഞ്ഞു അതിനെ കുറിച്ച് സംസാരിക്കവെ അവിടേക്ക് കയറി വന്ന അയൽ പക്കത്തെ ഒരു ചേട്ടൻ അവിടെ ഡാമിന് അപ്പുറം വനത്തിൽ പണ്ട് ഒരു സായിപ്പ് താമസിച്ചിരുന്ന ഒരു ബംഗ്ലാവ് ഉണ്ട് എന്ന് പറഞ്ഞു , അദ്ദേഹം പോയശേഷം ഞങ്ങൾ അവിടേക്ക് പോയാലോ എന്നായി ചർച്ച. കൂട്ടിനായി ബിജുവിന്റെ കൂട്ടുകാരെ പലരെയും വിളിചെങ്ങിലും വന്യമൃഗങ്ങൾ ഉള്ള സ്ഥലമാണ് , വീട്ടുകാർ സമ്മതികില്ല എന്നൊക്കെ പറഞ്ഞു അവർ ഒഴിവായി. അവസാനം ഞങ്ങൾ ബിജുവിന്റെ ഒരു ബന്ധുവിനെ വിളിച്ചു നോക്കി. ഭാഗ്യം , അദ്ദേഹം വരാമെന്ന് ഏറ്റു. ജോഷി എന്നായിരുന്നു 25 വയസുള്ള അദ്ദേഹത്തിന്റെ പേര് . അങ്ങിനെ ഞങ്ങൾ പിറ്റേ ദിവസം രാവിലെ പുറപ്പെടാൻ തെയ്യാരായി .

പിറ്റേ ദിവസം കരിമ്പ ( പാലക്കാട്‌ നിന്നും മണ്ണാർകാട് പോകുന്ന വഴി ) എന്ന സ്ഥലത്തുള്ള ബിജുവിന്റെ വീട്ടിൽ നിന്നും യാത്രയായി. കരിമ്പയില്‍ നിന്നും ഏകദേശം 32 കിലോ മീറെർ ആണ് ശിരുവാണി ഡാം വരെ ഉള്ള ദൂരം. ആകെ ഉള്ള ബിജുവിന്റെ രാജദൂത് ബൈക്ക് , അതിൽ 3 പേർക്ക് ഡാം വരെ ഉള്ള കയറ്റത്തിൽ സഞ്ചരികാൻ പറ്റാത്തതിനാൽ , ഞങ്ങൾ കരിമ്പയിൽ നിന്നും ഇടക്കുരിശ്ശി വഴി ബസ്സില്‍ൽ യാത്ര തിരിച്ചു. അങ്ങനെ ഞങ്ങള്‍ ആ പ്രൈവറ്റ് ബസിൽ പാലകയം എന്ന സ്ഥലത്ത് ഇറങ്ങി. അവിടെ നിന്നും ഡാം റോഡില്‍ കൂടി നടക്കുമ്പോൾ ഒരു ജീപ്പ് കിട്ടി. ജോഷി ചേട്ടന്റെ ഒരു സുഹ്ർതായിരുന്നു ജീപ്പ് ഡ്രൈവർ , വളരെ രെസകരം ആയിരുന്നു ആ യാത്ര , ഇരുവശവും വനം , ചെങ്ങുതായ കയറ്റം . ഇടക്ക് ചില ആദിവാസി കുടിലുകൾ കണ്ടു , ജീപ്പ് കിട്ടിയില്ലായിരുന്നു എങ്കിൽ തങ്ങൾ തളർന്നു പോയേനെ എന്ന് കയറ്റങ്ങളും ഹെയർ പിൻ വളവുകളും കണ്ടപ്പോൾ തോന്നി ……. ഇടക്ക് തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു . ഡാം കാണുക മാത്രമാണ് ഉദ്ദേശം എന്നാണു ജീപ്പിൽ ഉണ്ടായിരുന്നവരോട് പറഞ്ഞത് .

….. ഡാം സൈറ്റ് നു 5 കിലോ മീറെർ ഇപ്പരെ ഞങ്ങളെ ഇറക്കി ജീപ്പ് കാര് വഴി തിരിഞ്ഞു അവരുടെ എസ്റ്റേറ്റ്‌ വഴിയിലേക്ക് പോയി ……….. തുടർന്ന് ഞങ്ങൾ ഡാം ലെക്ഷ്യമാക്കി നടന്നു , കയറ്റം ആയിരുന്നു , അവിടെ നിന്നും ഡാം നു മുപായി ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌ ഇൽ എത്തിയ ഞങ്ങളോട് ഗാർഡുകൾ വിവരങ്ങൾ തിരക്കി , നാട്ടുകാർ ആണ് എന്നും ഡാം കാണാൻ വന്നതാണ് എന്നും പറഞ്ഞു , ഞങ്ങളെ കണ്ടപ്പോൾ പിള്ളേർ ആണ് എന്ന് തോന്നിയതാവാം കൂടുതൽ ഒന്നും ചോതികാതെ കടത്തി വിട്ടു , അങ്ങിനെ ഞങ്ങൾ ഡാം കവാടത്തിൽ എത്തി .
ശിരുവാണി ഡാം ……… 1973 ലെ കരാർ പ്രകാരം കോയമ്പത്തൂർ നു കുടി വെള്ളം കൊടുക്കുന്നതിനായി നിർമിച്ച ഡാം 1984 ആണ് ഇതു ഓപ്പണ്‍ ചെയ്തത് , ഇതിന്റെ സ്പിൽവയ്ക്ക് 224 മീറ്റർ നീളവും 57 മീറ്റർ ഉയരവും ഉണ്ട് ………. കോയമ്പത്തൂർ ബോംബു സ്പോടനങ്ങൾക്ക് ശേഷം ഇവിടം സംരെഷിത പ്രദേശം ആയിരുന്നു , കാമറ ഉപയോഗിക്കാൻ ഒന്നും പാടില്ലായിരുന്നു , സന്തർഷകർക്ക് പ്രവേശനവും ഇല്ലായിരുന്നു ഇപ്പോൾ എങ്ങിനെ ആണ് അവസ്ഥ എന്ന് അറിയില്ല ,,. ശിരുവാണി വനത്തിനു അടുത്ത് 150 വർഷം പഴക്കം ഉള്ള പട്ടിയാർ ബെങ്ങ്ലാവു ഇന്നും ഒരു പ്രധാന ടൂറിസ്റ്റ് ആകര്ഷണം ആണ് .

ഡാം ന്റെ പുറത്തു കുറെ നേരം ചിലവഴിച്ച ഞങ്ങൾ . പതുക്കെ മറു കരയിലേക്ക് നടന്നു , മനോഹരമായ കാഴ്ച ആയിരുന്നു ഡാം ന്റെ പുറത്തു നിന്ന് ചുറ്റുപാടും നോക്കുമ്പോൽ , നിബിഡ വനങ്ങളും , നീല മലകളും , ജെലാശയവും ഒക്കെ ……….. ആ കാഴ്ചയുടെ മനോഹാരിത പറഞ്ഞു അറിയികാനാകില്ല ……….. അങ്ങിനെ ഡാം ന്റെ മട്ടെ അറ്റത് ചുറ്റി പറ്റി നിന്ന ഞങ്ങൾ ഗാർഡുകൾ ആരും സ്രേധികുന്നില്ല എന്ന് ഉറപ്പുവരുത്തി ഞങ്ങൾ അപ്പുറത്തെ വന പാതയിലേക്ക് നടന്നു …… ടാർ ചെയ്തത് എങ്കിലും ഇടുങ്ങിയ പൊട്ടി പോളിഞ്ഞ റോഡ്‌ ………. ആ റോഡ്‌ വനത്തിലൂടെ തമിൾ നാട്ടിലേക്ക് ഉള്ളത് ആയിരുന്നു ….. ആ റോഡ്‌ ഇൽ കൂടി ഞങ്ങൾ നടന്നു , വെയിലിനു നല്ല ശക്തി , വഴിയിൽ ഇലക്ട്രിക്‌ പോസ്റ്റ്‌ കൾ മറിഞ്ഞു കിടക്കുന്നത് കണ്ടു , മിക്ക പോസ്റ്റ്‌ കളും മറിഞ്ഞു കിടന്നിരുന്നു , പിന്നീടാണ് അത് കാട്ടാന കൂട്ടം തട്ടി മറികുന്നത് ആണ് എന്ന് മനസിലായത്.

മുന്നോട്ടു പോയപ്പോൾ വഴിയില്ൽ ആന പിണ്ടങ്ങൾ കാണാൻ കഴിഞ്ഞു , അവയ്ക്ക് അധികം പഴക്കം ഉണ്ടായിരുന്നില്ല , ചെറിയ ഭയം തോന്നിയെങ്ങിലും ഞങ്ങൾ മുന്നോട്ടു നടന്നു ……… ബിജു വിന്റെ അയൽക്കാരൻ ചേട്ടൻ പറഞ്ഞ അടയാളം തപ്പി ഞങ്ങൾ നടന്നു , അദ്ദേഹം വലിയ ഉരുണ്ട പാറയുടെ അടുത്ത് നിന്നും വലത്തോട്ട് പോകേണം എന്ന് ആയിരുന്നു പറഞ്ഞു തന്നത് ( സത്യത്തിൽ അയാള് ഇ സ്ഥലത്ത് പോയിട്ടില്ല എന്നും ആരോ പറഞ്ഞ അറിവായിരുന്നു ഞങ്ങളോട് പോയി എന്ന് പറഞ്ഞത് പുളു ആയിരുന്നു എന്ന് ബിജു പിന്നീടൊരിക്കൽ പറഞ്ഞു ). പാറ നോക്കി ഞങ്ങൾ നടന്നു അയാള് പറഞ്ഞ തരത്തിൽ ഒരു പാറ കാണുവാൻ കഴിഞ്ഞില്ല , അവസാനം റോഡ്‌ അരുകിൽ ഞങ്ങൾ ഇരുന്നു , കയ്യിൽ ഉള്ള ബാഗ്‌ ഇൽ 2 മോഡേണ്‍ ബ്രെഡ്‌ ഒരു ജാം ഉം കരുതിയിരുന്നു , ഒരു ബ്രെഡ്‌ ഞങ്ങൾ തീർത്തു, ഒരു കുപ്പി വെള്ളവും , ഇനി ബാകി ഒരു പാകെട്റ്റ് ബ്രെഡ്‌ ഉം ഒരു കുപ്പി വെള്ളവും .

അങ്ങിനെ ഇരിക്കുമ്പോൾ തലയിൽ ചുള്ളി കമ്പുകളുടെ കെട്ടുമായി 4 ആദിവാസികൾ അതുവഴി വന്നു , അവരോടു കാട്ടിനുള്ളിലെ സായിപ്പിന്റെ ബംഗ്ലാവ് നെ കുറിച്ച് തിരക്കി …….. അവർ അത്ഭുതത്തോടെ ഞങ്ങളെ നോക്കി , അവർ പറഞ്ഞ മലയാളം പൂർണമായി മനസിലായില്ല എങ്കിലും അവർ ചുണ്ടി കാണിച്ച സ്ഥലത്ത് കൂടെ ഞങ്ങൾ റോഡ്‌ ഇൽ നിന്നും വനത്തിലേക്ക് ഇറങ്ങി …… തിരിഞ്ഞു നോക്കുമ്പോൽ ആ ആദിവാസികൾ ഞങ്ങളെ തന്നെ നോക്കി നിന്നുകൊണ്ട് എന്തോ പരസ്പരം പറയുന്നു ഉണ്ടായിരുന്നു ….

കുറച്ചു നടന്നപ്പോൾ ഇടുങ്ങിയ വനം ആയി , ഇടക്ക് ഒരു വഴി താര കണ്ടു , ഞങ്ങൾ അതിലെ നടന്നു , ഞങ്ങൾ കരുതിയത്‌ ആദിവാസികൾ കമ്പ് ശേകരിക്കാൻ പോകുന്ന വഴി എന്നാണു കരുതിയത്‌, പിറ്റേദിവസം ആണ് അറിഞ്ഞത് അത് ഒരു ആന താര ആയിരുന്നു എന്ന് ……… കാറ്റിൽ നിന്നും പലശബ്തങ്ങളും കേട്ട് തുടങ്ങി , ഇടക്ക് വഴി മുറിഞ്ഞു , എങ്കിലും ഞങ്ങൾ മുന്നോട്ടു തന്നെ നടന്നു , ഇടക്ക് വീണ്ടു വഴി പോലെ തോന്നിക്കുന്ന ഭാഗം പ്രേതശ്യപ്പെട്ടു , ഞങ്ങൾ വീണ്ടും അതിലൂടെയായി യാത്ര , ഇടക്ക് മണ്ണ് കുഴച്ചു മറിചിട്ടിരികുന്നതും കണ്ടു , അങ്ങിനെ നടക്കുംബോല്ൽ ഒരു വലിയ മരം മറിഞ്ഞു കിടക്കുന്നത് കണ്ടു , ഞങ്ങൾ അതിൽ കുറെ നേരം വിശ്രമിച്ചു , കുപ്പിയിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞു തുടങ്ങി , വീണ്ടും ഞങ്ങൾ നടക്കാൻ തുടങ്ങി , ഞങ്ങൾ ഓടിചെടുത്ത മര കമ്പ് കുത്തി കൊണ്ടായി യാത്ര……..

പാറ കഷ്ണങ്ങളും , മുൾ ചെടികളും യാത്ര ദുഷ്കരം ആക്കി , ……… സമയം 4 കഴിഞ്ഞു , ബംഗ്ലാവ് കാണാനായില്ല …………. ഞങ്ങൾ നടന്നു തളർന്നു, ഞങ്ങൾക്ക് വഴി തെറ്റി എന്ന് മനസിലായി , എന്ത് വന്നാലും മുന്നോട്ടു പോകുവാൻ ഞങ്ങൾ തീരുമാനിച്ചു , വള്ളികളും പാറകളും യാത്ര ധുസകമാക്കി , കുറച്ചു ദൂരം കഴിഞ്ഞപ്പോൽ കുത്തനെ ഉള്ള ഇറക്കം ആയി , ഇതു ഞങ്ങളിൽ പ്രെതീഷയെകി, ആ ഇറക്കം കഴിയുമ്പോൽ തടാക കരയിൽ എത്തും എന്ന് ഞങ്ങൾ കരുതി ………. ഞങ്ങളെ നിരാശരാക്കി ഇറക്കം കഴിഞ്ഞു , വീണ്ടും കൊടും കാടായി ……… സമയ 5.30 ആയി വെളിച്ചം കുറഞ്ഞു തുടങ്ങി , ഞങ്ങൾ ശെരിക്കും അവശരായി ………. ഒരു ഇറക്കം കഴിഞ്ഞപ്പോൾ ഒരു വഴിത്താര പ്രേത്യഷപ്പെട്ടു ……. ചെടികൾ ചവിട്ടി മറികപെട്ട വഴി ……. കുറച്ചു നടന്നപ്പോൾ മണ്ണിനു നനവ്‌ വന്നു തുടങ്ങി , പെട്ടന്ന് ഒരിടത് ആന പിണ്ടങ്ങൾ കണ്ടു , ഞങ്ങൾ മുന്നോട്ടു നടക്കവേ എന്തോ ഓടിവരുന്ന ശബ്തം കേട്ട് ഞങ്ങൾ ഞെട്ടി ഞങ്ങൾ പേടിച്ചു ഓടാൻ തെയ്യരെടുക്കവേ കുറെ മ്ലാവിൻ കൂട്ടം നങ്ങളുടെ നേരെ ഓടിവരുന്നത്‌ കണ്ടു , നങ്ങളെ കണ്ടതും അവ ചിതറിയോടി , ഞങ്ങളും ഓടി ………. ഞങ്ങൾ വനത്തിൽ കയറിയിട്ട് കണ്ട ആദ്യ മ്രെഗം ആയിരുന്നു അത് …….. അവയെ കണ്ടപ്പോൾ മണികൂർ കൾക്ക് ശേഷം ഞങ്ങൾ ചിരിച്ചു ……..

അല്പം നിന്ന് കിതപ്പകറ്റിയ ശേഷം ഞങ്ങൾ നടന്നു ……… പെട്ടന്ന് മുന്നില്ൽ ഒരു ഇറക്കം കണ്ടു കുറ്റികാടുകൾ വകഞ്ഞുമാറ്റി നോകിയ ഞങ്ങൾ ആ കാഴ്ച കണ്ടു അല്പം ദൂരെ ഡാം ന്റെ മനോഹരമായ തടാകം ……… വർദ്ധിത ഊർജത്തോടെ നടന്ന ഞങ്ങൾ തടാക കരയിലെത്തി .

തടാകത്തിൽ എത്തി കൈ കാലുകൾ കഴുകിയ , ഞങ്ങൾ കുപ്പിയിൽ വെള്ളം ശേകരിച്ചു കുടിച്ചു . …….. ഇനി അടുത്ത പരിപാടി എന്ത് എന്ന് ആലോചിച്ചു ………. നേരം ഇരുട്ടി തുടങ്ങി , തിരിച്ചു പോയാൽ കാട്ടിലൂടെ റോഡ്‌ ഇൽ എത്തുന്ന കാര്യം നടക്കില്ല എന്ന് മനസിലായി , കയ്യില്ൽ ഒരു സിഗരട്ട് ലൈറെർ മാത്രമേ ഉള്ളു , വഴി തെറ്റിയാൽ എന്നല്ല തെറ്റും എന്ന് ഉറപ്പായിരുന്നു ……….. എന്ത് ചെയും എന്നാലോചിച്ചു നില്ക്കവേ അല്പം ദൂരെ ഒരിടത് കാട്ടിനുള്ളിൽ നിന്നും വാവലുകൾ ശബ്തതോടെ പറന്നുയരുന്നത് ഞങ്ങൾ സ്രെധിച്ചു ……..

അവിടേക്ക് നികിയ ഞങ്ങളുടെ ധ്രിഷ്ട്ടിയിൽ ഒരു കെട്ടിടത്തിന്റെ മേല്കൂര പോലെ എന്തോ ഒന്ന് കണ്ണിൽ പെട്ടു ……….. അത് ബംഗ്ലാവ് ആണ് എന്ന് വിശ്വസിച്ച ഞങ്ങൾ അങ്ങോട്ട്‌ കുതിച്ചു , ചെളിയും പാറയും മുൾ ചെടികളും ഒന്നും ഞങ്ങൾ കണ്ടില്ല ………. നങ്ങളുടെ വിശ്വാസം തെറ്റിയില്ല ………….. അത് ഞങ്ങൾ തേടിയ ബംഗ്ലാവ് തന്നെ ആയിരുന്നു ……….. ബംഗ്ലാവ് എന്ന് പറഞ്ഞു കൂടാ …….. ഒരു വലിയ വീട് , കരിങ്ങല്ലും , കാട്ടു തടികളും , കൊണ്ട് നിര്മിച്ച ഒരു വീട് , മേല്കൂര പ്രതേക തരാം ഓടുകൾ പാകിയിരുന്നു ………. കാട്ടാനയുടെ ആക്രമണത്തെ പ്രേതിരോതികാനാകും 1.5 അടിയോളം കാണാം വരും ആ വീടിന്റെ ഭിത്തികൾ ……… വാതിലുകളും , ജനാലകളും എല്ലാം കാട്ടു തടിയിൽ തീർത്തവ , ഒന്നിനും ഒരു കേടുപാടും ഉണ്ടായിരുന്നില്ല , ജനാലകൾ എല്ലാം ഇരുമ്പിന്റെ വലകൾ ഉപയോഗിച്ച് മറച്ചിരുന്നു ……. കൊതുക് ശല്യം ഉണ്ടാകാതിരികാനണിത് , ഒരു 100 വര്ഷം എങ്കിലും പഴക്കം ഉണ്ടാകും ആ വീടിനു ………..

അകത്തു കറങ്ങി നടന്ന ഞങ്ങൾ 2 മധ്യ കുപ്പികളും , ഗ്ലാസും ഒക്കെ കണ്ടു , അവക്കും നല്ല പഴക്കം ഉണ്ടായിരുന്നു ………. ഭിത്തിയിൽ കരിയിൽ എഴുതിയ വാക്കുകൾ കണ്ടു , പെരുന്തൽമണ സ്വദേശികളുടെ പേരും സ്ഥല നാമങ്ങളും കണ്ടു ………. ഞങ്ങൾക്ക് മുൻപ് ആളുകൾ ഇവിടെ വന്നിട്ടുണ്ട് എന്ന് മനസിലായി .

രാത്രിയായി , തണുപ്പ് കൂടി വന്നു , നല്ല മഞ്ഞു , ……….. ഞങ്ങൾ വീടിന്റെ മേല്കൂരക്ക് ചുറ്റും അലങ്ങാര പണികൾ ചെയ്തിരുന്ന പലകകൾ ഞങ്ങൾ ഒടിച്ചെടുത്തു ……… അവ കൂട്ടിയിട്ടു തീ കൊളുത്തി അതിനു ചുറ്റും ഇരന്നു …….. ബാഗ്‌ ഇൽ നിന്നും അവശേഷിക്കുന്ന ബ്രെഡ്‌ എടുത്തു ജാം ചേർത്ത് കഴിച്ചു …….. തടാകത്തിൽ നിന്നും എടുത്ത വെള്ളവും കുടിച്ചു ……….. ബംഗ്ലാവ് കണ്ടു വൈകുന്നേരത്തിനു മുൻപ് തിരിച്ചു പോകാം എന്ന് കരുതി വന്ന ഞങ്ങൾ കൂടുതൽ ഒന്നും ബാഗ്‌ ഇൽ കരുതി ഇരുന്നില്ല ………. ജോഷി കൊണ്ട് വന്ന നാടാൻ ബീഡി ഞങ്ങൾ എല്ലാവരും വലിച്ചു ……….. അങ്ങിനെ ആദ്യമായി പുക വലിച്ചു.

കുറെ നേരം സംസാരിച്ചു ഇരുന്നതിനു ശേഷ ഞങ്ങൾ തറ വെർതിയാക്കി തീ ക്ക് ചുറ്റും ഉറങ്ങാൻ കിടന്നു ………. കൊതുകിന്റെ ശല്യം കൂടുതലായിരുന്നു , ചുറ്റും നിന്ന് പല ശബ്തങ്ങളും കേട്ടു ………. വീടിനുള്ളിൽ ഞങ്ങൾ എന്തായാലും സുരഷിതർ ആണ് എന്ന് തോന്നി , ഇടുങ്ങിയ വാതിലുകൾ കടന്നു ആനയും കാറ്റ് പോത്തും ഒന്നും വരില്ല എന്നുറപ്പായിരുന്നു ………. രാത്രിയായി ഉറങ്ങാൻ കഴിയുനില്ല , ആനകളുടെ ചിന്നം വിളികേട്ടു ഞങ്ങൾ ഞെട്ടി എഴുനേറ്റു …….. കരെ നേരം അത് ഇടവിട്ട് കേട്ടു , പിന്നെ എന്തൊക്കയോ ഉരുണ്ടു വരുന്ന ശബ്തവും അടുതതടുത്തു വന്നു …….. പിന്നീടത്‌ അകന്നു പോയി …….. രാതി 2 കാട്ടു മുയലുകൾ മുറിയുടെ വാതുകൾ ചുറ്റി പറ്റി നിന്നിട്ട് തിരിച്ചു പോന്നതും കണ്ടു ………. വാവലുകൾ മുറിയിൽ കൂടി പറന്നു കളികുന്നുണ്ടായിരുന്നു …………. ഒരു വിധത്തിൽ ഞങ്ങൾ നേരം വെളുപ്പിച്ചു .

സമയം 7 മണിയായി ………. ഞങ്ങൾ എഴുനേറ്റു , പതുക്കെ ചുറ്റുപാടും നോക്കിയാ ഞങ്ങൾ ബംഗ്ലാവിന്റെ പുറകിൽ എത്തിയപ്പോൾ ഞെട്ടി പോയി , പഴയതും പുതിയതുമായ ആന പിണ്ടാങ്ങളുടെ കൂമ്പാരം തന്നെ , കാട്ടാനകൾ സ്ഥിരമായി ഇ സ്ഥലത്ത് വരാറുണ്ട് എന്ന് മനസിലായി , ഞങ്ങൾ തടാക കരയിലേക്ക് നടന്നു , പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു ശേഷം വസ്‌ത്രങ്ങൾ ഊറി വെച്ച് ഞങ്ങൾ കുളികാനിറങ്ങി ………. ഒഴുകില്ലാതെ കിടക്കുന്ന വെള്ളം ആയതിനാൽ നല്ല ചെളി ഉണ്ടായിരുന്നു , തണുത്ത വെള്ളത്തില ചെളി ഇളക്കാതെ ഞങ്ങൾ കുളിച്ചു കയറി.

കുളി കഴിഞ്ഞതോടെ നല്ല വിശപ്പ്‌ തോന്നി. കയ്യിൽ ഭക്ഷണം ഒന്നും ഉണ്ടായിരുന്നില്ല. ബ്രെഡ്‌ എല്ലാം രാത്രിയിലെ തീർന്നിരുന്നു…….. തിരിച്ചു ബംഗ്ലാവിലേക്ക് നടക്കുമ്പോൽ വഴിയുടെ അടുത്ത് ഒരു മരം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. അതിൽ എന്തോ കായകൾ കണ്ട ഞങ്ങൾ അങ്ങോട്ട്‌ വെച്ച് പിടിച്ചു. അത് ഓറഞ്ച് മരം ആയിരുന്നു. അടുത്ത് അടുത്ത് 2 എണ്ണം . നിറയെ ഓറഞ്ച്കൾ . താമസിച്ചില്ല ബിജു മരത്തിൽ കയറി ആദ്യം കിട്ടിയ ഓറഞ്ച് തന്നെ പൊളിച്ചു തിന്നു …….. ഇത്രയും മധുരം ഉള്ള ഓറഞ്ച് ജീവിതത്തിൽ ഇന്നുവരെ കഴിച്ചിട്ടില്ല ……….. പിന്നെ ഒരു ആക്രമണം ആയിരുന്നു , 2 മരത്തിലെയും ഓറഞ്ച് കൾ ഞങ്ങൾ പറിച്ചു …….. വയറു നിറയെ അവിടെ ഇരുന്നു കഴിച്ചു …….. ബാകി വന്നവ ബാഗ്‌ ഇൽ കുത്തി നിറച്ചു ………. കൂട്ടത്തിലെ പച്ചകൾ അവിടെ ഉപേക്ഷിച്ച് ഞങ്ങൾ യാത്ര തിരിച്ചു ………തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെ തടാകത്തിന്റെ മറ്റൊരിടത്ത്‌ ആനകള്‍ കുളികുന്നത് കാണാമായിരുന്നു , കുറച്ചു ഇപ്പുറം മ്ലാവുകൾ വെള്ളം കുടികുന്നതും കണ്ടു . അൽപ നേരം നോകി നിന്ന ശേഷം ഞങ്ങൾ യാത്ര തുടങ്ങി ……….പോരുന്നതിനു മുൻപായി മരക്കാരി കൊണ്ട് ഞങ്ങളുടെ പേരും സ്ഥലവും വന്ന തിയതിയും ആ വീടിന്റെ ഭിത്തിയിൽ ഞങ്ങൾ ഞങ്ങളുടെ ഓർമക്കായി എഴുതിയിട്ടു

അവിടെ നിന്നും നോക്കുമ്പോൽ ദൂരെ ഡാം ന്റെ ഒരു ഭാഗം കാണാമായിരുന്നു ……… ഞങ്ങൾ അത് വെച്ച് വഴി കണക്കാക്കി നടന്നു , 2 മണികൂര് എടുത്തു റോഡ്‌ ഇൽ എത്തുവാൻ , എന്നാലും വന്നതിലും പെട്ടന്ഞ്ഞു തിരിച്ചു ഏതുവാൻ കഴിഞ്ഞു ……… പക്ഷെ ഞങ്ങൾ കാട്ടിലേക്ക് തിരിഞ്ഞ സ്ഥലത്തിനും ഏറെ മുന്നിലായിട്ടാണ് റോഡ്‌ ഇൽ എത്തിയത് ………… ഞങ്ങൾ റോഡ്‌ ഇൽ കൂടി നടന്നു ……… നടന്നു തളർന്നു അവസാനം ഞങ്ങൾ ഡാം ന്റെ കവാടത്തിൽ എത്തി , അവിടെ മണ്ടപത്തിനു താഴെ ഇരുന്ന ഞങ്ങൾ ഓറഞ്ച് കഴിച്ച ശേഷം തറയിൽ അൽപ നേരം കിടന്നു …….. ഷീണം കാരണമാകാം ഞങ്ങൾ മയങ്ങി പോയി ……… മണികൂറുകൾ കഴിഞ്ഞു കാണും ആരോ ഞങ്ങളെ തട്ടി വിളിച്ചു. ഞെട്ടി എഴുനെട്ടപ്പോൾ ഫോറെസ്റ്റ് ഗാര്ഡ് മാരായിരുന്നു. അവർ വിവരങ്ങൾ ചോതിച്ചറിഞ്ഞു , അവർ അത്ഭുതത്തോടെ ഞങ്ങളെ നോകുന്നുണ്ടായിരുന്നു , ഭാഗ്യം കൊണ്ടാണ് കാട്ടാനയുടെ മുന്നിൽ പെടാതിരുന്നത് എന്നും , ഒരു ആദിവാസിയെ കാട്ടാന കൊന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ എന്നും പറഞ്ഞു. ഉടനെ വരാമെങ്ങില്ൽ ഓഫീസി ഇൽ നിന്നും ജീപ്പ് താഴേക്കു പോകുന്നുണ്ട് എന്ന് പറഞ്ഞു , അതിൽ പോകാമെന്ന് പറഞ്ഞു .
തിരിച്ചു ജീപ്പ് ഇൽ വീണ്ടും താഴേക്കു.ജീപ്പ് ഇൽ ഇരുന്നു ഫോറെസ്റ്റ് ഗാര്ഡ് ന്റെ അനുഭവങ്ങൾ കേട്ടു , നല്ല രെസം തോന്നി അവരുടെ കഥകൾ കേട്ടിട്ട്. അങ്ങിനെ അവർ ഞങ്ങളെ ബിജുവിന്റെ വീടിനടുത് ഇറക്കി .അവരോടു നന്ദി പറഞ്ഞു വീടിലേക്ക്‌ നടന്നു , വീട്ടിലെത്തിയപ്പോൾ ബിജു വിന്റെ അമ്മയുടെ ഒരു ലോഡ് വഴക്ക് കിട്ടി. ക്ഷീണം മാറ്റി ഒരു ദിവസത്തിന് ശേഷം നാൻ നാട്ടിലേക്ക് തിരിച്ചു .

കാടും , മലയും , തടാകവും വെള്ളചാടങ്ങളും ഇന്നും ഹരം തന്നെയാണ് ….. പുതുതായി പലയിടത്തും പോകുന്നു എങ്കിലും ശിരവാനി യാത്ര ഇന്നും മനസ്സിൽ നിന്നും മായുന്നില്ല.

വിവരണം – കെവിന്‍ പീറ്റര്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply