Home / News / ബസിനും സീറ്റ് ബെല്‍റ്റ് വേണോ? ഉത്തരം ഈ വീഡിയോ പറയും…

ബസിനും സീറ്റ് ബെല്‍റ്റ് വേണോ? ഉത്തരം ഈ വീഡിയോ പറയും…

അപകടങ്ങളില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാനാണ് സീറ്റ് ബെല്‍റ്റ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളില്‍ വാഹനത്തിന്റെ ഉള്‍ഭാഗത്ത് ഇടിച്ചു യാത്രക്കാര്‍ക്കുണ്ടാകുന്ന പരിക്കുകളില്‍ നിന്ന് സീറ്റ് ബെല്‍റ്റ് രക്ഷിക്കുന്നു. എന്നാലിപ്പോള്‍ നമ്മുടെ നാട്ടില്‍ കാറുകള്‍ക്കും മറ്റ് ചെറു വാഹനങ്ങള്‍ക്കും മാത്രമേ സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കാറുള്ളൂ.

എന്നാല്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്ന ബസുകള്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കിയാലുള്ള ഗുണം ഈ വിഡിയോ കണ്ടാല്‍ മനസിലാകും. ചൈനയില്‍ നടന്നൊരു അപകടത്തിന്റെ വിഡിയോയാണിത്. വാഹനത്തിനുള്ളിലെ സിസിടിവിയിലാണ് ബസപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഹൈവേയിലൂടെ പോയ്‌കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട കാറില്‍ ഇടിച്ചു മറിയുകയായിരുന്നു.

മരണകാരണമായേക്കാവുന്ന അപകടത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചത് സീറ്റ് ബെല്‍റ്റാണ്. ബെല്‍റ്റ് ഇടാതെ മുന്‍ സീറ്റില്‍ ഇരിക്കുന്ന യുവതി തെറിച്ചുപോകുന്നതും വിഡിയോയില്‍ കാണാം. അപകടത്തില്‍ ബസ് മറിഞ്ഞെങ്കിലും ഒരാള്‍ക്ക് മാത്രമാണ് ഗുരുതര പരിക്കു പറ്റിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതു തലമുറ വാഹനങ്ങളില്‍ എയര്‍ബാഗുകള്‍, എബിഎസ് ബ്രേക്കുകള്‍ തുടങ്ങി യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സാങ്കേതിക വിദ്യകളുണ്ട്. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക എന്നത് ഏറ്റവും അടിസ്ഥാന ഘടകമാണ്. വാഹന സുരക്ഷയില്‍ സീറ്റ് ബെല്‍റ്റുകളുടെ സ്ഥാനം വളരെ വലുതാണ്. കാരണം എയര്‍ബാഗ് ഉള്ള വാഹനങ്ങളില്‍ അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം.

സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ അപകടം മൂലമുണ്ടാകുന്ന മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 45 മുതല്‍ 50 ശതമാനവും ഗുരുതരമായ പരിക്കുകള്‍ 45 ശതമാനവും വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരിക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും സാധിക്കും.

എന്നാല്‍ സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ ശീലങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ല. സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് കര്‍ശനമായ സാഹചര്യത്തില്‍ അത് മുന്‍ സീറ്റിലെ യാത്രക്കാരില്‍ മാത്രമായി ഒതുങ്ങുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് അപൂര്‍വമാണ്.

Source- http://www.manoramaonline.com/fasttrack/auto-news/2017/10/12/watch-bus-overturns-after-collision-with-car-in-china-seat-belts-saved-lives.html

Check Also

മലയാളികളെ പണക്കാരാക്കിയ ദുബായ് നഗരത്തിൻ്റെ ചരിത്രം…

ദുബായ് എന്നത് അറേബ്യൻ ഐക്യ നാടുകളിലെ ഏഴു എമിറേറ്റുകളിൽ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും എമിറേറ്റുമാണ്. വലിപ്പത്തിൽ അബുദാബിയുടെ തൊട്ടടുത്ത സ്ഥാനം …

Leave a Reply