ഇളം തണുപ്പിൽ നിന്നും കൊടും തണുപ്പിലേക്ക് വയനാട് – ഊട്ടി – കൂനൂർ യാത്ര..

സംഭവം വയനാടിന് 120km ഒള്ളു എങ്കിലും ഇത്രേം നാളായിട്ടും ഊട്ടിക് പോയിട്ടില്ല …എല്ലാം സെറ്റ് ആയി വന്നപ്പോ ഇനിയിപ്പോ എന്നാത്തിനാ കാത്തിരിക്കണേ അങ്ങ് പോയേക്കാം എന്ന് വെച്ചു. ഒരാഴ്ച മുന്നേ സ്ഥലങ്ങൾ തപ്പാൻ തുടങ്ങിയിരുന്നു, അങ്ങനെ എല്ലാരും പോയ് ഊട്ടി കണ്ട് വരുന്ന പോലെ കണ്ടിട്ട് വരാൻ ഒരു ഉദ്ദേശവും ഇല്ലായിരുന്നു….അതികം ആരും കാണാത്തതും പോവാത്തതും അയാ എന്തേലും ഒന്ന് കാണണം ….അങ്ങനെ ഗൂഗിൾ ആശാന്റെ സഹായത്തോടെ 2 ,3 സ്ഥലങ്ങൾ കണ്ടു വെച്ചു ….1 day ട്രിപ്പ് ആയിരുന്നു പ്ലാനിംഗ് ,സ്വാഭാവികമായും അത് തെറ്റാറാണല്ലോ പതിവ് ….

അങ്ങനെ ഒരു സൺഡേ രാവിലെ ഞാനും എന്റെ ചെങ്ങായ് ജോബിനും വയനാടിന്റെ ഇളം തണുപ്പിൽ നിന്നും ഊട്ടിയുടെ കൊടും തണുപ്പിലേക്ക് സ്കൂട്ടിയിൽ യാത്ര തുടങ്ങി….നാടുകാണി വഴിയാണ് പോക്ക്, കോട മഞ്ഞ് മൂടിയ വയനാടൻ റോഡുകളെയും,പച്ച പുതച്ച തേയില തോട്ടങ്ങളെയും കടന്ന് തമിഴ്നാട് ബോർഡർ എത്തി.ചെക്ക് പോസ്റ്റിലെ സാറുമാർക്ക് ഒരു ചിരിയും പാസ്സാക്കി വീണ്ടും മുന്നോട്ട് ….റോഡിൽ നല്ല ഫ്രഷ് ആനപ്പിണ്ടം കാണാൻ തുടങ്ങിയപ്പോ പയ്യെ വണ്ടിടെ സ്പീഡ് കുറച്ചു …രാവിലെ ഈ കാടിന്റെ ഭംഗി ഒന്ന് വേറെ തന്നെയാട്ടോ …മുഴുവനും ഒരു നിഗൂഢതയാണ് …മഞ്ഞും ഇളം വെയിലും ഏകാന്തതയും …. ഹോ അടിപൊളി …. പന്തല്ലൂരും,ദേവാലയും,നാടുകാണിയും കഴിഞ്ഞ് ഗുഡല്ലൂർ എത്തി നല്ല റോഡ് ആയതുകൊണ്ട് 1.30 മണിക്കൂറേ എടുത്തോളൂ …അവിടുന്ന് ഒരടിപൊളി കാപ്പിയും കുടിച് നേരെ ഊട്ടി. അവിടുന്ന് അങ്ങോട്ട് റോഡ് ദുരന്തം ആയിരുന്നു …

തിങ്ങി നിൽക്കുന്ന യൂക്കാലി മരങ്ങളുടെ ഇടയിലൂടെ ഊട്ടിയുടെ തണുപ്പ് ഒഴുകി വരാൻ തുടങ്ങി. ആദ്യം കണ്ടത് നീഡിൽ റോക്ക് വ്യൂ പോയിന്റ് ആണ് 5 രൂപേടെ ടിക്കറ്റ് എടുത്ത് കയറി, അതികം തിരക്കൊന്നും ഇല്ലാത്ത ശാന്തമായ വ്യൂ പോയിന്റ് ആണ് ..അവിടുന്ന് ക്യാരറ് പാടങ്ങളും പൈക്കര തടാകവും കഴിഞ്ഞ് ഷൂട്ടിംഗ് പോയിന്റ് എത്തി മൊട്ടകുന്നിലുടെ കോട മഞ്ഞ് ഒഴുകി നടക്കുകയാണ് . നല്ല മൂഡ് ആണ് നൈസ് ആയിട്ട് ഒരു പാട്ടൊക്കെ കേട്ട് അവിടെ ഒരു അരമണിക്കൂർ ഒന്ന് മയങ്ങി ….. അവിടെന്ന് നേരെ പൈൻ ഫോറെസ്റ്റും കണ്ട് ഊട്ടി ടൌൺ എത്തി.

ബൊട്ടാണിക്കൽ ഗാർഡൻ നല്ല തിരക്കാണ് കൂടുതലും മലയാളീസ് ആണ്…ടൂർ വന്ന പിള്ളേരാണ് മുഴുവനും …അതാണ് ഊട്ടിയുടെ ഹൃദയ ഭാഗം എല്ലാരും,ഊട്ടിയിൽ വന്നാൽ പോവുന്ന ഒരു മെയിൻ സ്ഥലം. ദേന്ന് പറഞ്ഞപോലെ വൈകുന്നേരം ആയി… തിരിച്ച് പോവണ്ട കാര്യം ഓർത്തപ്പോ ….കാണാൻ വന്നതൊന്നും കണ്ടിട്ടും ഇല്ല …ഇനി കുറെ കാണാനും ഉണ്ട് , പോണ വഴിക്ക് ആന ഉണ്ട് രാത്രിയാണ് കാടാണ് തിരിച് പോണോ ….റൂം കിട്ടുവോ കിട്ടിലേൽ ഒടുക്കത്തെ തണുപ്പാണ്. മൊത്തം കൺഫ്യൂഷൻ….

ഒന്നും നോക്കില ഒരു കട്ടനും അടിച്ച് നേരെ വണ്ടി വിട്ടു കൂണുരിലേക്, 20 km ഉണ്ട് കുറെ കുന്നിറങ്ങി വേണം അവിടെ എത്താൻ ,പോണ വഴിക്കാണ് ഒരു കാര്യം മനസിലായെ ഊട്ടിയിലെ തണുപ്പൊക്കെ എന്ത്… കൂണുരിലെ തണുപ്പാണ് തണുപ്പ് നല്ല കിടുകിടാന്ന് വിറക്കണ തണുപ്പ് … എത്തിയ വഴി റൂം തപ്പാൻ തുടങ്ങി …എന്തറിഞ്ഞിട്ട, എവിടെയാണെന്ന് വെച്ചിട്ട ഈ നടക്കണേ ….അവസാനം ഒന്ന് കിട്ടി 300 രൂപക് രണ്ട് ബെഡും കോമണ് ബാത്റൂമും ….മതി കിട്ടിയത് ആയി…. രാവിലെ എണീച്ച് ടൈഗർ ഹിൽ സെമിത്തേരി പോണം സൂര്യൻ എത്തുന്നെനും മുന്നേ അവിടെ എത്തണം എന്നാണ് ആഗ്രഹം….

ഉറങ്ങാൻ ഒരു കമ്പിളി കൊണ്ട് ഒന്നും,ഒന്നും ആവൂല …എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.
രാവിലെ എഴുന്നേറ്റത് ട്രെയിനിന്റെ ചൂളം വിളി കേട്ടാണ് പുറത്തിറങ്ങി നോക്കിയപ്പോ ദേ മുന്നിൽ കുണുർ റെയിൽവേ സ്റ്റേഷൻ രാവിലെ തന്നെ അടിപൊളി കാഴ്ച, പുകയും തുപ്പി പോണ ടോയ് ട്രെയിൻ ….

കുളിക്കാൻ ഒന്നും തോന്നിയില്ല ഐസ് വാട്ടർ ആണ് …റൂം വെക്കേറ്റ് ചെയ്ത, ബ്രേക്ഫാസ്റ് കഴിച്ച നേരെ സെമിത്തേരി. ഗൂഗിൾ മാപ് ആണ് വഴികാട്ടി.അത് വെച്ച് പോയ് ….എവിടെ എത്താൻ വഴി ഇല്ല, എസ്റ്റേറ്റ് ആണ് ചുറ്റും … ഇതൊരു Unexplored place ആയതുകൊണ്ട് ആരേം കാണുന്നതും ഇല്ല ….ഭാഗ്യത്തിന് വഴികാണിക്കാൻ എന്ന പോലെ എസ്റ്റേറ്റിൽ പണിക്ക് പോണ ഒരു അക്കെനെ കണ്ടു ….സ്ഥലം പറഞ്ഞപ്പോ പുള്ളിക്കാരിക്ക് മനസിലായത് ഭാഗ്യം, ഞങ്ങൾ ഇപ്പൊ നിക്കണത് സെമിത്തേരിയുടെ പുറകിലാണ് ഇതിലെ വഴിയില്ലാന്ന്…ഗൂഗിൾ മാപ് ചതിച്ചതാ… അക്ക രണ്ട് ഓപ്ഷൻ വെച്ചു നടന്ന് വന്നാൽ 10 മിനിറ്റ് മതി അവിടെ എത്താൻ അട്ടേം ,കാട്ടി ഒക്കെ ഉണ്ടെന്നേ ഒള്ളു… അല്ലെങ്കിൽ 10 km ചുറ്റി മെയിൻ വഴിക്ക് പോകാം ഒന്നും നോക്കിലാ വണ്ടി അവിടെ സൈഡ് ആക്കി ….അക്കെന്റെ പുറകെ വിട്ടു……

അട്ട നല്ലോണം കേറുന്നുണ്ട് കളയാൻ നിന്ന അക്ക അക്കെന്റെ വഴിക്ക് പോവും….കുറച് അങ്ങ് ചെന്നപ്പോ അക്ക വഴിം കാണിച്ച് തന്നിട്ട് പോയ് …മ്യാരക കാടാണ് ചെറിയൊരു പേടിയൊക്കെ തട്ടി തുടങ്ങി,കാട്ടിനെ ആണ് പേടി. കമ്പി വേലി ചാടി സമീതേരിടെ ഉള്ളി എത്തി ഒന്നും പറയാൻ ഇല്ല സെമിത്തേരിന്നൊക്കെ പറഞ്ഞാ ഇതാണ്….എന്നാ ഒരു ഫീലാ….

വശ്യ സൗന്ദര്യമാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കൂണുരിലെ ഒരു കുന്നിന്റെ മുകളിൽ നിർമ്മിച്ച ഈ സെമിത്തേരിക്ക്. ഒരു 200 ൽ കൂടുതൽ കല്ലറകൾ ഉണ്ട്, എല്ലാം ബ്രിട്ടീഷുകാരുടെ ആണ് …ഒരു സിനിമാറ്റിക് ഫിലൊക്കെ ഉണ്ട്…

വേരൊരൊറ്റ മനുഷ്യന്മാർ ഇല്ല ഞങ്ങൾ രണ്ടുപേർ മാത്രം….പോവുകയാണെങ്കിൽ അതിരാവിലെ പോണം അപ്പോഴാണ് കൂടുതൽ ഭംഗി. സെമിത്തേരിക്ക് ഉള്ളിൽ വരെ കാട്ടി വരാറുണ്ട്….സെമിത്തേരി മുഴുവൻ സമയമെടുത്തു ആസ്വദിച്ച് കണ്ടു. ഇതിന്റെ ഒത്ത നടുവിലായി ഒരു സുന്ദരിയായ സായിപ്പത്തിടെ പ്രതിമയുണ്ട്, സമയ കുറവ് കൊണ്ട് മാത്രം പുള്ളിക്കാരിനോട് യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി ….

ഇനി നേരെ കുളകംബി വെള്ളച്ചാട്ടം …എന്ത് പേരാലെ …അതും ഗൂഗിൾ ആശാനേ വിശ്വസിച്ചുള്ള പോക്കാണ് 26km ഉണ്ട് …കൂനൂരിന്ന് കോയമ്പത്തൂർ വഴിയാണ് പോവേണ്ടത്. നല്ല റോഡയതു കൊണ്ടാവണം പെട്ടന്ന് എത്തി, ഗ്രാമ പ്രദേശം ആണ് മുഴുവനും തേയില കൃഷി . ഒരു ചെറിയ പള്ളി ഉണ്ട് മാപ്പിലെ വഴി അവിടെ കഴിഞ്ഞു. അവിടുന്ന് ഇനി എസ്റ്റേറ്റിന്റെ ഉള്ളികൂടെ പോണം രണ്ട് വഴിയുണ്ട്, വീണ്ടും കണ്ഫ്യൂഷന് … ആദ്യം പോയ വഴി തെറ്റി… തിരിച്ചു വന്ന് അടുത്ത വഴി പിടിച്ചു, കുറച്ച് അങ്ങ് ചെന്നപ്പോഴേക്കും താഴേന്ന് കോട അടിച്ച് കേറി വരുന്നുണ്ട്, അത് കണ്ടപ്പോഴാണ് ഹാപ്പി ആയെ …നേരെ വിട്ടു …എസ്റ്റേറ്റിലെ പണിക്കാരുണ്ട് പോണ വഴിക്കെല്ലാം… മുകളിന്ന് വെള്ളച്ചാട്ടത്തിന്റെ ഒച്ച കേട്ടപ്പോ ഒരാശ്വാസം …..പണിക്കരോട് കുറച്ച് കുശലം പറിച്ചിലൊക്കെ കഴിഞ്ഞ് …അവർ വഴി കാണിച്ച് തന്നു.കാട്ടി ഉണ്ടാവും നോക്കി പോണന്ന് ഒരു നിർദേശവും കിട്ടി…. വണ്ടി അവിടെ സൈഡ് ആക്കി …തേയില തോട്ടത്തിന്റെ ഉള്ളില്കൂടെ ലക്ഷ്യത്തിലേക്ക് നീങ്ങി…

പ്രകൃതി ഞങ്ങൾക്ക് വേണ്ടി ഒരുങ്ങി നിൽക്കുകയായിരുന്നു …ശരിക്കും പ്രകൃതിയോട് പ്രണയം തോന്നിപ്പോയ ഒരു നിമിഷം. ഒരു 120 അടി താഴേന്ന് കോട അടിച്ച് കേറി വരുകയാണ്. ഇതിന്റെ താഴ്ചയും എതിർ വശത്തു എന്താണെന്നും അറിയില്ല മുഴുവൻ കോട കൊണ്ട് മൂടിയിരിക്കുകയാണ്. എന്തായാലും സംഭവം പൊളിച്ചു …ചെറിയൊരു ചാറ്റൽ മഴയും ഉണ്ട് …പിക്സ് എടുത്തോണ്ടിരിക്കുമ്പോഴാണ് ചെങ്ങായ് വിളിച്ചേ..

“ഡാ അങ്ങോട്ട് നോക്കിക്കേ..” തിരിഞ്ഞ് നോക്കിയപ്പോഴല്ലേ കോട മാറി മുന്നിൽ തെളിഞ്ഞത് ഇതിനേക്കാൾ ഉയരത്തിൽ വേറൊരു മല…. നല്ല ഉയരത്തിലാണ് വെള്ളച്ചാട്ടം രണ്ടും കൂടെ കണ്ടപ്പോ അന്തം വിട്ടു നിന്നു …ഇന്നിയിപ്പോ എങ്ങോടും പോവണ്ട ഇവിടെ തന്നെ ….ഒരു കുളീം പാസ്സാക്കി അവിടെ ഇരുന്നു ….ഉച്ച കഴിഞ്ഞു, ഇനി നിന്നാ സീൻ ആവും, പയ്യെ വണ്ടി വിടാൻ നോക്കാം ….മുകളിൽ ചെന്നപ്പോ പണിക്കാര് ഓറഞ്ചും പേരക്ക ഒക്കെ തന്ന് യാത്രയാക്കി ….അല്ലേലും തമിഴന്മാർക്ക് ഭയങ്കര സ്നേഹാ …. ഊട്ടിക് ഇത്രക് ബ്യൂട്ടി ഉണ്ടെന്ന് വിചാരിച്ചില്ല. ഒരുപാട് സന്തോഷത്തോടെ ഊട്ടിയോട് യാത്ര പറഞ്ഞു ..ഇനിയും വരും കാണാമറയത്തെ ഊട്ടിയെ കാണാൻ …കാണാൻ ഒരുപാടുണ്ട് ഇനി …സമയം 4.30 നേരെ വയനാട്…

വിവരണം – ബേസില്‍ വയനാട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply