കെഎസ്ആര്‍ടിസി ‘പുലി’യായതോടെ സ്വകാര്യബസ് സമരം പൊളിഞ്ഞു

കെഎസ്ആര്‍ടിസി ‘പുലി’യായതോടെ ബസ് സമരം പൊളിഞ്ഞു; പലയിടത്തും സര്‍വ്വീസ് ആരംഭിച്ചു..

നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സമരം തുടരുന്ന സ്വകാര്യ ബസുടമകൾക്ക് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ബസുകള്‍ നിരത്തിലേക്ക്. സമരം തുടരുന്ന കാര്യത്തില്‍ അതൃപ്‌തിയുള്ള ഒരു വിഭാഗം ബസുടമകളാണ് സര്‍വ്വീസ് ആരംഭിക്കാന്‍ തയ്യാറാകുന്നത്.

തിരുവനന്തപുരം നഗരത്തിൽ ചില സ്വകാര്യ ബസുകൾ സർവീസ് നടത്തി. കോട്ടയത്ത് സമരം ശക്തമായി തുടരുകയാണെങ്കിലും നാല് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി. തൊ​ടു​പു​ഴ – അ​ടി​മാ​ലി – രാ​ജ​ക്കാ​ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ച​ന്ദ്ര എന്ന ബസ് സർവീസ് ആരംഭിച്ചെങ്കിലും ഒരു വിഭാഗം ബസുടമകളും ജീവനക്കാരും ബസ് തടഞ്ഞു.

Image – Rajeesh Kappoth

സമരം തുടരുന്നതോടെ കെഎസ്ആര്‍ടിസി വന്‍ സാമ്പത്തില ലാഭമാണ് സ്വന്തമാക്കുന്നത്. മിക്ക ഡിപ്പോകളിലും റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. കൂടാതെ, സമാന്തര സര്‍വീസുകളും നിരത്തിലുണ്ട്. ഈ സാഹചര്യത്തില്‍ സമരം തുടര്‍ന്നാല്‍ നഷ്‌ടം മാത്രമെ സംഭവിക്കുകയുള്ളൂ എന്ന നിലപാടിലാണ് ഒരു വിഭാഗം ബസുടമകള്‍.

അതേസമയം, ബസുടമകൾക്ക് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സമരം നേരിടാൻ സർക്കാർ കടുത്ത നടപടികളിലേക്ക്. ബസുടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ കെ പത്മകുമാർ വ്യക്തമാക്കി. പെർമിറ്റ് നിബന്ധന പാലിക്കാത്തത്തിന് കാരണം വിശദമാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

Source – http://malayalam.webdunia.com/article/kerala-news-in-malayalam/bus-strike-news-in-kerala-118021900016_1.html

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply