കെഎസ്‌ആര്‍ടിസിയില്‍ 606 ജീവനക്കാരുടെ കൂട്ടരാജി..

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്‌ആര്‍ടിസിയിൽ (KSRTC) കൂട്ടരാജി (resigned). 606 ജീവനക്കാരാണ് കൂട്ടത്തോടെ രാജി സമർപ്പിച്ചത്. അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, എന്നീ വിഭാഗങ്ങളിലെ ജീവനക്കാർക്ക് പുറമെ ബ്ലാക്സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ പ്രവർത്തിക്കുന്നവരും രാജി സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു.

ഇവരുടെ രാജി മാനേജ്മെന്റ് അംഗീകരിച്ചു. അടിക്കടി ശമ്പളം മുടങ്ങുന്നതും പെന്‍ഷന്‍ കിട്ടാതാകുമെന്ന ആശങ്കയുമാണ് കെഎസ്‌ആര്‍ടിസിയിലെ ജോലി ഉപേക്ഷിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിതരാക്കുന്നതെന്ന് ആരോപണമുണ്ട്. സർക്കാരിന്റെ മറ്റുള്ള വകുപ്പുകളിലും മറ്റും ജോലികളും ലഭിച്ചതിനെ തുടർന്നാണ് ഇത്രയും ജീവനക്കാർ ജോലി രാജിവച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എല്ലാ മാസവും മറ്റ് ജോലികള്‍ ലഭിക്കുന്നതിനെ തുടർന്ന് കുറഞ്ഞത് 10 പേരെങ്കിലും രാജി വയ്ക്കാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

എന്നാൽ ഇത്രയും ജീവനക്കാർ ഒരേ സമയം രാജിവയ്ക്കുന്നത് കെഎസ്‌ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. അതേസമയം ധനമന്ത്രിയുടെ പുതിയ നിലപാട് 38,000 കെഎസ്ആർടിസി പെൻഷൻകാരെ ആശങ്കയിലാക്കി. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുമെന്നു നേരത്തേ വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇപ്പോൾ ആ നിലപാടിൽ നിന്ന് പിന്നോട്ടു പോയതാണ് പെൻഷൻകാർക്ക് തിരിച്ചടിയായത്.

ശമ്പളവും പെൻഷനും സർക്കാർ നൽകുന്ന രീതി അധികകാലം മുന്നോട്ടു പോകില്ലെന്നും സംസ്ഥാന സർക്കാരിനു പുതിയ ബാധ്യതകൾ ഏറ്റെടുക്കാനാവില്ലെന്നുമാണ് ധനമന്ത്രിയുടെ പുതിയ നിലപാട്. ‘ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾ ഏറ്റവും വലുതാണെന്നും പക്ഷേ, ധനവകുപ്പിനു മൊത്തം ചിത്രം വിസ്മരിച്ചു തീരുമാനമെടുക്കാൻ ആകില്ലെന്നും ഫെയ്സ്ബുക് കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply