കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്നുള്ള പതിവ് സർവീസുകളിലേക്കുള്ള തത്കാൽ റിസർവേഷൻ നാളെ ആരംഭിക്കും. തിരക്ക് ഏറെയുള്ള 22ലെ തത്കാൽ റിസർവേഷനാണ് നാളെ ആരംഭിക്കുന്നത്. സർവീസ് പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപാണ് തത്കാൽ റിസർവേഷൻ സൗകര്യമുള്ളത്.
എസി മൾട്ടി ആക്സിൽ, ഡീലക്സ്, എക്സ്പ്രസ് സർവീസുകളിലാണ് അഞ്ചുമുതൽ പത്തു സീറ്റുകൾ വരെ തത്കാൽ റിസർവേഷനായി മാറ്റിവച്ചിരിക്കുന്നത്. പതിവു നിരക്കിനേക്കാളും പത്തുശതമാനം അധിക നിരക്ക് തത്കാൽ സീറ്റുകൾക്ക് ഈടാക്കും. കേരള ആർടിസിയുടെ ക്രിസ്മസ് സ്പെഷൽ സർവീസുകൾ നാളെ മുതലാണ് ആരംഭിക്കുന്നത.് 24 വരെ പ്രതിദിനം 16 സ്പെഷൽ സർവീസുകളാണ് കേരള ആർടിസി നടത്തുന്നത്. തിരിച്ച് 25 മുതൽ ജനുവരി രണ്ടുവരെയും വിവിധ ഡിപ്പോകളിൽ നിന്നു ബെംഗളൂരുവിലേക്കു സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ്: www.keralartc.com.
ട്രെയിനുകളിൽ തത്കാൽ റിസർവേഷൻ 21ന്
ക്രിസ്മസ് അവധിക്കു തിരക്കേറെയുള്ള 22നു ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളിലെ തത്കാൽ റിസർവേഷൻ 21ന് ആരംഭിക്കും. പതിവ് ട്രെയിനുകളിലെ വെയ്റ്റിങ് ലിസ്റ്റ് 300 കടന്നതോടെ റിസർവേഷൻ നിർത്തിവച്ചിരുന്നു. സ്പെഷൽ ട്രെയിൻ പ്രഖ്യാപന സാധ്യത മങ്ങിയ സാഹചര്യത്തിൽ തത്കാൽ റിസർവേഷൻ മാത്രമാണ് ഇനി യാത്രക്കാർക്ക് ആശ്രയം.
22ലെ തത്കാൽ സീറ്റ് നില
∙ തിരുവനന്തപുരം ഭാഗത്തേക്ക് (ലഭ്യമായ സീറ്റുകൾ ബ്രാക്കറ്റിൽ) : ഉച്ചയ്ക്ക് 1.10- സ്കാനിയ (പത്ത്), 2.25- സ്കാനിയ (പത്ത്), 3.40- സ്കാനിയ (മൂന്ന്), വൈകിട്ട്- 5.10 സ്കാനിയ (ഒന്ന്).
∙ എറണാകുളം ഭാഗത്തേക്ക് : വൈകിട്ട് 3.10 പിറവം ഡീലക്സ് (പത്ത്), രാത്രി 7.10 എറണാകുളം ഡീലക്സ് (പത്ത്), 8.10 എറണാകുളം വോൾവോ (പത്ത്), 10.00 തൃശൂർ ഡീലക്സ് (പത്ത്), 11.10 തൃശൂർ ഡീലക്സ് (പത്ത്).
∙ കോട്ടയം ഭാഗത്തേക്ക് : വൈകിട്ട് 3.55 കോട്ടയം ഡീലക്സ് (പത്ത്), 4.00 മൂന്നാർ ഡീലക്സ് (പത്ത്), 5.40 കോട്ടയം ഡീലക്സ് (പത്ത്), 5.40 കൊട്ടാരക്കര ഡീലക്സ് (പത്ത്), 6.25 തിരുവല്ല ഡീലക്സ് (പത്ത്), 6.55 കോട്ടയം എസി വോൾവോ (പത്ത്), 7.10 പാലാ ഡീലക്സ് (പത്ത്).
∙ കണ്ണൂർ ഭാഗത്തേക്ക് : രാത്രി 8.40 പയ്യന്നൂർ എക്സ്പ്രസ് (പത്ത്), 9.40 കണ്ണൂർഎക്സ്പ്രസ് (പത്ത്), 11.10 കണ്ണൂർഎക്സ്പ്രസ് (പത്ത്), 22.10 കാഞ്ഞങ്ങാട് ഡീലക്സ് (പത്ത്).
∙ കോഴിക്കോട് ഭാഗത്തേക്ക് : വൈകിട്ട് 5.40 പൊന്നാനി ഡീലക്സ് (പത്ത്), 07.05 കോഴിക്കോട് ഡീലക്സ് (പത്ത്), 8.36 കോഴിക്കോട് ഡീലക്സ് (പത്ത്), 10.40 കോഴിക്കോട് എസി വോൾവോ (പത്ത്), 11.10 കോഴിക്കോട് എക്സ്പ്രസ് (പത്ത്), 11.35 കോഴിക്കോട് എക്സ്പ്രസ് (പത്ത്), 11.55 കോഴിക്കോട് ഡീലക്സ് (പത്ത്).
Source-Manorama Onine