ഡെലിവറി കഴിഞ്ഞ് വൈഫിനെയും മോനേയും കൂട്ടിയുള്ള ആദ്യ യാത്ര

വിവരണവും ചിത്രങ്ങളും – ഷെറിന്‍ ഷിഫി.

വൈഫിന്റെ ഡെലിവറി കഴിഞ് അവളെയും കൂടി ഒരു യാത്ര പോകണം എന്ന് വിചാരം തുടങ്ങിയിട്ട് കുറച് നാളായിരുന്നു. ഞാനും അവളും മോനും , പിന്നെ ഏറ്റവും അടുത്ത കൂട്ടുകാരൻ സുധീഷും അവന്റെ ഭാര്യയും , ഞങ്ങൾ 2 ഫാമിലി ജൂലൈ 6 നു വൈകീട്ട് യാത്ര തിരിച്ചു , മഴ 2 ദിവസമായി കുറവായതിനാൽ അതിന്റെ ഒരു ആശ്വാസവും ഉണ്ടാർന്നു (മഴ ഉണ്ടായാൽ മോനേം കൊണ്ട് പുറത്തിറങ്ങാൻ പറ്റില്ല എന്നതായിരുന്നു പ്രശനം) .

ചാലക്കുടിയിൽ നിന്നും കാര് സ്റ്റാർട്ട് ചെയ്ത് പെരുമ്പാവൂർ – കോതമംഗലം -വഴി മൂന്നാർ റൂട്ട് കയറി , നേര്യമംഗലം പാലം കഴിഞ്ഞു കുറച്ച കൂടി പോയപ്പോൾ കുറച്ച നേരം അവിടെ വണ്ടി നിർത്തിയിട്ടു , (പ്രധാന ആവശ്യം മോന് ബിസ്കറ്റും വെള്ളവും കൊടുക്കുക എന്നതായിരുന്നു ). കുറച്ചു നേരം റെസ്റ് എടുത്തു ഞങ്ങൾ അവിടെ നിന്നും താമസിക്കാൻ ബുക്ക് ചെയ്തിരുന്ന റിസോർട് gps ഇൽ സെറ്റ് ചെയ്ത് വണ്ടി എടുത്തു . ഇടക്ക് ചീയപ്പാറയിലും വാളറയിലും കൂടി ഞങ്ങൾ വണ്ടി നിർത്തി , കുറച്ചു സ്നാക്ക്സ് ഒക്കെ മേടിച്ചു കഴിച് , വെള്ളച്ചാട്ടവും കണ്ടു അവിടുന്നു പോന്നു. അപ്പോഴേക്കും ചെറുതായിട്ട് ചാറ്റൽ മഴയും , മറ്റും തുടങ്ങി.

വണ്ടി അടിമാലിയും , പഞ്ചസാരകുത്തും പിന്നിട്ട് ഓടിക്കൊണ്ടിരുന്നു ,പിന്നെ വന്നത് കരടിപ്പാറ വ്യൂ പോയിന്റ് ആയിരുന്നു , അവിടെ അടുത്തുള്ള റെസ്റ്റോറന്റിൽ കയറി ഒരു ബ്ലാക്ക് കോഫിയും കുടിച്ചു , വ്യൂ പോയിന്റിന്റെ ഫോട്ടോ എടുക്കാൻ പോയി , അപ്പോഴേക്കും സമയം 6 ആയിരുന്നു കുറച് നേരം കൂടി അവിടെ ഇരുന്നിട്ട് ഞങ്ങൾ ഇരുട്ടുന്നതിനു മുൻപേ റിസോർട്ടിലെത്തി. റോഡിൻറെ തൊട്ടടുത്തു തന്നെ തട്ട് തട്ടായി നിലക്കൊളുന്ന രീതിയിൽ ആയിരുന്നു അത് നില നില്കുന്നത് , നല്ല വൃത്തിയും ഉള്ള സ്ഥലം ,ഫുഡ് പുറമെ നിന്ന് വാങ്ങിച്ചായിരുന്നു ഞങ്ങൾ കഴിച്ചത് (അവിടെ നല്ല വില കൂടുതൽ ആയിരുന്നു).

പിറ്റേന്ന് കാലത്തു എഴുനേറ്റു ഭക്ഷണം കഴിച്ചു , റെഡി ആയി ഞങ്ങൾ ഇറങ്ങി ലക്‌ഷ്യം മൂന്നാർ – മാട്ടുപ്പെട്ടി – കുണ്ടള – ടോപ് സ്റ്റേഷൻ ആയിരുന്നു , പറ്റിയാൽ വട്ടവടയും , കാലത്തു മഴ ഒന്ന് പെയ്തതൊഴിച്ചു പിനീടു മഴ ഒട്ടും ഉണ്ടായിരുന്നില്ല.. അങ്ങനെ മൂന്നാറിലെത്തി നേരെ വട്ടവട റൂട്ട് കയറി , തിരക്ക് തീരെ കുറവായിരുന്നു , നല്ല തണുത്ത കാറ്റുള്ളതിനാൽ മോനേം കൊണ്ട് ഇറങ്ങി നടക്കാൻ കുറച് ബുദ്ധിമുട്ടുള്ളതിനാൽ ഞങ്ങൾ എല്ലായിടത്തും നിർത്തിയില്ലാരുന്നു , ആദ്യം എത്തിയത് മാട്ടുപ്പെട്ടി ആയിരുന്നു. അവിടെ കുറച് നേരം ഇറങ്ങി ഡാമും മറ്റും കണ്ട ശേഷം ടോപ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. അതിനിടക്ക് മാട്ടുപ്പെട്ടി ഡാമിന്റെ സൈഡിലായി ഇടക്ക് ആനകൂട്ടം നില്കുന്നത് കാണാമായിരുന്നു. റോഡ് വീതി കുറഞ്ഞതിനാൽ അവിടെ നിർത്താൻ പറ്റിയില്ല , കാർ ഒന്ന് സ്ലോ ആക്കി , കണ്ട ശേഷം അവിടുന്നു പോകുന്ന വഴി എക്കോ പോയിന്റും കണ്ട് കുണ്ടള ഡാം എത്തി , അവിടെയും ഒന്ന് ചുറ്റി കറങ്ങി , യെല്ലപെട്ടി കാർഷിക ഗ്രാമവും കണ്ട്‌ ടോപ് സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു.

#ടോപ്പ്_സ്റ്റേഷൻ : സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരം ഉണ്ട് ടോപ്പ് സ്റ്റേഷന് , മൂന്നാര്‍ – കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല ,തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി കാണാനാകും . നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം.ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെയുണ്ടായിരുന്ന റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ടോപ് സ്റ്റേഷന് ആ പേര് ലഭിച്ചത്. കണ്ണന്‍ദേവന്‍ മലമുകളിലെ തേയിലത്തോട്ടങ്ങളില്‍ വളരുന്ന തേയിലകള്‍ ശേഖരിച്ച് മൂന്നാറിലും മാട്ടുപ്പെട്ടിയിലും എത്തിച്ചിരുന്നത് ഈ റെയില്‍വേയിലൂടെയായിരുന്നു. മൂന്നാറില്‍ നിന്ന് റോപ്പ് വേ വഴിയായിരുന്നു അടിവാരത്തേക്ക് തേയില എത്തിച്ചത്.

ടോപ് സ്റ്റേഷനില്‍ നിന്ന് സെന്‍ട്രല്‍ സ്റ്റേഷന്‍ വഴി കുരങ്ങാണിയിലേക്ക് ഒരു ട്രെക്കിംഗ് പാതയുണ്ട്. ടോപ് സ്റ്റേഷനില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് ഇതുവഴി ട്രക്കിംഗ് നടത്തുവാനുള്ള അവസരവും ഉണ്ട് . ഉച്ചയോടെ ടോപ്പ് സ്റ്റേഷനിലേക്ക് തിരിയുന്ന കവലയിലെത്തി അവിടെ കണ്ട ഹോട്ടലിൽ കയറി ഭക്ഷണവും കഴിച് , ടോപ്പ് സ്റ്റേഷനിലേക്ക് നടന്നു എല്ലായിടത്തും ഒരു തമിഴ് സ്റ്റൈൽ ആയിരുന്നു കാണാൻ സാധിച്ചിരുന്നത്.സ്ട്രീറ്റുകളിൽ കൂടുതലും ചോളവും , മുട്ടയും ആയിരുന്നു കണ്ടത് , ഇടക്ക് പൈൻ ആപ്പിൾ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്നതും കാണാമായിരുന്നു,,അങ്ങനെ ഒരു 10 മിനിട്ടു നടന്നു ടിക്കറ്റ് കൗണ്ടറിൽ എത്തി , ടിക്കറ്റ് എടുത്ത് താഴേക്കിറങ്ങി.

മേഘങ്ങൾ മൂടിക്കിടക്കുന്ന മീശപുലിമലയും ,കൊളുക്കുമലയും അവിടെ നിന്ന് കണ്ടത് ഒരു പ്രത്യേക അനുഭവം ആയിരുന്നു, മോന് തണുത്ത കാറ്റു അധികം പറ്റാത്തതിനാൽ കുറച്ച നേരം നിന്നിട്ട് ഞങ്ങൾ അവിടുന്നു തിരിച്ചു പൊന്നു ….തിരിച്ചു വരുമ്പോഴാണ് , ബൊട്ടാണിക്കൽ ഗാർഡനിൽ കയറിയത്. സത്യത്തിൽ ഒരു പ്രത്യേകതയും തോന്നിയില്ല അവിടെ. ഏതാണ്ടൊരു 5 മണി ആയപ്പോൾ ഞങ്ങൾ മൂന്നാർ എത്തി. കുറച്ചു ഷോപ്പിങ്ങും , പിന്നെ വൈകീട്ടത്തെ ഫുഡും മേടിച്ചു തിരികെ റിസോർട്ടിലെത്തി. പിറ്റേന്ന് 11 മണിക്കായിരുന്നു ഞങ്ങൾ വെക്കേറ്റ് ചെയുന്നത്. പോകുന്ന വഴി ആറ്റുകാട് വെള്ളച്ചാട്ടം കാണണം എന്ന പ്ലാനും ഉണ്ടായിരുന്നു.പക്ഷെ പോരുന്ന വഴിക്ക് ശക്തിയായ മഴയും കോടയും ആ പ്ലാൻ എല്ലാം തകിടം മറിച്ചു. പിന്നെ വേറെങ്ങും കയറിയില്ല , നേരെ ചാലക്കുടിക്ക്….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply