യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് വരുകയായിരുന്ന ജിസസ് ബസ് ആണ് യാത്രക്കാരുടെ കൈയ്യടി നേടിയത്. വൈകുന്നേരം 3:25ന് വൈറ്റിലയിൽ തോപ്രാംകുടിക്ക് വരുകയായിരുന്ന അമ്മയും മകളും ആണ് അടിമാലിയിൽ ബസിൽ നിന്നും ഇറങ്ങിയിട്ട് തിരികെ കയറാതെ ഇരുന്നത്.

അടിമാലിയിൽ 7 മണിക്ക് ബസ് വരും. പിന്നീട് 30 മിനുറ്റ് ന് ശേഷം 7 30 ന് ആണ് ജീസസ് മുരിക്കാശ്ശേരി വഴി തോപ്രാംകുടിക്ക് പോകുന്നത്. എന്നാൽ 7 മണിക്ക് ഇവർ ബസിൽ നിന്നും പുറത്തു പോവുകയും,,ബസ് 7 30 ന് അടിമാലിയിൽ നിന്നും പുറപ്പെടുകയും ചെയ്തു. പുറകെ വന്ന പി.എൻ.എസ്‌ ബസിൽ ഇവർ കയറുകയും ജീവനക്കാരോട് കാര്യം പറയുകയും ചെയ്തു. കൂടാതെ ബസ് പോയാൽ ടാക്സി/ഓട്ടോ 450 രൂപ കൊടുത്തു പോകാൻ തങ്ങളുടെ കയ്യിൽ ഇല്ലെന്നും പറഞ്ഞു.

ഇവർ പറഞ്ഞത് അനുസരിച്ചു പി.എൻ.എസ്‌ ബസ് ജീവനക്കാർ ജീസസ് ബസ് ജീവനകാരെ ഫോണിൽ ബന്ധപ്പെടുകയും 8 മണിക്ക് കമ്പിളികണ്ടത്ത് വന്ന ജീസസ് ബസ് ഇവർക്ക് വേണ്ടി 20 മിനിറ്റോളം അവിടെ കാത്തു നിൽക്കുകയും ചെയ്തു. ബസിലെ മുഴുവൻ യാത്രക്കാരും ഇതിനു പിന്തുണ നൽകുകയും ചെയ്തു. ഒടുവിൽ പി.എൻ.എസ്‌ ബസ് അമ്മയെയും മകളെയും കൈമാറി. പിന്നീട് ജീസസ് ബസ് 20 മിനുറ്റ് ന് ശേഷം യാത്ര തുടർന്നു. രാത്രി യാത്രയിൽ ഒരു ബസിന്റെ കരുതൽ ആണ് ഏറെ ശ്രദ്ധ ആകർഷിച്ചത്. നല്ലവരായ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ.

JESUS, KL 06 G 4162, തങ്കമണി – എറണാകുളം LS via പ്രകാശ്, പെരുന്തൊട്ടി, തോപ്രാംകുടി, വാത്തിക്കുടി, മുരിക്കാശ്ശേരി, ചിന്നാർ, തെള്ളിത്തോട്, കമ്പിളികണ്ടം, മുക്കുടം, അഞ്ചാംമൈൽ, കല്ലാർകുട്ടി, കത്തിപ്പാറ, ആയിരമേക്കർ, ഇരുന്നൂറേക്കർ, പൊളിഞ്ഞപാലം, അടിമാലി, മച്ചിപ്ലാവ്, പതിനാലാംമൈൽ, ഇരുമ്പുപാലം, പത്താംമൈൽ, വാളറ, ചീയപ്പാറ, ആറാംമൈൽ, നേര്യമംഗലം, തലക്കോട്, പുത്തൻകുരിശ്, ഊന്നുകൽ, നെല്ലിമറ്റം, കോതമംഗലം, നെല്ലിക്കുഴി, ഓടക്കാലി, കുറുപ്പംപടി, പെരുമ്പാവൂർ, ചെമ്പറക്കി, മലയിടംതുരുത്ത്, പൂക്കാട്ടുപടി, കുഴിവേലിപ്പടി, തേവയ്ക്കൽ, കങ്ങരപ്പടി, നവോദയ, കാക്കനാട്, NGO ക്വാർട്ടേഴ്‌സ്, പടമുകൾ, വാഴക്കാല, ചെമ്പുമുക്ക്, പാടിവട്ടം, ആലിൻചുവട്, പൈപ്പ്‌ലൈൻ, മെഡിക്കൽ സെന്റർ, ചക്കരപ്പറമ്പ്, വൈറ്റില.

കടപ്പാട് പോസ്റ്റ്… ചിത്രം – JayKay Jenit Clicks.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply