കെഎസ്ആർടിസിയിലെ ഒരേയൊരു വനിതാ ഡ്രൈവറെ അറിയാമോ?

ഡ്രൈ​വിം​ഗ് എ​ന്നാ​ൽ പു​രു​ഷ​ന്മാ​രു​ടെ കു​ത്ത​ക​യാ​യി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു.ഇതിനിടയിൽ സ്വന്തമായി വാ​ഹ​ന​മോ​ടി​ച്ചു പോ​കു​ന്ന സ്ത്രീ​ക​ള ക​ണ്ടാ​ൽ കൗ​തു​ക​ത്തോ​ടെ​യും അ​ത്ഭു​ത​ത്തോ​ടെ​യും ആയിരുന്നു ആളുകൾ നോക്കിയിരുന്നത്. എന്നാൽ കാലാന്തരത്തിൽ ഇതെല്ലാം മാറുവാൻ തുടങ്ങി. സ്ത്രീകൾ വലയം പിടിക്കുവാൻ ആരംഭിച്ചു. എ​ന്നാ​ല​തു കാ​ർ, ഓ​ട്ടൊ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി. പിന്നീട് വിരലിലെണ്ണാവുന്ന വനിതകൾ പ്രൈവറ്റ് ബസ്സുകൾ ഓടിക്കുവാനായി മുന്നിട്ടിറങ്ങി. എറണാകുളം – കോട്ടയം റൂട്ടിലെ പടിയത്ത്, എറണാകുളം – ഗുരുവായൂർ റൂട്ടിലെ രാജരാജേശ്വരി എന്നീ ബസ്സുകൾ ഒരുകാലത്ത് ഓടിച്ചിരുന്നത് വനിതാ ഡ്രൈവർമാർ ആയിരുന്നു. എ​ന്നാ​ൽ ഇ​വ​രി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി വ​ള​യം പി​ടി​ക്കു​ന്നു പെ​രു​മ്പാ​വൂ​ർ കോ​ട്ട​പ്പ​ടി സ്വ​ദേ​ശി പി. ​പി ഷീ​ല. കെ ​എ​സ് ആ​ർ ടി ​സി ഡ്രൈ​വിം​ഗ് സീ​റ്റി​ലെ ഇന്നത്തെ ഏ​ക സ്ത്രീ​ സാ​ന്നി​ധ്യമാണ് ഈ ചേച്ചി. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി പി ​എ​സ് സി ​നി​യ​മ​ന​ത്തി​ലൂ​ടെ കെ ​എ​സ് ആ​ർ ടി ​സി യി​ൽ ജോ​ലി മേ​ടി​ച്ച ഷീ​ല സ്ത്രീ ​സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​യാ​യ പ്ര​തി​നി​ധി​യാ​ണ്.

ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ക എ​ന്ന ആ​ഗ്ര​ഹ​ത്തി​നു കു​ടും​ബം പി​ന്തു​ണ ന​ൽ​കി​യ​പ്പോ​ൾ ഷീ​ല വി​ജ​യം ക​ണ്ടു തു​ട​ങ്ങി. ഡ്രൈ​വിം​ഗ് ഒ​രു ജോ​ലി​യാ​യി തെരഞ്ഞെ​ടു​ത്ത ശേ​ഷം കെ ​എ​സ് ആ​ർ ടി ​സി​യി​ൽ ജോ​ലി വേ​ണ​മെ​ന്ന സ്വ​പ്ന​മു​ണ്ടാ​യി​രു​ന്നു. കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​വും പി​ന്തു​ണ​യും കി​ട്ടി​യ​തോ​ടെ ഷീ​ല ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ച്ചു. ഡ്രൈ​വിം​ഗ് പോ​സ്റ്റി​ലേ​ക്കു​ള്ള ടെ​സ്റ്റു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. 2013 ൽ ​കോ​ത​മം​ഗ​ലം കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഗ​വ​ൺ​മെ​ന്‍റ് ജോ​ലി​യോ​ടൊ​പ്പം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ആ​ന​വ​ണ്ടി​യു​ടെ വ​ള​യം പി​ടി​ക്കു​ന്ന സ്ത്രീ ​എ​ന്ന വി​ശേ​ഷ​ണ​വും നേ​ടി​യെ​ടു​ത്തു. അഞ്ചു വർഷമായി വിവിധ റൂട്ടുകളിൽ ബസോടിച്ചിട്ടുള്ള ഷീലയുടെ കൈപ്പിഴകൊണ്ട് ഒരു അപകടം പോലുമുണ്ടായിട്ടില്ലെന്നത് ഈ വനിതയുടെ ഡ്രൈവിങ് പ്രാഗൽഭ്യത്തിനുള്ള തെളിവാണ്. മധ്യകേരളത്തിലെ മിക്ക ഡിപ്പോകളിലും ഫാസ്റ്റ് പാസഞ്ചർ ബസുകൾ അടക്കം ഓടിച്ച ഷീല 11 വർഷത്തെ ഹെവി വാഹന ഡ്രൈവിങ് പരിശീലകയെന്ന പരിചയത്തോടെയാണു സർക്കാർ സർവീസിലെത്തുന്നത്.

സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തും വി​ഷ​മി​പ്പി​ക്കു​ന്ന​തു​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.‌ അ​തെ​ല്ലാം ജോ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ക​രു​തു​ന്ന​താ​ണ് ഷീ​ല​ക്ക് ഇ​ഷ്ടം. ഇ​ത്ത​ര​മൊ​രു സീ​റ്റി​ൽ സ്ത്രീ ​സാ​ന്നി​ധ്യം ക​ണ്ടാ​ൽ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​കും കൂ​ടു​ത​ൽ. പ​റ​യു​ന്ന​വ​ർ എ​ന്തും പ​റ​യ​ട്ടെ അ​തൊ​ന്നും ത​ന്നെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു ഷീ​ല.  ആ​ദ്യം കൗ​തു​ക​മാ​യി​രു​ന്നു ആ​ളു​ക​ൾ​ക്ക്. ഡ്രൈ​വിം​ഗ് സീ​റ്റി​ൽ ത​ന്നെ കാ​ണു​മ്പോ​ൾ കൈ ​കാ​ണി​ച്ച​വ​ർ മാറി നി​ന്നി​ട്ടു​ണ്ട്, പേ​ടി​കൊ​ണ്ട് കേ​റാ​ത്ത​വ​രു​ണ്ട്, കൗ​തു​കം കൊ​ണ്ട് കേ​റി നോ​ക്കി​യ​വ​രു​മു​ണ്ട്, ഇ​താ​ണ് ബ​സി​ൽ കയ​റു​ന്ന ആ​ളു​ക​ളു​ടെ വ്യ​ത്യ​സ്ത മ​നോ​ഭാ​വ​ങ്ങ​ൾ.

ആ​ദ്യ​മൊ​ക്കെ ആ​ളു​ക​ൾ​ക്ക് ഭ​യം ആ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​ർ​ക്കും ഭ​യ​മി​ല്ല. താ​നോ​ടി​ക്കു​ന്ന ബ​സ് വ​രാ​ൻ നോ​ക്കി​യി​രി​ക്കു​ന്ന​വ​രും ഉ​ണ്ട്. ഇ​റ​ങ്ങു​മ്പോ​ൾ ന​ല്ല​താ​ണെ​ങ്കി​ലും ചി​ത്ത​യാ​ണെ​ങ്കി​ലും അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ട് പോ​കു​ന്നു​ണ്ട്. ഇ​തു മാ​റ്റ​ത്തി​നൊ​പ്പം ആ​ത്മ വി​ശ്വാ​സ​വും വ​ർ​ദ്ധി​പ്പി​ക്കു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പൂ​ർ​ണ​മാ​യ പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ട്. മി​ക​ച്ച രീ​തി​യി​ൽ ജോ​ലി ചെ​യ്യാ​ൻ ഇ​തു സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നു ഷീ​ല പ​റ​യു​ന്നു.

ആ​ദ്യ​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തു കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ലാ​യി​രു​ന്നു. തൃശൂർ, പറവൂർ, പെരുമ്പാവൂർ, ചേർത്തല, കോട്ടയം, ഈരാറ്റുപേട്ട ഡിപ്പോകളിൽ ജോലി ചെയ്തിട്ടുണ്ട്. അങ്കമാലി ഡിപ്പോയിലാണ് ഇപ്പോൾ ജോലി. ഷീലയ്ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഡി​പ്പോയും അ​ങ്ക​മാ​ലി​യാ​ണ്. “ജോ​ലി നേ​ടു​ക​യെ​ന്ന​തു പു​രു​ഷ​ൻ​മാ​രെ​പ്പോ​ലെ സ്ത്രീ​ക​ൾ​ക്കും അ​നി​വാ​ര്യ​മാ​ണ്. ജോ​ലി ഉ​ള്ള സ്ത്രീ​ക​ളെ അ​ഹ​ങ്കാ​രി​ക​ൾ എ​ന്ന് വി​ളി​ക്കു​മെ​ങ്കി​ലും ഒ​രി​ക്ക​ൽ അ​ത് അം​ഗീ​ക​രി​ക്കും” അ​നു​ഭ​വ​ത്തി​ൽ നി​ന്നു​കൊ​ണ്ട് പ​റ​യു​ന്നു ഷീ​ല. “മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തെ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​ൻ ജോ​ലി സ​ഹാ​യി​ക്കു​ന്നു​ണ്ട്. ജോ​ലി​യു​ള്ള സ്ത്രീ​ക​ൾ​ക്ക് സ​മൂ​ഹ​ത്തി​ൽ പ്ര​ത്യേ​ക സ്ഥാ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് അ​ത് പു​രു​ഷാ​ധി​പ​ത്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് ക​ട​ന്നു​വ​രാ​നു​ള്ള പ്രേ​ര​ണ ന​ൽ​കു​ന്നു”, ഷീ​ല പ​റ​യു​ന്നു. സ്ത്രീയെന്ന നിലയിൽ അഭിമാനവും ആത്മവിശ്വാസവുമാണ് ഈ ജോലി നൽകുന്നതെന്നു ഷീല പറയുന്നു. രണ്ടു സഹോദരങ്ങളും ഡ്രൈവർമാരായിരുന്നു. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് അപ്പുവിന്റെ പിന്തുണയാണ് ഇത്തരമൊരു ജോലിയിൽ തുടരാൻ പ്രോൽസാഹനമെന്നും ഷീല പറഞ്ഞു.

കടപ്പാട്- ലിബിയ തങ്കച്ചൻ (മെട്രോ വാർത്ത), മനോരമ ഓൺലൈൻ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply