അതിരുകളില്ലാത്ത ലോകത്തേക്ക് ഒരു തകർപ്പൻ കപ്പൽ യാത്ര !!

വിവരണം – ദീപക് മേനോൻ.

ഒരു കപ്പൽ യാത്രയെ കുറിച്ചാലോചിച്ചു ചെന്ന് കയറിയതു നോർവീജിയൻ ക്രൂയിസിന്റെ ബഹ്റൈനിലെ ഏജൻസിയിലാണ് . ഷെൻഗെൻ വിസ പാസ്സ്പോർട്ടിലുള്ളതുകൊണ്ട് യാത്ര രേഖകൾ വളരെ എളുപ്പത്തിൽ ശരിയായി. പതിവുപോലെ ബഹ്റൈനിൽനിന്നും ഇസ്താൻബുളിലേക്കും , അവിടെനിന്നും കാളപോരുകാരുടെ നാടായ സ്പെയിനിലെ ബാർസിലോണയിലെത്തി.

സ്പെയിൻ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ്. മനോഹരമായ മെഡിറ്ററേനിയൻ കടൽത്തീരങ്ങളാണ് പ്രധാന ആകർഷണം. ഫ്രീഡം ആണ് യൂറോപ്പ്യൻ രാജ്യങ്ങളുടെ മുഖമുദ്ര, ജാതിമതഭേദമന്യെ അടുത്തിടപഴകുന്ന ജനങ്ങൾ , അപരിചിതരോടുപോലും “ഹോള” ( ഹലോ) എന്ന് പുഞ്ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്നു. വളരെ തുറന്ന ആൺ പെൺ സൗഹൃദങ്ങൾ , നാളെക്കുറിച്ചു കൂടുതൽ ചിന്തികാതെ ഇന്നത്തെ ജീവിതം അവർ ആസ്വദിക്കുന്നു. സ്പെയിനിന്റെ തനതതായ സംഗിരിയ ( വൈൻ) യും രുചികരമായ പേയ്ല ( അരിയും മീനും ചേർന്ന ഒരു ഭക്ഷണം ) നിരവധി സ്വാദിഷ്ടമായ ഭക്ഷണത്തിൽ ഒന്ന് മാത്രമാണ്. സ്പെയിൻ ഉത്സവങ്ങളുടെ നാടാണ് ‘La Tomatina’ എന്നറിയപ്പെടുന്ന തക്കാളി ഉത്സവവും , കാളപ്പോരും പ്രസിദ്ധമാണ്. രാത്രിയെപകലാക്കുന്ന ഡിജെ ക്ളബ്ബുകളും ബാർസിലോണ സ്റ്റേഡിയവും, പടുകൂറ്റൻ പള്ളികളും. ഒരു വര്ഷം കൊണ്ടുകണ്ടുതീർകേണ്ട കാഴ്ചകൾ ഒരാഴ്ചകൊണ്ട് കണ്ടു മതിവരാതെ നോർവീജിയൻ ഷിപ്പിലേക്കു ചെക്കിങ് ചെയ്യാനായി ബാർസിലോണ തുറമുഖത്തെ ക്കു തിരിച്ചു .

“നോർവീജിയൻ എപിക്” ഒഴുകുന്ന കൊട്ടാരം , 4500 യാത്രക്കാരും 1700 ജീവനക്കാരുമടങ്ങു്ന്ന പടുകൂറ്റൻ കപ്പൽ . 10 ലിഅധികം ഭക്ഷണശാലകളും ,ഒരുപാടു തിയേറ്ററുകളും , വാട്ടർ തീം പാർക്കുകളും സ്വിമ്മിങ്പൂളുകളും , അൺലിമിറ്റഡ് ഭക്ഷണവും, മദ്യവും ഒഴുകുന്ന വിസ്മയ ലോകമൊരുക്കി ഞങ്ങളെ സ്വാഗതം ചെയ്തു. സ്പൈനിൽനിന്നും ഇറ്റലിയിലേക്കുപോകുന്ന ആദ്യ യാത്രയിൽ യാദിർശികമായി കപ്പലിലെ റെസ്റ്റോറന്റ് മാനേജറായ എന്റെ സഹപാഠിയെ കണ്ടുമുട്ടിയതുകൊണ്ട് ആ യാത്ര ഞങൾ ഒരു ഉത്സവമാക്കി മാറ്റി.

രാത്രിയിൽ രൗദ്രഭാവം കൈവരുന്ന മെഡിറ്ററേനിയൻ കടലിലൂടെയുള്ള യാത്ര വിവരണാതീതമായ അനുഭവമാണ് ഞങ്ങൾക്കുതന്നത് . ഒരു ദിവസത്തെ യാത്രക്കുശഷം ( Relaxing day at Sea ) രണ്ടാം ദിവസം രാവിലെ 6 മണിക്ക് ഇറ്റലിയിലെ നേപ്പിൾസിൽ ന്റെ ( Naples ) തീരത്തടുത്തു .

റോമൻ പട്ടണമായ പോംപെയെ (Pompeii) നശിപ്പിച്ച, ഇപ്പോഴും സജീവമായ അഗ്നി പർവതമായ വെസൂവിയസ് ( Mount Vesuvius ) കാണാനായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര . ഷിപ്പിൽനിന്നും ടൂർ ബുക്ക് ചെയ്താൽ അവരുടെ വാഹനത്തിൽ നമ്മളെ ഇറ്റലിയിലെ പ്രധാന സ്ഥലങ്ങൾ കാണിച്ചു തിരികെയെത്തിക്കും , അതുകുറച്ചു ചിലവേറിയതിനാൽ ഞങ്ങൾ ടാക്സിയിലാണ് പോംപെയിലേക്കു പോയത് . യൂറോപ്പിൽ എവിടെ ടാക്സിയിൽ യാത്ര ചെയ്യുബോളും വിലപേശി ‘യൂറോ’ പറഞ്ഞൊറപ്പിക്കുന്നത് നല്ലതാണ്. അഗ്നിപർവാത സ്ഫോടനത്തിൽ പൂർണമായും നശിച്ചു ചാരത്തിൽ മൂടപെട്ടുപോയ നഗരമാണ് പോംപേയ് . അതിലൂടെ യുള്ള യാത്രകൾ ഒരു കാലഘട്ടത്തെ ജീവിതവും അവരുടെ സംസ്കാരവും നമുക്ക് കാണിച്ചിച്ചുതരുന്നു. ഇപ്പോഴും മണ്ണുകുഴിച്ചു അവശിഷ്ടങ്ങൾ പരിശോധിക്കുന്ന പുരാവസ്തു ഗവേഷകരെ നമുക്കിവിടെ കാണാം . അവിടയെല്ലാം ചുറ്റിത്തിരിഞ്ഞു 5 മണിക്ക് വീണ്ടും ഷിപ്പിൽ ചെക്കിങ് ചെയ്തു. രാത്രിയിലെ ഷിപ്പിലെ ഡിജെ പാർട്ടിക്കും ഭക്ഷണത്തിനു ശേഷം വളരെ വൈകിയാണുറങ്ങിയത് .

റോമൻ മെട്രോപൊളിറ്റൻ നഗരമായ ലിയോസോയിലെ ഒരു ഇറ്റാലിയൻ പട്ടണമായ സിവിറ്റാവോചിയിലാണ് ( Cvitavecchia ) അടുത്ത ദിവസം രാവിലെ 6 മണിക്ക് കപ്പലടുത്തത്. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ കാണുക എന്നതായിരുന്നു പ്രധാന ലക്ഷ്യം . തിരക്കുപിടിച് പ്രഭാത ഭക്ഷണവും കഴിച് ഷിപ്പിൽ നിന്നുമിറങ്ങി പുറത്തു സഞ്ചാരികളെയും കാത്തുനിന്നിരുന്ന ഒരു ടാക്സി കാരനുമായി വിലപേശി ഞങൾ വത്തിക്കാനിലേക് തിരിച്ചു. റോമിലെ യാത്രയിൽ കപ്പലിലെ മലയാളി ജോലിക്കാരനായ ഒരു സുഹൃത് ഞാളോടൊപ്പമുണ്ടായത് വളരെ ഉപകാരമായി. മാർപാപ്പയെ കാണാൻ പറ്റിയില്ല എന്നൊതൊഴിച്ചാൽ ആ യാത്രയിൽ വത്തിക്കാൻ പള്ളിയും , റോമാ സാമ്രാജ്യത്തിലെ പല പുരാതന മന്ദിരങ്ങളും കാണാൻ സാധിച്ചു. കപ്പൽ ഞങ്ങള്ക്ക് വേണ്ടി കാത്തുനിൽക്കില്ല എന്ന ബോധ്യം ഉള്ളതുകൊണ്ട് കൃത്യം 5 മണിക്ക് തന്നെ തിരിച്ചെത്തി . എന്നും രാത്രിപുലരുവോളം കപ്പലിലിൽ ആഘോഷമാണ് . സിനിമയും, സർകസും , ഡിജെ പാർട്ടികളും എല്ലായിടത്തും വൻതിരക്കണ് ജീവിതം ആഘോഷിക്കാൻ ഇറങ്ങിതിരിച്ച പല രാജ്യക്കാരോടൊപ്പം ഞങ്ങളും ഒത്തുചേര്ന്നു രാത്രിയിൽ എപ്പോഴോ റൂമിലേക്കെത്തി.

അടുത്ത ദിവസം രാവിലെ പുതിയ തുറമുഖമായാ ലിവെർനോവിൽ ( Livorno ) കപ്പൽ എത്തിച്ചേർന്നു . റോമാക്കാർ പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പിസ ഗോപുരമാണ് ഇവിടുത്തെ പ്രധാന ആകർഷണം . തുറമുഖത്തതിൽ സഞ്ചാരികളെയും കാത്തുനിൽക്കുന്ന സുന്ദരിയായ ഇറ്റാലിയൻ യുവതിയുടെ ടാക്സിയിൽ ഞങൾ പിസയിലേക്ക് യാത്രതിരിച്ചു. ചരിത്ര പുസ്തകത്താളുകളിൽ കണ്ട ചരിഞ്ഞ ഗോപുരം നേരിൽ കണ്ടു കുറച്ചു ഫോട്ടകളും എടുത്തു , അതിനു സമീപത്തെ കോഫി ഷോപ്പിൽ നിന്നും പ്രസിദ്ധമായ ഇറ്റാലിയൻ പിസയും കഴിച്ചു അടുത്ത ലക്ഷ്യമായ ഫ്ളാവിയൻ ആംഫിതിയേറ്റർ എന്നറിയപ്പെടുന്ന കൊളോസിയത്തിലെത്തിച്ചേർന്നു. കരുത്തരായ റോമൻ യോദ്ധാക്കൾ പോരാടിയിരുന്ന സ്ഥലം . ഫ്ളാവിയൻ രാജവംശകാർ AD 72-ൽ നിര്മിച്ചിതാണിത് . ഇവിടെ നിൽക്കുമ്പോൾ ഒരു കാലഘട്ടം മുഴുവൻ ‘ഗ്ലാഡിയേറ്റർ’ സിനിമ പോലെ നമ്മളുടെ മുൻപിൽ തെളിയുന്നു . കൊളോസിയത്തിനു സമീപം ഒരുപാടു വൈനറികൾ ഉള്ളത് കൊണ്ട് വൈൻ ടേസ്റ്ററിങ്ങും സാധ്യമായി . ലോകത്തിലെ ഏറ്റവും മികച്ച വൈൻ ഉല്പാദകരാണ് ഇറ്റലിക്കാർ .റോമാ ടൂറിന്റെ ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റിക്കണ്ടു വീണ്ടും കപ്പലിലേക്ക് തിരിച്ചെത്തി.

പിറ്റേന്ന് രാവിലെ ഉറക്കമുണർന്നത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പേരുകേട്ട ഫ്രാൻസിലെ ക്യാൻസിന്റെ തീരത്തായിരുന്നു. സമ്പന്ന നഗരമാണ് ക്യാൻസ്. റോഡിലൂടെ ഓടുന്ന ട്രെയിൻ പോലുള്ള ഒരു വാഹനത്തിൽ ( ട്രാമല്ല ) കയറി ഇവിടം ചുറ്റിനടന്നു കണ്ടു. എന്തിനം ഏതിനും വില വളരെ കൂടുതലാണിവിടെ അതുകൊണ്ടു തന്നെ മനോഹരമായ സ്ഥലങ്ങൾ കാണുക എന്നതാണ് ഇവിടെ പ്രധാനമായും ചെയ്യാനുള്ളത്. നഗരങ്ങൾ കാണാനുള്ള ചിലവുകുറഞ്ഞ മാർഗം അതാതു സ്ഥലങ്ങളിൽ സിറ്റി ടൂർ നടത്തുന്ന മുകൾവശം തുറന്ന ഡബിൾ ഡക്കർ ബസ്സാണ്. മിനറൽ വാട്ടറിനുപോലും തീപിടിച്ച വിലയാണിവിടെ അതുകൊണ്ട് ക്യാൻസിൽ നിന്നും ഷോപ്പിംഗ് ചെയ്യാത്തതാണ് നല്ലത്.

തെക്കൻ ഫ്രാൻസിലെ തുറമുഖ നഗരമായ മാർസെലിയായിരുന്നു ( Marseille ) ഞങളുടെ അവസാന തുറമുഖം. മലമുകളിലെ നോട്ടറെ-ഡാം-ഡെ-ല-ഗാർഡ് (Notre-Dame de la Garde ) ഒരു കാത്തലിക് പള്ളിയാണ് പ്രധാന ആകർഷണം, അവിടെ നിന്ന് നോക്കിയാൽ ഒരുപാടു ഫ്രഞ്ച് നഗരങ്ങൾ കാണാം . ടൂറിസ്റ്റുകൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു വാഹനത്തിൽ കയറിപറ്റി അവിടെ എത്തിച്ചേർന്നു. ഇതുപോലുള്ള ഒരുപാട് വാഹനങ്ങൾ മിതമായാ നിരക്കിയിൽ സർവീസ് നടത്തുന്നത് സഞ്ചാരികൾക്കൊരനുഗ്രഹമാണ് . ഫ്രാൻസിലൂടെയുള്ള യാത്ര വല്ലാത്ത ഒരു അനുഭവമാണ് . വൃത്തിയുള്ള റോഡുകളും , ഭംഗിയുള്ള വീടുകളും , മനുഷ്യരുംമുള്ള നാട്. മറ്റു യൂറോപിയൻ നഗരങ്ങളെക്കാൾ ജീവിത ചിലവ് കൂടുതലാണ് എന്നൊതൊഴിച്ചാൽ ഒരുപാടു നാൾ താമസിക്കാൻ പറ്റിയ സ്ഥലം . കപ്പൽ പുറപ്പെടുമെന്നുള്ള പേടിയുള്ളതിനാൽ ഫ്രാൻസിനോട് യാത്ര പറഞ്ഞു കൃത്യ സമയത്ത് കപ്പലിൽ തിരിച്ചെത്തി .

ഓരോ ദിവസവും രാവിലെ ഉണരുബോൾ , ഓരോ പുതിയ രാജ്യങ്ങൾ , ക്രൂയിസ് ട്രിപ്പിന്റെ മാത്രം പ്രത്യേകതയാണിത്. എല്ലാ കാഴ്ചകള്ക്കും ശേഷം നമ്മൾ വൈകിട്ട് വീട്ടിലേക്കെത്തുന്നത്പോലെ കപ്പലിൽ തിരിച്ചെത്തുന്നു , താമസവും വിശാലമായ ബുഫെയും മറ്റു വിനോദങ്ങളുമൊരുക്കി കപ്പൽ നമ്മളെ കാത്തിരിക്കുന്നു , വീണ്ടും രാത്രിമുഴുവൻ സഞ്ചരിച്ചു അതിരാവിലെ അടുത്ത തീരത്തടുക്കുന്നു.

ക്രൂയിസ് പാക്കേജ് എടുക്കുമ്പോൾ എല്ലാം ഇൻക്ലൂസിവ് ആയത് തിരഞ്ഞെടുക്കുക അല്ലെങ്കിൽ വൈഫൈക്കുവരെയും ഒരുപാടു യൂറോ നൽകേണ്ടിവരും , അതുപോലെ യൂറോപ്പോ, അമേരിക്കയോ സെലക്ട് ചെയ്യുക . ഏഷ്യൻ രാജ്യങ്ങളിലൂടെയുള്ള സെർവിസും ഷിപ്പും വളരെ മോശമാണ്.

8 ദിവസത്തെ ആഘോഷരാവുകൾക്ക് വിരാമമിട്ടുകൊണ്ട് സ്പെയിനിൽ തിരിച്ചെത്തി. വിണ്ടും കുറച്ചു ദിവസത്തെ സ്പെയിനിലെ വിശ്രമത്തിനുശേഷം മനസില്ലാമനസോടെ ബഹ്റൈനിലേക്കു മടങ്ങി. ഓരോ യാത്രയും ഓരോ അനുഭവമാണ് സ്വയം മറന്നുപോകുന്ന നിമിഷങ്ങൾ , നമ്മൾ പരിചയപ്പെടുന്ന വിഭിന്ന സംസ്കാരത്തിൽ നിന്നും വരുന്ന വ്യക്തികൾ , പുതിയ സ്ഥലങ്ങൾ , ഭക്ഷണം അങ്ങിനെ പലതും. കണ്ടുതീരാത്ത കാഴ്ച്ചകളും , പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി അടുത്ത യാത്രക്കായി കാത്തിരിക്കുന്നു .

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply