തിരുവനന്തപുരം – മൂന്നാർ – വാല്‍പാറ- അതിരപ്പള്ളി ഒരു BAJAJ BOXER യാത്ര

തിരുവനന്തപുരം – മൂന്നാർ – വാല്‍പാറ- അതിരപ്പള്ളി -തിരുവനന്തപുരം ഒരു BAJAJ BOXER യാത്ര. ഇത് കുറച്ച് പഴയ യാത്രയാണ്. ബൈക്ക് യാത്ര ഒരു ഹരമായി കൊണ്ടു നടക്കുന്ന ഒരു ചെറിയ ഫാമിലിയാണ് എന്റേത് .എല്ലായിപ്പോഴും പോലെ ഞങ്ങളുടെ യാത്ര രാവിലെ 4 മണിക്ക് ആരംഭിച്ചു. 2 ദിവസത്തേക്കുള്ള ഡ്രസ്സുകൾ ഞങ്ങളുടെ രഥത്തിന്റെ ( BoxER) പുറകിൽ കെട്ടിവച്ചിരുന്നു.

രാവിലെ 8 മണിക്ക് ചങ്ങനാശേരി ടൌണിന് മൂൻപുള്ള Hottel പാരഡയ്സ്(ജോസച്ചായന്റെ കട) ൽ കയറി നല്ല ചൂട് വെള്ളപ്പവും താറാമുട്ട കറിയും അകത്താക്കി വീണ്ടും യാത്ര തുടർന്നു. അടിമാലി കഴിഞ്ഞ് ചുരം കയറുമ്പോഴും BOXERന് നോൺസ്റ്റോപ്പായി ഓടി വന്നതിന്‍റെ ഒരു ലക്ഷണവും ഇല്ല. ഏകദേശം 3.30 ന് മൂന്നാർ ടൌണിലെത്തി. ഇടക്ക് വരുന്നത് കൊണ്ട് ടൌൺ കറങ്ങാൻ നിന്നില്ല. നേരേ വിട്ടു ഇരവികുളത്തേക്ക് വരയാടുകളെ കാണാൻ. അവിടെ കുടുംബസമേതം അവ വിഹരിക്കുന്നത് കണ്ടിരിക്കുന്നോൾ എല്ലാ ടെൻഷനും മാറും.

6 മണിയോടെ വീണ്ടും യാത്ര തുടങ്ങി. ലക്ഷ്യത്തിലേക്ക് ഇനിയും 38 km കൂടിയുണ്ട്. ജാക്കറ്റ് എടുക്കാൻ മറന്നതിന്റെ അനുഭവം കിട്ടി തുടങ്ങി. തണുപ്പു കൊണ്ട് പല്ല് കൂട്ടിയിടിച്ചു തുടങ്ങി. തേയില എസ്‌റ്റേറ്റിൽ കൂടിയുള്ള രാത്രിയിലെ ബൈക്ക് യാത്ര സൂക്ഷിക്കണം. കാരണം തേയില ഈച്ച കണ്ണിൽ പെടാൻ സാധ്യതയുണ്ട്. ലക്കം കഴിഞ്ഞപ്പോൾ തണുപ്പ് ചൂടിന് വഴിമാറി തുടങ്ങി. റോഡിനിരുവശവും ചന്ദനക്കാടുകൾ കടന്ന് 830 ഓട് കൂടി മറയൂരിലെത്തി. അവിടുന്ന് 3 കി മി കൂടി.. കരിമുട്ടി വെള്ളച്ചാട്ടത്തിന് കരയിലുള്ള ശുഭ ഹോം സ്റ്റേ ഞ്ങ്ങളുടെ ലക്ഷ്യസ്ത്ഥാനം.

അത് തിരുവനന്തപുരം നെയ്യാറ്റിൻ കരയിലുള്ള ഒരു കുടുംബം നടത്തുന്നതാണ്. വർഷങ്ങൾക്ക് മുൻപ് കുടിയേറിയവർ. മുൻപ് ഒരു പാട് പ്രാവശ്യം അവിടെ താമസിച്ചിട്ടുണ്ട്. കുറഞ്ഞ ചിലവിൽ താമസവും നമ്മളാവശ്യപെടുന്ന നാടൻഭക്ഷണവും മാത്രമല്ല ഇവിടുത്തെ പ്രത്യാകത. രാവിലെ എഴുന്നേറ്റാൽ അതി മനോഹരമായ വെള്ളച്ചാട്ടം കാണാം. പിന്നെ ഭാഗ്യം ഉണ്ടെങ്കിൽ ആനകളേയും. അതും വളരെ അടുത്ത്.

പിറ്റേന്ന് അതിരാവിലെ തന്നെ വെള്ളച്ചാട്ടത്തിൽ ഒരു കുളിയും പാസാക്കി വന്നപ്പോൾ തന്നെ നല്ല ചൂട് പുട്ടും കടലയും റെഡി. അതും അകത്താക്കി അവിടെ നിന്ന് അവരോട് യാത്ര പറഞ്ഞിറങ്ങി നേരേ 9 km അകലേയുള്ള ചിന്നാറിലേക്ക്. അവിടെ ചെക്ക് പോസ്റ്റിൽ പേരും വണ്ടി നമ്പറും കൊടുത്തു. അപ്പുറം തമിഴ്നാടാണ്. ചിന്നാർ പാലത്തിലെത്തിയപ്പോഴേക്കും വെള്ളമില്ലാത്ത പുഴയിൽ മാൻകൂട്ടങ്ങളും കാട്ടുപോത്തുകളും. നോക്കി നിന്ന് സമയം പോയതറിഞ്ഞില്ല. 9 മണിയായി ഇനി അങ്ങോട്ട് ആനമലെ ടൈഗർ റിസർവാണ്. വല്ലപ്പോഴും മാത്രം മഴ ലഭിക്കുന്ന പ്രദേശം.

ചിന്നാറിൽ നിന്ന് 28 Km പോയാൽ അമരാവതി ഡാം കാണാം. അവിടുന്ന് ഉടുമൽപേട്ട വഴി നേരേ വാൾ പാറയിലേക്ക് പോകുന്ന വഴി ആളിയാർ ഡാം കാണാം. സുന്ദരമായ ഒരു പാർക്കും. തമിഴ്നാട്ടിൽ കയറി നോൺ വെജ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. പണി കിട്ടാൻ ചാൻസുണ്ട് (അനുഭവം.) രാത്രി 8 മണിയോടെ വാൾ പാറയെത്തി . ടൌണിൽ തന്നെയുള്ള ഒരു ബജറ്റ് ഹോട്ടലിൽ റൂമെടുത്തു. പിറ്റേന്ന് വാഴച്ചാൽ അതിരപ്പള്ളി ആലുവ വഴി നേരേ നാട്ടിലേക്ക് ആകെ ചിലവ് 4000/-.

വിവരണം – അനില്‍ കുമാര്‍.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply