ആലപ്പുഴയിലെ കാണാകാഴ്ചകൾ തേടി ഒരു യാത്ര

വിവരണം – HariSankar UR.

ഇത് ഒരു ചെറു യാത്ര വിവരണം ആണ്.ഗ്രാമ ഭംഗി കാണാൻ എവിടെ പോകണം എന്ന് ആലോചിച്ചു നടക്കുപോൾ ആണ് ആലപ്പുഴ ഓർമ്മ വന്നത്. കേരളത്തിൻ്റെ ടൂറിസം ഭൂപടത്തില്‍ ആലപ്പുഴുടെ സ്ഥാനം ചെറുതല്ല. കയര്‍ വ്യവസായത്തിന് പേരു കേട്ട ആലപ്പുഴ വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്. പിന്നെ ഒന്നും ആലോചിച്ചില്ല, ഒരു ദിവസം രാവിലെ ഞങ്ങൾ 3 പേരും ആയി യാത്ര തുടങ്ങി. ഞങ്ങൾ 3 പേരും 3 വണ്ടിയും ആയി ആണ് യാത്ര പോകുന്നത്.

രാവിലെ 4 മണിക്ക് തന്നെ യാത്ര തുടങ്ങി. പറഞ്ഞ സമയത്ത് തന്നെ എല്ലാരും വന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിൻ്റെ വെനീസ് എന്ന ആണ് ഇവിടം അറിയപ്പെടുന്നത്. വെനീസിലെ പോലെ തലങ്ങും വിലങ്ങും തോടുകളാണ് ഈ വിശേഷണത്തിന് കാരണം. മലഞ്ചരക്ക് വിനിമയത്തിൻ്റെ പണ്ട് കലാങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു.

ആദ്യ സ്റ്റോപ്പ് AC റോഡിൽ ആയിരുന്നു ഒരു മരത്തിൻ്റെ അടുത്ത് എല്ലാരും വണ്ടി ഒതുക്കി വച്ച് കുറച്ചു നേരം വിശ്രമിച്ചു. നേരം കുറേശെ പുലർന്നു വരുന്നതെ ഉള്ളു. അടുത്ത ഒരു വള്ളം ഉണ്ടായിരുന്നു. അതിൽ ആരും ഇല്ലായിരുന്നു അതിൻ്റെ അടുത്ത് പോയി കുറെ ഫോട്ടോ എടുത്തു. ആലപ്പുഴയിൽ കുറെ ബോട്ട്ജെട്ടികൾ ഉണ്ടല്ലോ അവിടേക്ക് പോയി. ആരും ഇല്ലാത്ത വണ്ടി ഒതുക്കി വച്ച് കുറെ നേരം സംസാരിക്കാൻ ഉള്ള സ്ഥലം ഒകെ ആണ് മനസിൽ ഉണ്ടായിരുന്നത്. പക്ഷേ ഞങ്ങൾ പോയ എല്ലാ സ്ഥലങ്ങളിലും നല്ല തിരക്ക് ഉണ്ടായിരുന്നു. എല്ലാടത്തും കുറച്ചു നേരം മാത്രേ ഇരുന്നെള്ളു.

ആലപ്പുഴക്ക് അ പേര് വന്നത് – ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിൻ്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, ആലം, പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഇന്നും ഉണ്ട്. ആഴമുള്ള പുഴകളുടെ നാട് പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്.

ചുണ്ടൻ വള്ളങ്ങൾക്ക്‌ പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്. അടുത്തത് തണ്ണീർമുക്കം ബണ്ട് ആണ് ഞങ്ങളുടെ ലഷ്യം. കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ നിർമിച്ചത് ആണ് തണ്ണീർമുക്കം ബണ്ട്. 1958-ൽ നിർമാണം തുടങ്ങിയ ബണ്ട് 1975-ലാണ് പൂർത്തിയായത്. വെച്ചൂർ മുതൽ തണ്ണീർമുക്കം വരെയാണ് ബണ്ടിൻ്റെ കിടപ്പ്.ഞങ്ങൾ എത്തിയപ്പോൾ വെയിൽ നല്ല രീതിയിൽ ഉണ്ടായിരുന്നു വണ്ടി ഒതുക്കി വച്ച് കുറെ നേരം അവിടെ ഫോട്ടോ എടുത്തു നടന്നു.

കായല്‍ കാഴ്ചകള്‍ കാണാനും ചിത്രങ്ങളെടുക്കാനുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. കുമരകത്തെത്തുന്ന മിക്ക വിനോദസഞ്ചാരികളും ഇവിടെ വരാറുണ്ട്. അവിടെ നിന്നും ആലപ്പുഴയുടെ കുറച്ചു ഉൾനാടൻ ഗ്രാമങ്ങളിലൂടെ ഒരു ചെറു യാത്ര നടത്തി പലടത്തും വണ്ടി ഒതുക്കി വച്ച് മണിക്കൂറുകൾ ചിലവാക്കി. വഴി ഒകെ കുഴപ്പം ഇല്ല. ടാർ റോഡുകൾ കുറവ് ആണ്. മിക്കതും കോണ്ക്രീറ്റ് കൊണ്ട് പണിത വഴികൾ ആണ്. പൊടിയടിച്ച് ചെയിൻ ലുബ് എല്ലാം പോയിരുന്നു.

കുറെ ചെറു തോടുകൾ വയലുകൾ എല്ലാം കണ്ട് നടന്നു പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഭംഗി ആണ് ആലപ്പുഴക്ക് ഉള്ളത്. വഴി എവിടെയൊക്കെ തെറ്റി മെയിൻ റോഡിൽ എത്തി. അത് എല്ലാം യാത്രയുടെ ഒരു രസം അല്ലേ. ഇത്തവണ സ്ഥലങ്ങൾ കുറവ് ആണ് എങ്കിലും ഞങ്ങൾ കണ്ട കാഴ്ചകൾ ധാരാളം ഉണ്ടായിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു യാത്ര. അടുത്ത ഒരു യാത്രക്ക് ആയി ഉള്ള കാത്തിരിപ്പ് ആണ് ഇനി. ഇതിൽ പറഞ്ഞ പല കാര്യങ്ങളും ഇന്റർനെറ്റിൽ നിന്നും ആളുകൾ പറഞ്ഞ തന്ന വിവരങ്ങൾ ആണ്. തെറ്റ് ഉണ്ട് എങ്കിൽ ക്ഷമിക്കുക.

Check Also

രാമക്കല്‍മേട് – ഇടുക്കിയിൽ ശ്രീരാമന്‍ കാല് കുത്തിയ ഇടം

വിവരണം – Muhammed Unais P. ഇടുക്കി റൈഡിന്റെ നാലാമത്തെ ദിവസം വൈകുന്നേരമാണ് രാമക്കല്‍മേടിലെത്തുന്നത്. രാമക്കല്‍മേടിലെ സൂയിസൈഡ് പോയിന്റും തൊട്ടടുത്തുള്ള …

Leave a Reply