യാത്രകൾ ഉത്സവങ്ങൾ ആക്കി ഞങ്ങളുടെ മൈസൂർ-ബാംഗ്ലൂർ ടൂർ..

എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. പ്ലാനിംഗും പോക്കുമെല്ലാം.അതിരാവിലെ 2.30 ന് പുറപ്പെട്ട ഞങ്ങൾ 5.40 നു ഗുഡല്ലുർ ഫോറെസ്റ്റ് ചെക്ക്പോസ്റ്റിലെത്തി. 6 മണിക്ക് ചെക്ക്പോസ്റ്റു തുറന്നു .പിന്നീട് അങ്ങാട്ടു കാട്ടുപോത്ത്, പുള്ളിമാൻ ,മ്ലാവ്,ആന എന്നിവയുടെ കാഴ്ചയുടെ മേളമായിരുന്നു.

ഗുണ്ടൽപേട്ടിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് മൈസൂർ സൂ ലക്ഷ്യമാക്കി തിരിച്ച ഞങ്ങളെ ചൊവ്വാഴ്ച അവധിയാണെന്ന വാർത്ത നേരിയ നിരാശ പടർത്തിയെങ്കിലും പാലസിലേക്ക് തിരിച്ചുവിട്ടു ആ നിരാശ തീർത്തു പാലസിനുള്ളിലെ ക്യാമറ നിരോധനം അവസാനിച്ച വിവരം ഞങ്ങളങ്ങട്ട് ആഘോഷിച്ചു. പാലസിന്റെ ഉൾക്കാഴ്ചയിൽ മയങ്ങി ഇത്തിരി നേരം കാഴ്ച കണ്ട് ഇരുന്ന ശേഷം നേരെ ശ്രീരംഗപട്ടണത്തിലേക്ക് വിട്ടു.

വെള്ളക്കാരുടെ പേടിസ്വപ്നമായിരു മഹാനായ ടിപ്പു സുൽത്താന്റെ സമ്മർപാലസും ഖബറിടവും കണ്ട് നേരെ ബാംഗ്ലൂർ , ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡനിലെ സ്നേഹനിർഭരമായ കാഴ്ചകളും കണ്ട് അവശരായ ഞങ്ങൾ ശിവാജി നഗറിലെത്തി റൂമെടുത്ത് ബാംഗ്ലൂർ നഗരത്തിന്റെ രാത്രി കാഴ്ച കാണാനിറങ്ങി.തിരിച്ച് റൂമിലെത്തി കരോക്കെ മൈക്കയിലൂടെയുള്ള ഗാനമേള ആരംഭിച്ചു. പലരിലും ഒളിച്ചിരുന്ന കലാകാരൻമാരെ പുറത്തെടുത്ത ഗാനസന്ധ്യ 2 മണിയോടെ ലോഡ്ജ് മാനേജറുടെ അഭ്യർത്ഥന പ്രകാരം അവസാനിപ്പിച്ചു.

രാവിലെ 9 മണിയോടെ ചിക്പേട്ടിലെത്തി പർച്ചേസിംഗിനിറങ്ങി. റെഡി മേഡ് ഡ്രസ്സുകൾ ധാരാളം വാങ്ങി കൂട്ടി നേരെ ബന്നർഘട്ടനാഷണൽ പാർക്കിലേക്ക് തിരിച്ചു ,വന്യമൃഗങ്ങൾ സ്വൈര്യ വിഹാരം നടത്തുന്ന കാട്ടിലൂടെ നമ്മളെ കൂട്ടിലിട്ട് ഫോറസ്റ്റ് ബസ്സിൽ യാത്ര.. അത് പൊളിച്ചു. കർണാടക ഫുഡ് ആർക്കും പിടിക്കാത്തതിനാൽ ഫ്രൂട്സുകളും ഇളനീരും കഴിച്ചു ക്ഷീണം തീർത്ത് 4 മണിയോടെ ഗുണ്ടൽപേട്ട – ഗൂഡല്ലൂർ ലക്ഷ്യമാക്കി കുതിച്ചു.

9 മണിക്ക് ഗൂഡല്ലൂരിലെത്തി കുറച്ച് സ്വീറ്റ്സും ചോക്ളേറ്റുമെല്ലാം വാങ്ങി 11.30 ഓടെ പെരിന്തൽമണ്ണയിലെത്തി ചില്ലീസിൽ നിന്ന് നന്നായി കഴിച്ച് 12.30 ന് വീട്ടിലെത്തി.

വരികളും ചിത്രങ്ങളും – Manikvm Sharafudheen

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply