കെ.എസ്.ആർ.ടി.സി ബസ് ട്രിപ്പ് മുടക്കി; നാട്ടുകാർ ബസ് തടഞ്ഞു

നാദാപുരം: യാത്രാ ക്ലേശം രൂക്ഷമായ എളമ്പ ആദിവാസി കോളനിയിലേക്കുളള ഏക കെ.എസ്.ആർ.ടി.സി ബസ് സർവീസ് പാതിവഴിയിൽ ട്രിപ്പ് മുടക്കുന്നത് പതിവായതോടെ നാട്ടുകാർ ബസ് തടഞ്ഞു.

നിരന്തരം മുറവിളിക്കൊടുവിൽ മലയോരത്തേക്ക് അനുവദിച്ച ബസ് മലയോരത്തെ എളമ്പ കോളനിയിൽ നിന്ന് ഒരു കിലോമീറ്റർ താഴെ കാലികുളമ്പിൽ വെച്ച് സർവീസ് അവസാനിപ്പിക്കുന്നത് പതിവാണ്. കോളനി വരെ ബസ് സർവീസ് സ്ഥിരമായി ഓടണമെന്ന് നാട്ടുകാരുടെ ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് ബസ് തടഞ്ഞത്.

ബസിനുളള വരുമാനം കുറവായതിനാലാണ് പാതിവഴിയിൽ അവസാനിപ്പിക്കുന്നതെന്നാണ് ബസ്സുകാരുടെ വിശദീകരണം. എന്നാൽ ടാക്‌സി സർവീസുകൾ പോലും ഇല്ലാത്ത മലയോരത്തെ പ്രദേശവാസകളുടെ ഏക ആശ്രയമായ ഈ ബസ് രാവിലെയും, വൈകുന്നേരവും ഇവടുത്തേക്ക് രണ്ട് ട്രിപ്പുകൾ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പല സമയങ്ങളിലായിട്ടാണ് ഇവിടുത്തേക്ക് ബസ് വരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ ബസ് മറ്റ് റൂട്ടുകളിലേക്ക് തിരിച്ച് വിടാൻ നീക്കമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ട്രിപ്പുകൾ മുടക്കുന്നതെന്നും ആക്ഷേപം ഉണ്ട്.

News : Kerala Kaumudi

Check Also

നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയണോ? പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യം

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയോ സൈറ്റാണ് ഫെയ്സ്ബുക്ക്. നമ്മുടെയൊക്കെ ജീവിതത്തിലെ സ്വകാര്യമായത് അടക്കം പല വിവരങ്ങളും …

Leave a Reply