കണ്ടക്ടർമാരില്ല: മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിൽ ഷെഡ്യൂൾ മുടങ്ങി

കണ്ടക്ടർമാരില്ലത്തതിനാൽ മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവിസ് മുടങ്ങുന്നത് പതിവാകുന്നു. ദിവസം 10 ലധികം ഷെഡ്യൂൾ കണ്ടക്ടർമാർ ഇല്ലാത്തതിനെ തുടർന്ന് സർവിസ് മുടങ്ങി. പുലർച്ചെ ഡ്യൂട്ടിക്ക് എത്തുന്ന ഡ്രൈവർമാർ ജോലിയില്ലാതെ തിരിച്ച് പോകേണ്ട ഗതികേടിലാണ്.

മാനന്തവാടി ഡിപ്പോയിൽ നിന്ന് 89 സർവിസുകളാണ് നടത്തുന്നത്. ഇതിന് വേണ്ടി 147 സ്ഥിരം കണ്ടക്ടർമാരും 72 എംപാനൽ കണ്ടക്ടർമാരും ഉണ്ടായിരുന്നു.

സ്ഥിരം കണ്ടക്ടർമാരിൽ 21 പേർ ലോങ്ങ് ലിവിലും 8 പേർ ലീവിലുമാണ്. എംപാനൽ കണ്ടക്ടർമാരിൽ 21 പേർ ജോലി ഉപേക്ഷിച്ചു പോയി. കുറച്ച് പേരെ മറ്റ് ഡിപ്പോയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

കുളത്താട, ചേര്യംകൊല്ലി, കൽപ്പറ്റ, പുൽപ്പള്ളി, വാറുമ്മൽക്കടവ് എന്നിവിടങ്ങളിലേക്കുള്ള ബസ്സുകളും ബത്തേരിക്ക് മൂന്ന് ബസ്സുകളും മുടങ്ങി. കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന റൂട്ടുകളാണ് ഇതിൽ അധികവും. ബസ്സുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലാണ്.

കെഎസ്ആർടിസിക്ക് പ്രതിദിനം ലക്ഷങ്ങളുടെ   വരുമാന  നഷ്ടവും രാവിലെ ജോലിയു ജോലിയുണ്ടെന്ന  പ്രതിക്ഷയിൽ ദൂ ര സ്ഥലങ്ങളിൽ നിന്നും എത്തുന്ന എംപാനൽ ഉൾപ്പെടെയുള്ള ഡ്രൈവർമാർ രാവിലെ 10  വരെ ഡിപ്പോയിൽ കാത്ത് നിന്ന് മടങ്ങുന്നതും നിത്യസംഭവമാണ്.

കെ.എസ്.ആർ.ടി.സി സർവീസ് അടിയന്തരമായി പുന:സ്ഥാപിക്കാൻ നടപടി സ്വീകരിച്ചില്ലങ്കിൽ തിങ്കളാഴ്ച്ച മുതൽ മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയക്ക് മുമ്പിൽ സമരം ആരംഭിക്കുമെന്ന് സി.പി.ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി പറഞ്ഞു.

Source – https://janayugomonline.com/ksrtc-kerala-road-transport/

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply