ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റിന് എത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമായി KSRTC

നാട്ടികയിൽ വെച്ച് നടന്ന ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റിൽ പ്രത്യേക സർവ്വീസ് നടത്തി ശ്രദ്ദേയമായി കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോ. നിശ്ചിത ഇടവേളകളിൽ റിക്രൂട്ട്മെന്റ് നടത്താറുള്ള ഇവിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതരസംസ്ഥാനത്ത് നിന്നും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ എത്താറുണ്ട്.

തലേ ദിവസം രാത്രി തൃശ്ശൂർ ബസ്സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും വന്നിറങ്ങുന്ന ഉദ്യോഗാർഥികൾ, പുലർച്ചയോടെ അമിത പണം നൽകി ഓട്ടോ പിടിച്ച് നാട്ടികയിലേക്ക് പോകാറാണ് പതിവ്. ഈ അവസരം മുതലെടുത്ത് ചില ഓട്ടോക്കാർ ഉദ്യോഗാർഥികളെ നന്നായി ചൂഷണം ചെയ്തിട്ടുമുണ്ട്… ഇത്തവണത്തെ റിക്രൂട്ട്മെന്റിന് തലേ ദിവസം ഉദ്യോഗാർഥികൾ നേരിടുന്ന യാത്രാ പ്രശ്നം കെ.എസ്.ആർ.ടി.സി പ്രേമിയായ കൊടുങ്ങല്ലൂർ സ്വദേശി ജയദീപ്  തൃശ്ശൂർ DTO താജുദ്ദീൻ സാറിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

തുടർന്ന് തൃശ്ശൂർ DTO താജുദ്ദീൻ സാറിന്റെ നിർദ്ദേശ പ്രകാരം പുലർച്ചെ 02.30 മുതൽ 06.00 വരെ തൃശ്ശൂർ ഡിപ്പോയിൽ നിന്നും തൃപയാർ വരെ രണ്ട് ഓർഡിനറി ബസുകൾ സർവ്വീസ് നടത്തുകയായിരുന്നു. ഇത് ഉദ്യോഗാർഥികൾക്ക് ഏറെ ആശ്വാസവും കെ.എസ്.ആർ.ടി.സിക്ക് വരുമാന വർദ്ധനവുമായി. ആറ് ട്രിപ്പുകളിലായി ഏകദേശം 750 ഓളം പേരെ നാട്ടികയിലെത്തിക്കാൻ KSRTC ക്ക് കഴിഞ്ഞു. മൊത്തം 240 കിലോമീറ്റർ ഓടിയ ബസുകൾ 13,472 രൂപ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം നേടിക്കൊടുത്തു..

ഉദ്യോഗാർഥികളുടെ പ്രയാസം DTO യുടെ ശ്രദ്ധയിൽ കൊണ്ടുവന്ന ജയദീപിനും ഉടൻ തന്നെ വേണ്ട നടപടികൾ കൈകൊണ്ട DTO താജുദ്ദീൻ സാറിനും നേരത്തേ ഡ്യൂട്ടിക്ക് എത്തിയ ഡ്രൈവർ, കണ്ടക്ടർ തുടങ്ങിയവർക്കും അഭിനന്ദനങ്ങൾ.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply