KSRTC ഡ്രൈവറെ തല്ലിയ യുവതിയെ ന്യായീകരിച്ച് സുഹൃത്തിന്‍റെ വീഡിയോ…

കഴിഞ്ഞ ദിവസം അമ്പലപ്പുഴ പുറക്കാട് സ്റ്റോപ്പില്‍ വെച്ച് കെഎസ്ആര്‍ടിസി ബസ്സിനു കുറുകെ കാര്‍ നിര്‍ത്തിയിട്ട് ബസ് ഡ്രൈവറെ യുവതി ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറെ ക്യാബിൻ തുറന്നു കയറി ആക്രമിച്ച കോഴിക്കോട് പേരാമ്പ്ര കാറിലക്കണ്ടിയിൽ ജിജിത്തിന്റെ ഭാര്യ അരുണിമയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിനു കൈമാറിയിരുന്നു.

ഗായിക കൂടിയായ അരുണിമയെ ന്യായീകരിച്ച് കൂട്ടുകാരിയായ ദിയ സനയാണ് ലൈവ് വീഡിയോയുമായി ഇപ്പോള്‍ രംഗത്തു വന്നിട്ടുള്ളത്. അരുണിമയും ഭർത്താവ് ജിജിത്തും കു‍ഞ്ഞും കാറിൽ കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്നു. ജിജിത്താണു കാർ ഓടിച്ചിരുന്നത്. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഭര്‍ത്താവ് ജിജിത്ത് പെട്ടെന്ന് പേടിച്ച് കാര്‍ സഡന്‍ ബ്രേക്ക് ഇടുകയായിരുന്നുവെന്നും യുവതി പറയുന്നു. ഗായിക കൂടിയായ അരുണിമ മുടി കളര്‍ ചെയ്തിരുന്നത് മറ്റു പല അനാവശ്യ കമന്റുകള്‍ക്കും ഇടയാക്കുന്നുണ്ടെന്നു ദിയ പറയുന്നു. ഈ സംഭവത്തെ മുന്‍നിര്‍ത്തി യാതൊരു തെളിവുകളും കൂടാതെ അരുണിമ മദ്യപിച്ചിരുന്നുവെന്നും ഡ്രഗ് അഡിക്റ്റ് ആണെന്നും വരുത്തിത്തീര്‍ക്കുവാനും ചിലര്‍ ശ്രമിക്കുന്നതായി ഇവര്‍ ആരോപിക്കുന്നുണ്ട്.

ഇതില്‍ കുപിതയായ യുവതി ഭര്‍ത്താവിനെക്കൊണ്ട് കാര്‍ ബസ്സിനു കുറുകെ നിര്‍ത്തിച്ചശേഷം ബസ് ഡ്രൈവറുടെ ഡോര്‍ തുറന്ന് കാലില്‍ തട്ടി സംസാരിച്ചു എന്നാണു കൂട്ടുകാരിയായ ദിയ അവകാശപ്പെടുന്നത്. ഇതിനെയാണ് മര്‍ദ്ദിച്ചു എന്നുവരുത്തിതീര്‍ക്കാന്‍ ശ്രമമെന്നും ദിയ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ സ്വന്തം കൂട്ടുകാരിയെ രക്ഷിക്കുവാനുള്ള ഒരു ശ്രമം മാത്രമാണ് ദിയയുടെ ഈ വീഡിയോ എന്ന് ആക്ഷേപമുയരുന്നുണ്ട്. ഇത്രയധികം ജനങ്ങള്‍ നോക്കിനില്‍ക്കെ ബസ് ഡ്രൈവറെ തല്ലിയതു കൊണ്ടാണ് ആളുകള്‍ യുവതിയ്ക്ക് നേരെ തിരിഞ്ഞതും പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതും. യുവതി ബസ് ഡ്രൈവറെ തല്ലുന്നതിനു സാക്ഷികള്‍ ഉണ്ടെന്നും പറയപ്പെടുന്നു. എന്തായാലും അറസ്റ്റ് ചെയ്ത ശേഷം ഇവരെ കളർകോട് ഗ്രാമ ന്യായാലയ കോടതിയിൽ ഹാജരാക്കി. ഡ്രൈവറെ ആക്രമിച്ചു ജോലി തടസ്സപ്പെടുത്തിയതിനും ബസിന്റെ സർവീസ് മുടക്കിയതിനുമാണു അരുണിമയ്ക്കെതിരെ കേസെടുത്തത്.

വീഡിയോ – DS Malayalam.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply