കെ.എസ്.ആർ.ടി.സി: സി.ഐ.ടി.യുവിനും ടി.ഡി.എഫിനും അംഗീകാരം

കെ.എസ്.ആർ.ടി.സിയിൽ നടന്ന ഹിതപരിശോധനയിൽ സി.ഐ.ടി.യു അനുകൂല സംഘടനായ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷനും (കെ.എസ്.ആർ.ടി.ഇ.എ) കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടും (ടി.ഡി.എഫും) അംഗീകാരം നേടി. 15 ശതമാനം വോട്ട് ലഭിക്കുന്ന സംഘടനകൾക്ക് അംഗീകാരം ലഭിക്കും. അഞ്ച് സംഘടനകൾ മത്സരരംഗത്തുണ്ടായിരുന്നു. 22 നാണ് വോട്ടെടുപ്പ് നടന്നത്.

18,508 വോട്ടുകൾ നേടിയ കെ.എസ്.ആർ.ടി.ഇ.എക്കാണ് പ്രഥമ സ്ഥാനം. 48.52 ശതമാനം വോട്ടാണ് അസോസിയേഷന് ലഭിച്ചത്. ടി.ഡി.എഫിന് 10,302 വോട്ട് ലഭിച്ചു. കഴിഞ്ഞതവണ 37.09 ശതമാനം വോട്ട് ലഭിച്ചത്. ഇത്തവണ 27.01 ആയി ചുരുങ്ങി. സ്വതന്ത്ര സംഘടനയായ വെൽഫെയർ അസോസിയേഷനാണ് (കെ.എസ്.ആർ.ടി.ഇ.ഡബ്ലു.എ ) ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്. 6.46 ശതമാനം വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി . കെ.എസ്.ആർ.ടി.ഇ എയ്ക്ക് ഉൾപ്പടെ എല്ലാ സംഘടനകൾക്കും വോട്ടിംഗ് ശതമാനത്തിൽ ഇടിവുണ്ടായി.

എ.ഐ.ടി.യു.സി പിന്തുണയുള്ള ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയനാണ് (കെ.എസ്.ടി.ഇ.യു) മൂന്നാം സ്ഥാനം- 9.45 ശതമാനം വോട്ട്. കഴിഞ്ഞതവണ 9.78 ശതമാനം വോട്ട് ലഭിച്ചിരുന്നു. നാലാം സ്ഥാനത്തെത്തിയ ബി.എം.എസ് പിന്തുണയുള്ള എംപ്ലോയീസ് സംഘിന് (കെ.എസ്.ടി.ഇ.എസ്) കഴിഞ്ഞതവണ 2.66 വോട്ടിംഗ് ശതമാനമുണ്ടായിരുന്നത് ഇത്തവണ 8.31 ശതമാനമാക്കാൻ കഴിഞ്ഞു.

കടപ്പാട് : കേരള കൌമുദി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply