സാധാരണക്കാരൻ്റെ വാഹനമായ സൈക്കിളിൻ്റെ ചരിത്രം അറിയാമോ?

നമ്മളെല്ലാം ജീവിതത്തിൽ ആദ്യമായി ഓടിക്കുന്ന ഒരു വാഹനം സൈക്കിൾ ആയിരിക്കും. സൈക്കിളിൽ നിന്നും വീഴാത്ത ഒരു ബാല്യം നമ്മുടെയെല്ലാം നൊസ്റ്റാൾജിക് ഓർമ്മകളിൽ ഉണ്ടായിരിക്കില്ല. ആ സൈക്കിളിന്റെ ചരിത്രം ആർക്കെങ്കിലും അറിയാമോ? അറിയാത്തവർക്കായി പറഞ്ഞു തരാം.

19-ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ നിർമ്മിച്ചത്, പിന്നീട് 21-ാം നൂറ്റാണ്ടായതോടെ ലോക വ്യാപകമായി സൈക്കിൾ പ്രസിദ്ധനായി. ഏകദേശം 1 ബില്ല്യൺ സൈക്കിളുകളാണ് അന്ന് ഉത്പാദിപ്പിച്ചത്. ഇത് അന്ന് നിർ‍മ്മിക്കപ്പെട്ട കാറുകളേയും, മറ്റ് വാഹനങ്ങളുടേയെല്ലാം എണ്ണത്തേക്കാൾ കൂടുതലായിരുന്നു. അതോടെ വിവിധ മേഖലകളിലെ ജനകീയമായ ഗതാതഗ രീതിയായി സൈക്കിൾ മാറി. അതിനുശേഷം സൈക്കിളിന്റെ വിവിധ മോഡലുകൾ പുറത്തിറങ്ങി, കുട്ടികൾക്കായുള്ള കളിപ്പാട്ടമെന്ന രീതിയിലും, വ്യായാമം ചെയ്യാനുള്ള ഉപാതിയായും, മിലിറ്ററി ഉപയോഗത്തിനും, സൈക്കിൾ റൈസിംഗിനു മെന്ന രീതിയിൽ വിവിധ മോഡലുകൾ ജനിച്ചു.

ഡ്രൈസിയെന്നെ അല്ലെങ്കിൽ ലോഫ്മഷീൻ എന്നറിയപ്പെടുന്ന ദാന്തി ഹോഴ്സ് ആയിരുന്നു മനുഷ്യന്റെ ആദ്യ ഇരുചക്ര വാഹനം. ഇത് നിർമ്മിച്ചത് ബാരൺ കാൾ വോൺ ഡ്രൈയിസ് ആയിരുന്നു. ആധൂനിക സൈക്കിൾ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. 1817 ഒരു വേനലിന് മാൻഹിമിലും, 1818 -ന് പാരീസിലുമായി ഡ്രെയിസ് തന്റെ കണ്ടുപിടുത്തം പൊതുവായി അവതരിപ്പിച്ചു. ഏകദേശം കിടക്കുന്ന രീതിയിൽ ഇരിക്കുന്നതുപോലെ നേർദിശയിൽ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങളെ മുൻപോട്ട് തള്ളുന്നതിലൂടെയാണ് ഈ ഇരുചക്രത്തെ ഓട്ടിക്കുന്നത്.

ഇരുചക്രമുള്ള ആദ്യ യന്ത്രവൽക്കരിച്ച വാഹനം നിർമ്മിച്ചത് ഒരു സ്കോട്ടിഷ് ആയുധനിർമ്മിക്കുന്നയാളായിരുന്ന ക്രിക്പാട്രിക് മകമില്ലൻ ആയിയരുന്നു. 1839 -ലായിരുന്നു അദ്ദേഹം ഇത് നിർമ്മിച്ചത്. ഒപ്പം തന്റെ ഈ വാഹനം കൊണ്ടുണ്ടായ ഒരു അപകടത്തേക്കുറിച്ച് അന്നത്തെ ഒരു പത്രത്തിൽ വന്നിരുന്നു. ഒരു പ്രത്യേക തരം ഡിസൈനുള്ള ഒരു വാഹനത്തിൽ ഒരാൾ ഒരു പെൺകുട്ടിയെ ഇടിച്ചു എന്നായിരുന്നു വാർത്ത.

1860 ന് മുമ്പായി ഫ്രെഞ്ചുകാരായ പിയറെ മിചോക്സും, പിയറെ ലാല്ലെമെന്റും ചേർന്ന് മുൻവശത്തെ ടയറുകളിൽ രണ്ട് പെഡലുകൾ നൽകികൊണ്ടുള്ള സൈക്കിളിന്റെ പുതിയ രൂപം പുറത്തിറക്കി. വെലോസിപ്പെഡെ എന്നാണ് അതിനെ പേരിട്ടത്. അതിനുമുമ്പ് മറ്റൊരു ഫ്രഞ്ച്കാരനായ ഡോഗ്ലസ് ഗ്രാസ്സോ ഇതേ രീതി സൈക്കിളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയും പരാജയപ്പെടുകയുമാണ് ചെയ്തത്. പിന്നീട് മുൻവശത്ത് പെഡലുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ സൈക്കിളുകൾ നിർമ്മിക്കപ്പെട്ടു, അതിലെ പ്രശസ്തമായ വെലോസിപ്പെഡെ സ്കോട്ടിഷുകാരനായ തോമസ് മക്കാലിന്റേതായിരുന്നു. 1869 -ലായിരുന്നു അദ്ദേഹമത് നിർമ്മിച്ചത്. അതേ വർഷങ്ങളിലായി ടയറുകൾ വയറുകളാൽ ബന്ധിക്കപ്പെട്ട സൈക്കിളിന്റെ പേറ്റന്റ് പാരീസിലെ യൂജിനെ മേയർ സ്വന്തമാക്കി.

മരവും, ഇരുമ്പും കൊണ്ട് നിർമ്മിച്ചതായിരുന്നു ഫ്രെഞ്ച് വോലോസിപ്പെഡെ എന്നറിയപ്പെട്ടത് (ചരിത്രപരമായി ഇതായിരുന്നു സാധാരണ സൈക്കിൾ എന്നറിയപ്പെട്ടത്, അതുപോലെ ഒന്ന് അത് മാത്രാമായിരുന്നു.). ഇതിലൂടെ റബർ ചയറുകൾക്കൊപ്പം ഇരുമ്പുകൊണ്ടുള്ള വീലുകളും അവതരിപ്പിച്ചു. പക്ഷെ ഉയരം കൂടിയ സീറ്റിന്റെ രീതിയും, തുടർച്ചയില്ലാത്ത തുല്യമല്ലാത്ത ഭാരത്തിന്റെ വിതരണവും കാരണം ഇത്തരം സൈക്കിളുകൾ ഓടിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു. 1868 -ന് റൗളി ടേർണർ ഒരു മിച്ചോക്സ് സൈക്കിളിനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരികയും, തന്റെ അമ്മാവനായ ജോസെയ് ടേർണറും, തന്റെ ബിസിനസ്സ് പാർട്ടണറായ ജെയിംസ് സ്റ്റാർലിയുമായി ചേർന്ന് “കോവെന്റ്രി മോഡൽ” എന്ന് പേരിൽ ആദ്യത്തെ ബ്രിട്ടനിലെ സൈക്കിൾ ഫാക്ടറി ആരംഭിച്ചു.

മുൻവശത്തെ വ്യാസം കുറച്ചുകൊണ്ടും, സീറ്റ് പിന്നീലേക്ക് താഴ്ത്തിക്കൊണ്ടും നിലവിലുള്ള സൈക്കിളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഡ്വാർഫ് ഓർഡിനറി പറഞ്ഞു. പക്ഷെ എന്നിരുന്നാലും പെഡലും, സ്റ്റീയറിംഗും രണ്ടും മുൻവശത്തെ ടയറിലുള്ളത് വലിയൊരു പ്രശ്നമായി തന്നെ തുടർന്നു. പക്ഷെ ഇംഗ്ലണ്ടുകാരനായ ജെ.കെ സ്റ്റാർലി യും, ജെ.എച്ചച് ലോസണും, ഷെർഗോൾഡും ചേർന്ന് പെഡൽ പിന്നിലേക്കാക്കുകയും, ചങ്ങലകൾ ഉപയോഗിച്ചുകൊണ്ടുള്ള സൈക്കിൾ പുറത്തിറക്കുകയും ചെയ്തതോടെ അ വലിയ പ്രശ്നത്തിനും പരിഹാരമായി. ഇത്തരം സൈക്കിളുകളാണ് സേഫ്റ്റി ബൈസൈക്കിൾ എന്ന് അറിയപ്പെട്ടത്. 1885 -ലെ സ്റ്റാർലി നിർമ്മിച്ച റോവറായിരുന്നു ആദ്യത്തെ ആധൂനിക സൈക്കിളായി അറിയപ്പെട്ടത്. പിന്നീട് അതിൽ സീറ്റിനുള്ള ട്യൂബുകളും, ഡയമണ്ട് ആകൃതിയിലുള്ള ഫ്രെയിമുകളും നൽകിക്കൊണ്ട് സൈക്കിളുകളെ പരിഷ്കരിച്ചു.

തുടർന്ന് സൈക്കിളുകളിൽ യാത്രാ സുഖത്തിനായി പല മാറ്റങ്ങളും പ്രത്യക്ഷപ്പെട്ടു. 1890 കൾ സൈക്കിളിന്റെ സുവർണ കാലഘട്ടമായിരുന്നു. 1888 -ൽ ജോൺ ബോയ്ഡ് ഡൺലോപ്പ് ആദ്യത്തെ മികവുറ്റ ടയറുകൾ സൈക്കിളുകളിൽ ഘടിപ്പിച്ചു, പിന്നീടത് ആളോഹരി പൊതുവായ ടയർ ആയി മാറി. തുടർന്ന് മുൻവശത്ത് വീലുകൾ പ്രത്യക്ഷപ്പെട്ടു. 1890 കളിലെ നിർമ്മാണങ്ങൾ ഇപ്പോഴുള്ള സൈക്കിൾ ബ്രേക്കുകളും (കോസ്റ്റർ ബ്രേക്കുകൾ), ഡിറെയിലർ ഗിയറുകൾ, കൈകൾകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന വയറുകൾകൊണ്ടുള്ള മെക്കാനിസം എന്നിവയുടെ നിർമ്മാണത്തിലേക്ക് നയിച്ചു. പക്ഷെ വളരെ പതുക്കെയാണ് അവയൊക്കെ സാധാരണ സൈക്കിളുകളിലേക്ക് വ്യാപിച്ചത്.

ലംബദിശയിലുള്ള പെഡലുകളും, ലോക്കിങ്ങ് ഹബുകളും ഉൾപ്പെടുത്തിയ സ്വിയെ വെലോസിപ്പെഡെ 1892 -ൽ സ്വീഡിഷ് എഞ്ചിനീയർമാരായ ഫ്രെഡ്രിക് ല്ജങ്ങ്സ്റ്റോമും ബിർഗർ ല്ജങ്ങ്സ്റ്റോമുമാണ് നിർമ്മിച്ചത്. ഇത് വേൾഡ് ഫെയർ വളരെ ആകർഷകമായ ഒന്നായിരുന്നു. പിന്നീട് ഇത്തരം സൈക്കിളുകൾ വളരെ കുറച്ച് നിർമ്മിക്കപ്പെട്ടു.

1870 കളിൽ വീണ്ടും മറ്റു പല സൈക്ക്ലിങ് ക്ലബുകളും ഉണ്ടായി. കാറുകൾ ഇല്ലാത്ത അക്കാലത്ത് അത്തരം ക്ലബുകൾ വളരെ വേഗത്തിൽ പ്രസിദ്ധമായി. നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത്തരം സൈക്കിൾ ക്ലബുകൾ അറ്റ്ലാന്റിക്കിന്റെ ഇരുവശത്തും നിർമ്മിക്കപ്പെട്ടു, സൈക്കിൾ റൈസിംഗ് ജനകീയ വിനോദമായി മാറി. ഇംഗ്ലണ്ടിൽ 1888 -നായിരുന്നു റാലെയ്ഗ് ബൈസൈക്കിൾ കമ്പനി നിർമ്മിക്കപ്പെട്ടത്, പിന്നീട് അത് ലോകത്തെ ഏറ്റവും വലിയ സൈക്കിൾ നിർമ്മാണ കമ്പനിയായി മാറി. അവർ രണ്ട് മില്ല്യൺ സൈക്കിളുകളായിരുന്നു ഒരു വർഷത്തിൽ ഉണ്ടാക്കിയിരുന്നത്.

കാറുകൾക്കു മുമ്പ് ഏറ്റവും കൂടുതൽ പൊതു ഗതാതഗത്തിന് ഉപയോഗിച്ചത് സൈക്കിലും, കുതിരവണ്ടിയുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷമുണ്ടായ നല്ല റോഡുകൾ ഇത്തരം ഗതാഗത മാർഗ്ഗങ്ങളുടെ വളർച്ചക്ക് കാരണമായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു ബില്ല്യണിനേക്കാളും സൈക്കിൾ ലോകവ്യാപകമായി പ്രതിവർഷം നിർമ്മിക്കുന്നു. വളരെ സാധാരണവും, ജനകീയവുമായ ഒരു വാഹനമായിരുന്നു സൈക്കിൾ, അതിലെ ചൈനീസ് ഫ്ലയിംഗ് പീജിയൺ എന്ന സൈക്കിൾ മോഡൽ വളരെ പ്രസിദ്ധമായിരുന്നു, അത്തരം സൈക്കിളുകൾ ലോകത്ത് ഏകദേശം 500 മില്ല്യണുണ്ട്.

ഇന്നും യാത്രയ്ക്കായി സൈക്കിളുകൾ ഉപയോഗിക്കുന്നവർ കുറവല്ല. എങ്കിലും നമ്മുടെയെല്ലാം ശരീരത്തിനും മികച്ച ആരോഗ്യത്തിനും സഹായകമാകുന്ന സൈക്കിളുകൾ കൂടുതലായി ഉപയോഗിക്കുന്ന കാലം ഒന്നുകൂടി വരണം.

കടപ്പാട് – വിക്കിപീഡിയ.

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply