കൊല്ലത്തുനിന്ന് തേക്കടിക്ക് ഇനി സുഖയാത്ര

കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് തേക്കടിയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ചു. മുപ്പതുവര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കൊല്ലം-തേക്കടി സര്‍വീസിന് പകരമായാണ് കെ.യു.ആര്‍.ടി.സി.യുടെ ജെന്റം സൂപ്പര്‍ ഫാസ്റ്റ് ബസ് തിങ്കളാഴ്ച ഓടിത്തുടങ്ങിയത്. ഇതോടൊപ്പം മറ്റ് മൂന്ന് ജെന്റം സര്‍വീസുകളും ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 8ന് പി.കെ.ഗുരുദാസന്‍ എം.എല്‍.എ. സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

ksrtc-kollam-thekkady-volvo

കൊല്ലം-തൃശ്ശൂര്‍, കൊല്ലം-ഗുരുവായൂര്‍, കൊല്ലം-പുനലൂര്‍ എന്നിവയാണ് മറ്റ് ജന്റം എ.സി.സര്‍വീസുകള്‍. കൊല്ലം-പുനലൂര്‍ സര്‍വീസ് ഓര്‍ഡിനറിയും മറ്റ് മൂന്നെണ്ണം സൂപ്പര്‍ ഫാസ്റ്റുമാണ്. രാവിലെ 7.45ന് കൊല്ലത്തുനിന്ന് തിരുമുല്ലവാരത്തെക്കാണ് തേക്കടി ബസ് ആദ്യം പോകുന്നത്. അവിടെനിന്ന് തിരിച്ച് കൊല്ലം ഡിപ്പോയിലെത്തി 8.15ന് കൊട്ടാരക്കര, അടൂര്‍ വഴി തേക്കടിക്ക് പോകും. 2.50ന് തേക്കടിയിലെത്തുന്ന ബസ് 3.30ന് അവിടനിന്ന് തിരച്ച് രാത്രി 10ന് കൊല്ലത്തെത്തും.

ഗുരുവായൂര്‍ സര്‍വീസ് രാവിലെ 7.50ന് പുറപ്പെടും. വൈറ്റില, വാരാപ്പുഴ, കൊടുങ്ങല്ലൂര്‍ വഴി 2.20ന് ഗുരുവായൂരില്‍ എത്തും. 4ന് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് രാത്രി 10.20ന് തിരികെയെത്തും. പുലര്‍ച്ചെ 5.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന തൃശ്ശൂര്‍ സര്‍വീസ് കായംകുളം, കോട്ടയം വഴി 12ന് തൃശ്ശൂരെത്തും. 12.40ന് മടക്കയാത്ര, 7ന് കൊല്ലത്തെത്തും.

മുപ്പത് വര്‍ഷം മുമ്പ് പത്തനംതിട്ട ഡിപ്പോ ആരംഭിച്ചപ്പോള്‍ കൊല്ലത്തെ തേക്കടി സര്‍വീസ് അവിടേക്ക് മാറ്റി. എന്നാല്‍ ഒരുവര്‍ഷത്തിനകം പത്തനംതിട്ട ഡിപ്പോ ആ സര്‍വീസ് നിര്‍ത്തലാക്കി. ഗുരുവായൂരിലേക്ക് കൊല്ലത്തുനിന്നുള്ള ആദ്യ സര്‍വീസാണ്.

തിരുമുല്ലവാരം ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്റെ നിരന്തരമായ ആവശ്യംകൂടി കണക്കിലെടുത്താണ് തേക്കടി സര്‍വീസ് തിരുമുല്ലവാരത്തുനിന്ന് ആരംഭിക്കുന്നത്. ബസ് സര്‍വീസ് ആരംഭിക്കാന്‍ മുന്‍കൈയെടുത്ത പി.കെ.ഗുരുദാസന്‍ എം.എല്‍.എ.യും കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരെയും അസോസിയേഷന്‍ പ്രസിഡന്റ് മാറപ്പാട്ട് ജെ.രമേഷും സെക്രട്ടറി കെ.ശ്രീകണ്ഠന്‍ നായരും അനുമോദിച്ചു.

Visit

www.aanavandi.com

for latest and updated bus timings of KSRTC

ananew

aanavandi-ksrtcblog-android-windows-app

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply