ജംഷാദ് അലി എന്ന സുഹൃത്തിന് കെഎസ്ആര്ടിസിയില് നിന്നും നേരിടേണ്ടി വന്ന ക്രൂരമായ അനുഭവം…
“ഞാൻ കെ.എസ്.ആർ.ടി.സി എന്നൊ പ്രൈവറ്റ് എന്നോ വിവേചനമില്ലാതെ യാത്ര ചെയ്യുന്ന ആളാണു. കുറച്ച് മുമ്പ് കുറേ നേരം കോട്ടക്കൽ ചങ്കുവെട്ടിയിൽ നിന്ന് ചങ്ങരംകുളത്തേക്ക് യാത്ര ചെയ്യാനായി ഏറെ നേരം കാത്തിരുന്നിട്ടും ബസ്സ് ഒന്നും കിട്ടാത്തത് കാരണം വളരെ തിരക്കുണ്ടായിട്ടും വന്ന തിരുവനന്തപുരത്തേക്കുള്ള KSRTCയിൽ പിടിച്ച് കയറി. ടിക്കറ്റിനു ആവശ്യമായ തുക അത്രയും ചില്ലറയായി എന്റെ കയ്യിൽ ഇല്ലായിരുന്നു.
യാത്ര തുടരുന്നതിനിടക്ക് ടിക്കെറ്റ് എടുക്കാനായി ഞാൻ എന്റെ കയ്യിലുള്ള ‘നോട്ട്’ നീട്ടി. ചില്ലറയില്ലേ എന്ന് ചോദിച്ച് കണ്ടക്ടറോട് ഞാൻ ഇല്ലെന്നു പറഞ്ഞതും അയാൾ ഒരാൾ ഇറങ്ങാനുണ്ടെന്ന് പറഞ്ഞ് ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു. ആ ഒരാൾ ഞാനായിരുന്നെന്ന് മനസ്സിലാകാൻ അൽപം വൈകി. ബസ്സ് കിട്ടുന്ന അടുത്ത സ്റ്റോപ് വരെയെങ്കിലും യാത്ര ചെയ്യാനുള്ള ചില്ലറയൊക്കെ എന്റെ കയ്യിൽ ഉണ്ടായിരുന്നെങ്കിലും ഇറക്കി വിട്ടു. ഏകദേശം ഒരു മണിക്കൂറിന്റെ യാത്രയുണ്ടായിരുന്നു. നല്ല തിരക്കായതിനാൽ ആയിരങ്ങൾ കയ്യിൽ വന്നു മറിയും. അതൊന്നും വേണ്ട, മറുപടി പറയാനുള്ള സാവധാനമെങ്കിലും തന്നാൽ മതിയായിരുന്നു.
എല്ലാം വിധി എന്ന് കരുതി വെറുതെ ഇരിക്കാൻ എനിക്കാവുന്നില്ല. നിങ്ങൾക്കും ചിലപ്പോ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. നാളെയുണ്ടാകുന്നത് നമ്മുടെ അമ്മമാർക്കും പെങ്ങന്മാർക്കുമൊക്കെ ആണെങ്കിലോ…? സങ്കടം കൊണ്ട് കണ്ണു നിറഞ്ഞെങ്കിലും ആ ബസ്സിന്റെ നമ്പർ ഞാൻ എന്റെ മൊബെയിലിൽ കുറിച്ചിട്ടു. KL 15 A 734, ഇറങ്ങുമ്പോൾ ഒരു കള്ളനെ ഇറക്കി വിടുന്ന മട്ടിലായിരുന്നു പലരുടെയും മുഖഭാവം.
ഞാൻ ഏതായാലും നിയമത്തിന്റെ വഴിക്ക് നീങ്ങുകയാണു. ഇത് നമ്മുടെ ബസ്സുകളല്ലെ…?
ഇതിനെ നശിപ്പിക്കുന്ന ഇത്തരം മാക്രികളെ സംരക്ഷിക്കാൻ പലപ്പോഴും തൊഴിലാളി സംഘടനകൾ ഉണ്ടാകാറുണ്ട്. അത്കൊണ്ട് വാദി പ്രതിയാകുകയാണല്ലൊ പതിവു… ഈ പോരാട്ടത്തിൽ നിങ്ങളും ഉണ്ടാകില്ലെ എന്റെ കൂടെ…?എനിക്ക് വേണ്ടിയല്ല…നമ്മുടെ നാടിനു വേണ്ടി…
#SaveKSRTC
സങ്കടം കൊണ്ട് എഴുതിയതാണു… ലോക്കൽ ബസ്സുകൾ വല്ലതും ഉണ്ടോന്ന് നോക്കട്ടെ…
എനിക്ക് വീട്ടിൽ പോകാൻ…”