എറണാകുളം- തൃശൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തും

എറണാകുളത്തിനും തൃശൂരിനുമിടയില്‍ കെഎസ്ആര്‍ടിസിയുടെ അധിക സര്‍വ്വീസുകള്‍ ഓടിത്തുടങ്ങി. അങ്കമാലി യാര്‍ഡ് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഓഗസ്റ്റ് 12 വരെ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്.

യാത്രക്കാരുടെ തിരക്ക് ഏറെയുള്ള രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നടത്തും. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് ബസുകളും ലോ ഫ്‌ലോര്‍ ബസുകളുമായിരിക്കും അധികമായി സര്‍വ്വീസ് നടത്തുക.

ഇന്നു മുതല്‍ 12 വരെ എറണാകുളം പാലക്കാട് മെമു പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ , ഗുരുവായൂര്‍ തൃശ്ശൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ എന്നിവ പന്തണ്ടാം തീയതി സര്‍വീസ് നടത്തില്ല. ഓഗസ്റ്റ് നാല്, ആറ്, എഴ് തീയതികളില്‍ നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ്സ് തൃശ്ശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.

വരുന്ന വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഓഗസ്റ്റ് പന്ത്രണ്ടിനുള്ള വേണാട് എക്‌സ്പ്രസ് എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ മാത്രമേ സര്‍വീസ് നടത്തൂ.

ഓഗസ്റ്റ് പന്ത്രണ്ടിന് എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ് ചാലക്കുടിയില്‍ നിന്നും സര്‍വീസ് ആരംഭിക്കുകയും കണ്ണൂര്‍ എറണാകുളം ഇന്റര്‍ സിറ്റി ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്യും.

©evartha

Check Also

ലഡാക്കിലെ പാംഗോംങ് തടാകത്തിൻ്റെ മലയാളി ബന്ധം

എഴുത്ത് – ദയാൽ കരുണാകരൻ. കിഴക്കൻ ലഡാക്കിൽ ഇന്തോ- ചൈന അതിർത്തിയിലെ തീഷ്ണമായ ഒരു യുദ്ധമുഖം. 1962 ലെ യുദ്ധം …

Leave a Reply