ഗൂര്‍ഖകൾ; ധീരതയുടെ ആള്‍ രൂപം….ചരിത്രം അറിയാമോ?

വിമാനത്തില്‍ നിന്ന് താഴേയ്ക്ക്ചാടണം അതിനുളള പരിശീലനമാണ് നടക്കുന്നത് ചാടാന്‍ നില്‍ക്കുന്നത് ഒരു ഖൂര്‍ഖയാണ്.. പരിശീലകന്‍ ഖൂര്‍ഖയോടു ചോദിച്ചു . ”50,000 അടി മുകളിലാണ് ഇപ്പോള്‍ നാം നില്‍ക്കുന്നത് ഇവിടെനിന്നും താഴേയ്ക്കു ചാടാന്‍ പറ്റൂമോ?” ബുദ്ധിമുട്ടാണ് സാബ്.. ഒാഫീസര്‍ ഉയരം 25,000 അടിയായി കുറച്ചു അപ്പോഴും ഖൂര്‍ഖ ചാടാന്‍ വിസമ്മതിച്ചു. അയാള്‍ പറഞ്ഞു 7,500 അടി മുകളില്‍നിന്ന് ചാടാം സാബ്..അത് കേട്ട് ഒാഫീസര്‍ പറഞ്ഞു അതു പറ്റീല്ല. അത്രയും കുറഞ്ഞ ഉയരത്തില്‍ നിന്നൂം ചാടിയാല്‍ പാരഷൂട്ടിന് വിടരാനുളള സമയം കിട്ടീല്ല.” ”ങേ. പാരഷൂട്ട് ഉപയോഗിച്ചു ചാടാനാണോ?. എങ്കീല്‍ എപ്പോഴേ ചാടിയേനേ.” ഇതൊരു കഥയാകാം. പക്ഷേ.ഈ കഥ ഒരു കാരൃം വൃക്തമാക്കുന്നു. ഖൂര്‍ഖയുടെ ധെെരൃം!!

ബ്രീട്ടിഷുകാര്‍ പോലും ഒരു കാലത്ത് ഖൂര്‍ഖകള്‍ക്ക് മുന്നീല്‍ വിറച്ചുപോയിട്ടുണ്ട്.1800-കളുടെ തുടക്കത്തീല്‍. ഒരു ബ്രീട്ടിഷ് ജനറലേ ഇന്തൃയില്‍ വച്ച് കൊല്ലപ്പെട്ടിട്ടുളളു. ജനറല്‍ ഗില്ലെസ്പി. അത് ഗൂര്‍ഖകളുമായിട്ടുളള ഏറ്റുമുട്ടലിലായിരുന്നു. ഉറയിലിട്ട് അരയില്‍ തൂക്കിയ കത്തീയാണ് ഗൂര്‍ഖയുടെ പ്രിയപ്പെട്ട ആയുധം. കുക്രി എന്ന ഈ നീണ്ട കത്തി വളരെ പ്രസിദ്ധമാണ്. പൊതുവേ ഇവർക്ക് ഇത്തരത്തിലുള്ള രണ്ടു കത്തികൾ കൈവശമുണ്ടാകും. ഒന്ന് ആചാരങ്ങൾക്കും മറ്റേത് പോരടിക്കുന്നതിനും. കുക്രി അതിന്റെ ഉറയിൽ നിന്ന് പുറത്തെടുത്താൽ അതിൽ രക്തം പുരളാതെ തിരിച്ച് ഉറയിലിടുകയില്ല എന്ന ഒരു പതിവും ഇവർക്കുണ്ട്. സ്വന്തം കൈവിരൽ മുറിച്ച് രക്തം തൊടുവിച്ചെങ്കിലും അവർ ഈ പതിവ് പാലിക്കാറുണ്ട്.

നേപ്പാളിലെ വീര പുത്രന്‍മാരാണെങ്കീലും അവരുടെ വേരുകള്‍ ഇന്തൃയിലാണ്. ഇവിടെനിന്നാണ് അവരുടെ പീതാമഹന്‍മ്മാര്‍ നേപ്പോളിലെത്തിയത്. പടവാളിന്‍റെ ശബ്ദം കാതിനു സംഗീതമാക്കീയ രജപുത്രന്‍മാരുടെ ചോരയാണ് ഖൂര്‍ഖയുടെ സിരയിലൊഴുകുന്നത്….. അഫ്ഘാന്‍ കടന്നുവന്ന ക്രൂരന്‍മാരായ പോരാളികളില്‍ നിന്നൂം രക്ഷനേടാനാണ് ഗൂര്‍ഖകള്‍ മലമടക്കുകളിലേക്ക് പലായനം ചെയ്തത്. എന്നാല്‍ അവിടെ അവരെ കാത്തീരുന്നതാകട്ടെ കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയൂം ക്രൂരമുഖമാണ് … ദുഷ്കരമായ ഈ അവസ്ഥകളൊടുളള പോരാട്ടം രജപുത്രനെ ഗൂര്‍ഖയാക്കി മാറ്റി. പതിനെട്ടാം നൂറ്റാണ്ടിലെ ഹിന്ദു സന്യാസിയും പോരാളിയുമായിരുന്ന ഗുരു ഗോരഖ്നാഥിൽ നിന്നാണ്‌ ഇവരുടെ പേരു വന്നത്. പടിഞ്ഞാറൻ നേപ്പാളിലെ കുന്നിൻ പ്രദേശത്ത് തൃശൂലിന നദിയുടെ ഒരു കൈവഴിക്കരികിലുള്ള ഗൂർഖ എന്ന ഗ്രാമത്തിൽ നിന്നാണ്‌ ഇവരുടെ പേര് വന്നതെന്നും അഭിപ്രായമുണ്ട്.

രണ്ടു ലോകമഹായുദ്ധങ്ങളിലും ഗൂർഖകൾ തങ്ങളുടെ വൈദഗ്ദ്ധ്യം തെളിയിച്ചു. ഇതിനു മുൻപ് 1814-15 കാലത്തെ ഗൂർഖ യുദ്ധത്തിൽ തങ്ങളുടെ ശത്രുക്കളുടെ കഴിവിൽ ആകൃഷ്ടരായ ബ്രിട്ടീഷുകാർ തങ്ങളുടെ സൈന്യത്തിൽ ഗൂർഖ റെജിമെന്റ് എന്ന ഒരു റെജിമെന്റ് രൂപവത്കരിച്ചു. മോറംഗുകൾ, മഗാറുകൾ എന്നിങ്ങനെ രണ്ടു വംശങ്ങളിൽ നിന്നുള്ളവരെയായിരുന്നു ഈ റെജിമെന്റിൽ പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്.ഇന്ന് ഇന്തൃന്‍സെെനൃത്തിന്‍റെ വജ്രായുധമാണ് ഗൂര്‍ഖാറെജിമെന്‍റൂകള്‍. യുദ്ധക്കളത്തീല്‍ പരാജയത്തിന്‍റെ ഇരുട്ടുപടരുന്പോള്‍ ഗൂര്‍ഖകള്‍ ഉണരും.കാരണം. പരാജയത്തെ വിജയമാക്കീ മാറ്റാന്‍ അവര്‍ക്കറിയാം. തോല്‍വി ഗൂര്‍ഖയുടെ വീരൃം വര്‍ദ്ധീപ്പിക്കുന്നു. .. ഇറ്റലിയീല്‍ മുസോളിനിക്കെതിരെ പോരാടുന്പോഴും ഇവിടെ നമ്മുടെ വീടിന് കാവല്‍ നീല്‍ക്കുന്പോഴും ഗൂര്‍ഖയ്ക്ക് ഒറ്റ ലക്ഷൃമേയുള്ളു. തന്‍െ യജമാനനെ രക്ഷീക്കുക അതിനായി പോരാടുക.

അതൃന്താധുനിക ആയുധങ്ങളൊന്നുമല്ല അവരുടെ പക്കല്‍ 5000ല്‍ അധികം വര്‍ഷത്തെ പാരന്പരൃമുളള ഒരു കത്തീ മാത്രമാണ്. പക്ഷേ ആ കണ്ണുകളിലേക്ക് നോക്കു. അവിടെ പ്രതിഫലിക്കുന്ന ധീരതയും സാഹസികതയും ആത്മവിശ്വാസവും ആരെയും അന്പരപ്പിക്കും. ഏറ്റവും സംഹാരശേഷീയുളള ബോംബിന്‍റെ റിമോട്ട് കെെവശമുളളവനു പോലും കാണില്ല ആ ആത്മവിശ്വാസവും ധെെരൃവും!!! അതാണ് ഖൂര്‍ഖ!! ധീരതയുടെ ആള്‍രൂപം..

ഇടയ്ക്കിടെ വിസിൽ ഊതിയും നീളമുള്ള ടോർച്ച് തെളിച്ചും അരയിൽ തൂക്കിയിട്ട കത്തിയും കയ്യിലൊരു വടിയുമായി പാതിരാത്രിയിൽ നാടു നീളെ ഒറ്റയ്ക്കു കറങ്ങുന്ന ഗൂർഖ നമുക്ക് ഒരു ധൈര്യം തന്നെയായിരുന്നു. ഒപ്പം ആ കത്തിയും വടിയും മീശയുമൊക്കെ കാണുമ്പോൾ ചെറിയൊരു ഭയവും. ഗൂർഖയുണ്ടെങ്കിൽ ആ വഴിക്കൊന്നും ഒരു കള്ളനും വരില്ലെന്നായിരുന്നു നമ്മുടെ വിശ്വാസം.കുട്ടികൾ കൂർക്കപ്പൊലീസേ…എന്നു വിളിച്ചു കളിയാക്കാറുണ്ടെങ്കിലും ആ വിളിയും ഗൂർഖകൾ ആസ്വദിച്ചു. കാലം ഒരുപാടു കഴിഞ്ഞപ്പോൾ ഗൂർഖകൾ വംശനാശ ഭീഷണിയിലാണ്. ഒരു കാലത്ത് ഓരോ നാട്ടിൻപുറങ്ങളിലും ഒരാൾ എന്ന കണക്കിൽ ഗൂർഖകൾ കേരളത്തിലുണ്ടായിരുന്നുവെന്നു പഴമക്കാർ ഓർക്കുന്നു.

കടപ്പാട് – ബാലരമ ഡൈജസ്റ്റ്, ചരിത്രാന്വേഷികൾ ഗ്രൂപ്പ്, വിക്കി പീഡിയ.

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply