ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ.

ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – ബാംഗ്ലൂർ – ബത്തേരി – പൊൻമുടി – അതിരപ്പള്ളി – കുമളി – പൈതൽമല വഴി ആനവണ്ടി മീറ്റ് കുട്ടനാട്ടിൽ എത്തുന്നു. അതും മഴക്കാലത്ത്. കുട്ടനാട് ഏറ്റവും ദുരിതമനുഭവിക്കുന്ന കാലമാണ് വർഷകാലം. എങ്കിലും ആനവണ്ടിയെ സംബന്ധിച്ചിടത്തോളം ഗ്രില്ലിന് മുകളിൽ വെള്ളം വരുന്ന വരെ നമ്മൾ കുട്ടനാട്ടിൽ മഴക്കാലത്ത് വണ്ടി ഓടിക്കും. സത്യം പറയാമല്ലോ എസി റോഡിലെ വെള്ളത്തിൽ കൂടെ നമ്മുടെ വണ്ടികളുടെ പോക്ക് അത് പുറത്ത് നിന്ന് കണ്ടും വണ്ടിയിലിരുന്നും ആസ്വദിക്കേണ്ടത് തന്നെയാണ്.

രാവിലെ ഒൻപതു മണിക്ക് ആലപ്പുഴ ഡിപ്പോയിൽ നിന്നും സ്പെഷ്യൽ ബസിൽ പുറപ്പെട്ടു കൈനകരി – കിടങ്ങറ – മുട്ടാർ, എടത്വ – തായങ്കരി – ചമ്പക്കുളം വഴി ഏകദേശം രണ്ടു മണിയോട് കൂടി ആലപ്പുഴയിൽ തിരിച്ചു എത്താൻ ആണ് പ്ലാൻ. ഇടക്ക് നിർത്തിയും മറ്റും കുട്ടനാടിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം. തിരിച്ചു ആലപ്പുഴയിൽ തന്നെ ഉച്ചഭക്ഷണം എല്ലാവര്ക്കും ഒരുമിച്ചു കഴിക്കാനുള്ള സൗകര്യവും പരിചയപ്പെടുത്താൻ ഉള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.അതിന് ശേഷം താല്പര്യമുള്ളവർക്ക് SWTD അല്ലെങ്കിൽ സീ-കുട്ടനാട് ബോട്ടിൽ രണ്ട് – മൂന്ന് മണിക്കൂർ കായൽ കാഴ്ച്ചയും ആസ്വദിക്കാം. നിരക്ക് വളരെ തുച്ഛമാണ് ( ഇത് ചാർജ് അഡിഷണൽ ആണ്).

ആലപ്പുഴയിൽ നിന്നും രാത്രി വൈകി വരെ എല്ലാ സ്ഥലങ്ങളിലേക്കും ബസ്സുകൾ ലഭിക്കുമെന്നതിനാൽ മീറ്റ് വൈകി തീർന്നാലും എല്ലാർക്കും വീടുകളിൽ എത്താൻ ബസ്സുകൾ ലഭിക്കും.

ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം സീറ്റുകൾ മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നവർക്ക് മാത്രമേ മീറ്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. കണ്ണൂർ മീറ്റിലെ അനിയന്ത്രിതമായ തിരക്ക് മൂലമുള്ള ബുദ്ധിമുട്ടുകൾ ആവർത്തിക്കാതെ ഇരിക്കാൻ ആണ് ഇങ്ങനെയൊരു തീരുമാനം. ഒരു ബസ് ആറ്‌ മണിക്കൂർ വാടകക്ക് എടുക്കാൻ 10500 രൂപയാണ് ചാർജ്. 50 പേർക്ക് 210 രൂപയോളം വരും. 100 പേര് ബുക്ക് ചെയ്താൽ രണ്ടു ബസ് എടുക്കാം. ആനവണ്ടി മൺസൂൺ ട്രിപ്പ് ഉച്ച ഭക്ഷണം അടക്കം ഒരാൾക്ക് 300 രൂപയാണ് ചിലവ് വരുന്നത്.

പൈസ മുൻ‌കൂർ താഴെ പറയുന്ന അക്കൗണ്ട് നമ്പറിൽ ആയക്കാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കുക, പൈസ അടച്ചാൽ മാത്രമേ സീറ്റ് ഉറപ്പിക്കാൻ സാധിക്കുകയുള്ളു. എല്ലാവരുടെയും സുഗമമായ യാത്രക്ക് വേണ്ടിയാണു ഇത്തരം ഒരു സംവിധാനം എന്നറിയിക്കുന്നു. നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം ഫിൽ ചെയുക .സബ്മിറ്റ് ചെയ്യുക. https://forms.gle/QV19KhFfMLWTRsQE7.

അതിനു ശേഷം താഴെയുള്ള അക്കൗണ്ടിലേക്ക് പൈസ അയക്കാവുന്നതാണ്. Google Pay – 9535252616, UPI – jomonvalupurayidathil@okaxis, Bank Account Details : JOMON.VK , AC.NO.15820100037039, BANK :- FEDARAL BANK, BRANCH:-JALAHALLI, BANGALORE, IFSC CODE FDRL0001582

ശ്രദ്ധിക്കുക ബസ് യാത്രക്കും ഭക്ഷണത്തിനും മാത്രമാണ് 300 രൂപ. ബാക്കി വ്യക്തിപരമായ ചിലവുകൾ ഇതിൽ ഉൾപ്പെടുന്നത് അല്ല. പേയ്‌മെന്റ് അടച്ചു കഴിഞ്ഞാൽ 9535252616 എന്ന നമ്പറിൽ വാട്സാപ്പ് മെസേജ് അയക്കേണ്ടതാണ്. മീറ്റിന്റെ വരവ് ചിലവ് കണക്കുകൾ മീറ്റിനു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്. മീറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 9895804966, 9535081506, 98958 04966.

അപ്പോൾ ഒരു അടിപൊളി കുട്ടനാട് ട്രിപ്പിന് റെഡിയല്ലേ എല്ലാവരും? വേഗം റീസെർവേഷൻ ചെയ്യൂ. ആദ്യത്തെ ബസിൽ തന്നെ സീറ്റ് നേടൂ..

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply