സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചു

കോട്ടയ്ക്കല്‍: സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചു. ഈ റൂട്ടില്‍ സ്ഥിരമായി വാക്ക് തര്‍ക്കം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇന്നലെ ഇത് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.

പണിക്കർപടിയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മുന്നേ പോയ സ്വകാര്യ ബസ്സ് പെട്ടെന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു. ഇതോടെ പിന്നാലെയെത്തിയ കെഎസ്‌ആര്‍ടിസി ഇതില്‍ ഇടിക്കുകയും മുന്‍ വശത്തെ ചില്ലുകള്‍ തകരുകയും ചെയ്യ്തു. ഇതേ തുടര്‍ന്ന് തുടങ്ങിയ സംഘര്‍ഷം കയ്യേറ്റത്തിലേയ്ക്കെത്തുകയും കെഎസ്‌ആര്‍ടിസി ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിക്കുകയുമായിരുന്നു.

പരിക്കേറ്റ ഡ്രൈവര്‍ വളാഞ്ചേരി തൊഴുവാനൂര്‍ സ്വദേശി കിഴക്കേതില്‍ അബ്ദുള്‍ കരീമിനെ ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമയത്തെ ചൊല്ലി കഴിഞ്ഞ ദിവസവും ഇവിടെ തര്‍ക്കമുണ്ടായി.

കടപ്പാട് – മംഗളം

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply