വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചു..

വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചതായി കോഴിക്കോട് – വയനാട് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. ഇരുജില്ലകളിലെയും കലക്ടര്‍മാരും ജനപ്രതിനിധികളും അടക്കം ചേര്‍ന്ന  യോഗത്തിന്റേതാണ് തീരുമാനം. നിരോധനം നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്നു.

ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് നിരോധനം വന്നത്. നിരോധനം നിലവില്‍ വന്നതിനാല്‍ ഇനി മുതല്‍ വൈത്തിരി ഭാഗത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വരും.

ചുരം നവീകരിക്കാനും സി.സി.ടി.വി അടക്കമുള്ളവ സ്ഥാപിക്കാനും വൈദ്യുതീകരിക്കാനും ധാരണയായിട്ടുണ്ട്. ചുരം സുരക്ഷ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധിക്കണം.

ഇതോടെ ചുരം കാണുവാന്‍ വരുന്ന ടൂറിസ്റ്റുകളും മറ്റും അങ്കലാപ്പിലാകും. വൈത്തിരിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം ചുരത്തിലേക്ക് നടക്കുകയോ മറ്റോ വേണ്ടിവരും.

പാര്‍ക്കിംഗ് നിരോധിക്കുന്നതോടെ ചുരത്തിലെ ഗതാഗതം കൂടുതല്‍ സുഗമമാകും എന്നാണ് വിലയിരുത്തുന്നത്.

ചുരത്തിൽ പ്രത്യേകിച്ച് ഒൻപതാം വളവിൽ ഉത്സവകാലങ്ങളിലും അവധി ദിവസങ്ങളിലും വാഹനങ്ങൾ പാർക്കുചെയ്തുണ്ടാക്കുന്ന ഗതാഗത തടസ്സത്തിന് ഈ തീരുമാനം ഒരു
പരിധിവരെ സഹായകമാകും. ചുരം ആസ്വാദകർ കുരങ്ങ് തുടങ്ങിയ ജീവികൾക്ക് ആഹാരസാധനങ്ങൾ കൊടുത്തു അവയെ പിടിച്ചുപറിക്കാരും അക്രമികളുമായി
മാറ്റുന്ന ഇന്നുള്ള തെറ്റായ പ്രവണതക്കും കുറവുണ്ടാകും.

വാഹനങ്ങൾ ചുരത്തിനു മുകളിൽ നിരപ്പായ സ്ഥലത്തു സൗകര്യമുള്ള ഇടങ്ങളിൽ പാർക്കിംഗ് ഫീ ഏർപ്പാടാക്കിക്കൊണ്ടുള്ള ഒരു സൗകര്യം ഒരുക്കിക്കൊണ്ടു പഞ്ചായത്തിനും ഇക്കാര്യത്തിൽ സഹകരിക്കാനാകും. മാലിന്യം നിക്ഷേപിക്കുന്നവർക്കു കനത്ത പിഴയും മാതൃകാപരമായ ശിക്ഷയും ഏർപ്പെടുത്തേണ്ടതാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply