ആദിശങ്കരൻ ജ്ഞാനം എന്തെന്ന് തിരിച്ചറിഞ്ഞ കുടജാദ്രിയിലേക്കു ഒരു യാത്ര

വിവരണം – Rayyan Manaf.

ആദി ശങ്കരൻ അക്ഷരങ്ങളെ തിരിച്ചറിഞ്ഞ ജ്ഞാനം എന്തെന്ന് തിരിച്ചറിഞ്ഞ കുടജാദ്രിയിലേക്കു ഒരു യാത്ര. കുടജാദ്രിയെ കുറിച്ച് പറയുന്നതിന് മുന്നേ മൂകാംബികയെ കുറിച്ചു ഒരു ലഘു വിവരണം തരാം. മൂകാംബിക.. ഭക്തി സാന്ദ്രമായ പ്രദേശം. എങ്ങും മൂകാംബികാമ്മയുടെ ഗാനങ്ങളും സൗപര്ണിക തീർത്ഥത്തിന്റെ കുളിരും കർപ്പൂരത്തിന്റെയും ഗന്ധം നിലനിൽക്കുന്ന മൂകാംബിക. മംഗലാപുരത്തു നിന്നും 140Km അകലെ ആണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. കർണാടകയിലെ ഉഡുപ്പി ജില്ലയിൽ കുടജാദ്രി മലയുടെ അടിത്തട്ടിൽ ആണ് മൂകാംബിക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുടജാദ്രിയിലേക്കുള്ള വഴിയിൽ നമ്മൾ ആദ്യം പരിചയപെടേണ്ട ഒരു ഇടമാണ് സൗപർണിക തീർത്ഥം. കുടജാദ്രിയിൽ നിന്നും ഒഴുകിയെത്തുന്ന ഈ പുണ്യ തീർത്ഥം ഒരിക്കലും വറ്റാറില്ല. ഇവിടെ കുളിച്ചു സ്വയം ആത്മശുദ്ധി വരുത്തിയതിനു ശേഷമേ പ്രാർത്ഥനയിലേക്ക് ഭക്തർ നടന്നു നീങ്ങു.

മൂകാംബികയിൽ നിന്നും 42km അകലെ ആണ് കുടജാദ്രി ടോപ് സ്റ്റേഷൻ സ്ഥിതി ചെയുന്നത്. രാവിലെ 6മണിക് എത്തിയ ഞങ്ങകൾക് 18വർഷം സേവനം നടത്തിയ കണ്ണൂരുകാരൻ രാഘവേട്ടൻ ആണ് ഡ്രൈവർ ആയി കിട്ടുന്നത്. ഒരു ഡ്രൈവർ എന്നതിലുപരി കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായില്ല. മൂകാംബിക എന്താണെന്നും കുടജാദ്രി എന്താണെന്നും രാഘവേട്ടൻ പറഞ്ഞു തന്നു. പോവുന്ന വഴിയിൽ എല്ലാവരോടും രാഘവേട്ടൻ കൈകാണിച്ചു ഒകെ ആണ് പോവുന്നത്. അങ്ങനെ കാട്ടു വഴിയിലേക്കു ഞങ്ങൾ കയറി. വളരെ ഏറെ ദുർഘടം പിടിച്ച വഴി ആണ് കുടജാദ്രിയിലേക്കുള്ളതു, നടന്നു പോവുന്നവരും ഉണ്ട്. അങ്ങനെ ഒന്നൊര മണിക്കൂർ യാത്രക്ക് ശേഷം കുടജാദ്രിയിൽ എത്തി. അവിടെ നിന്നും ഏകദേശം 2km നടന്നാലേ ആദിശങ്കരന്റെ സർവ്വജ്ഞപീഠത്തിൽ എത്താൻ സാധിക്കൂ. ഇടതൂർന്ന് വൃക്ഷങ്ങൾ ഉള്ള ഒറ്റയടി പാതയിൽ കുത്തനെ സഞ്ചരിച്ചാൽ ആദിശങ്കരന്റെ സർവ്വജ്ഞപീഠത്തിൽ എത്താം.

കുടജം എന്ന ഔഷധ സസ്യം ദാരാളമായി വളരുന്ന മല ആയതു കൊണ്ടാണത്രേ കുടജാദ്രി എന്നാ പേര് വന്നത്. രാമ രാവണ യുദ്ധ സമയത്തു ഹനുമാൻ മൃതസഞ്ജീവനി അടങ്ങുന്ന മല ഇളക്കി കൊണ്ട് പോവുമ്പോൾ അടർന്നു വീണതാണ് കുടജാദ്രി എന്നും പറയപ്പെടുന്നു. 64 ദിവ്യഔഷധങ്ങളും 64 തീർത്ഥങ്ങളും കുടജാദ്രിയിൽ ഉണ്ടെന്നാണ് കരുതുന്നത്. യാത്രയ്ക്കിടയിലെ ഗണപതി ഗുഹ ഒരു അത്ഭുതമായി തോന്നി. ഒരു പാറ കൊണ്ട് ഗുഹ അടച്ചതായി കാണാം. കുടജാദ്രിയിൽ നിന്നും മൂകാംബിക യിലേക്കു ഉള്ള വഴിയാണ് എന്ന് പറയപ്പെടുന്നു.

ഗണപതി ഗുഹയുടെ ഇടതു മാറി ഒറ്റവരി പാതയിൽ മുന്നോട്ടു നടക്കുമ്പോൾ സർവ്വജ്ഞപീഠത്തിൽ എത്താം. കുടജാദ്രിയുടെ ഉയർന്ന പ്രദേശമാണ് സർവ്വജ്ഞപീഠം. ശങ്കരാചാര്യർ തപസു ചെയ്തു ദേവിയെ പ്രത്യക്ഷപെടുത്തിയ സ്ഥലമാണ് സർവ്വജ്ഞപീഠം. അന്ന് അദ്ദേഹം ഉണ്ടാക്കിയ നിർമ്മിതം അവിടെ കാണാം. അറിവിന്റെ അനേഷണത്തിന്റെ അവസാന വാക്കാണ് സർവ്വജ്ഞപീഠം. ഭൂമിയുടെ നിരപ്പിൽ നിന്നും 6700അടി മുകളിൽ ആണ് സർവ്വജ്ഞപീഠം നിലകൊള്ളുന്നത്. അറിവിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് ഓരോ മനുഷ്യന്റെ ജീവിതം. അറിവിന്റെ അവസാന വാക്കായ സർവ്വജ്ഞപീഠത്തിൽ ഞങ്ങളുടെ ഈ യാത്ര അവസാനിക്കുന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply