വിമാനം തട്ടിയെടുക്കുമെന്ന് വീഡിയോ സെല്‍ഫിയിലൂടെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ സ്വദേശിയായ യുവാവ് നെടുമ്പാശേരിയില്‍ പിടിയിലായി. ക്ലില്‍സ് വര്‍ഗീസാണ് നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയിലായത്.
രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. 12.05ന് മുംബൈയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു ക്ലില്‍സ്.

സുരക്ഷാ പരിശോധനയെല്ലാം കഴിഞ്ഞ് വിമാനത്തില്‍ കയറുന്നതിനു മുന്‍പ് സ്വന്തം മൊബൈലില്‍ വിമാനത്തിനൊപ്പം എടുത്ത വീഡിയോ സെല്‍ഫിയിലായിരുന്നു ഭീഷണിയുടെ സ്വരത്തിലുള്ള ക്ലില്‍സിന്റെ സന്ദേശം.

ഇതില്‍ സംശയം തോന്നിയ സിഐഎസ്എഫ് ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും വിമാനത്തില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ സംശയകരമായി യാതൊന്നും പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിടിയിലായയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Source http://www.v4vartha.com/news/latest-news/man-threatening-to-kidnap-flight-in-kochi/
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog