ഒരു നേഴ്സ് ആയ ഞാൻ കണ്ട കൊറോണ ജീവിതം

വിവരണം – Priya Vijay Mohanan.

ഒരു നേഴ്സ് ആയ ഞാൻ കണ്ട കൊറോണ ജീവിതം. ഞാൻ പ്രിയ, അയർലൻഡിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. കഴിഞ്ഞ 3 ആഴ്ചയായി ഞാനും കോവിഡ് പോസിറ്റീവ് ആണ്. ഇത് പോസിറ്റീവ് ആയാൽ മരണം ഉറപ്പാണെന്നുള്ള ചിന്താഗതി ആണെന്ന് തോനുന്നു ഇപ്പോഴും ഒരു നല്ല ശതമാനം ആളുകൾക്കും. അത് വെറും തെറ്റായ ധാരണ ആണ്. Underlying conditions ഒന്നും ഇല്ലാത്ത ആൾക്കാർക്ക് ഇത് ഒരു bad flu വരുന്നതു പോലെ ഒള്ളു (exceptional cases ഉണ്ട്‌).

കോറോണ വൈറസിന് മാത്രമേ ചികിത്സ കണ്ടു പിടിക്കാത്തതുള്ളൂ. അനുബന്ധ അസുഖങ്ങൾക്കെല്ലാം treatment ഉണ്ട്. വീട്ടിൽ ഇരുന്നു നല്ല റസ്റ്റ് എടുത്തു, നല്ല രീതിയിൽ ഭകഷണം കഴിച്ചാൽ മാറാവുന്നതേ ഒള്ളു ഒരു 90 % ആള്കാരുടെയും കോവിഡ് problems. Hotwater, steam inhalation, honey and lemon ഇതെല്ലാം വളരെയധികം helpful ആണ്. ഇതൊന്നും കൊറോണ വരാതിരിക്കാനുള്ള ടിപ്സ് അല്ല. cough, congestion, sore throat മുതലായ symptoms കുറയ്ക്കാനുള്ള മാർഗങ്ങൾ ആണ്.

പക്ഷെ ശ്വസനപരമായി എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ മെഡിക്കൽ അഡ്വൈസ്‌ എടുക്കണം. അങ്ങനെ ഉള്ള ആളുകൾക്ക് കുറച്ചു ദിവസം ഹോസ്പിറ്റൽ stay വേണ്ടി വന്നേക്കാം. ഇതൊക്കെ നമ്മൾ മലയാളികൾക്ക് ഈസി ആയി തോൽപിക്കാൻ പറ്റുന്നതേ ഒള്ളു. ഇതിലും വല്യ പെരുന്നാള് വന്നിട്ട് നമ്മൾ പള്ളിൽ പോയിട്ടില്ല. പിന്നല്ലെ ഈ കൊറോണ. നമ്മളോട് കളിയ്ക്കാൻ വന്നാൽ fight ചെയ്യുക. കോറോണയെ നമുക്ക് quarantine വിടണം. നമ്മളോടാ അവൻറ കളി.

എല്ലാവരും മാസ്ക് ശീലമാക്കി ജീവിതം കുറച്ചു നാളത്തേക്ക്…  ഇടക്ക് ഇടക്ക് കൈകൾ ശുദ്ധിയാക്കി ഒരു സാമൂഹിക അകലത്തിൽ ജീവിക്കാം… നല്ലൊരു നാളെക്കായി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply