വിദേശത്തു നിന്ന് സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

സ്വര്‍ണ്ണവില കേറിയുമിറങ്ങിയും ഇരിക്കുന്നു എങ്കിലും സ്വര്‍ണ്ണം ഇപ്പോഴും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗമായിത്തന്നെ കരുതാം. പെട്ടന്ന് പണമാക്കി മാറ്റാവുന്ന മറ്റൊരു നിക്ഷേപം ഇല്ല തന്നെ. വിദേശത്തുജോലി ഉള്ളവര്‍ക്കും വിസിറ്റിംഗ് വിസയില്‍ വിദേശത്തുപോയി വരുന്നവര്‍ക്കും നിയമത്തിന്‍റെ നൂലാമാലകളില്ലാതെ തന്നെ ഒരു നിശ്ചിത അളവ് സ്വര്‍ണ്ണം കൊണ്ടുവരാവുന്നതാണ്. യാത്രാസാമഗ്രികളുടെ ഗണത്തില്‍ പെടുത്തി സ്വര്‍ണ്ണം കൊണ്ടുവരുമ്പോള്‍ ഈ അഞ്ചു കാര്യങ്ങള്‍ മനസ്സിലുണ്ടാവുന്നത് നന്ന്.

സ്തീകള്‍ക്ക് ഒരു ലക്ഷം പുരുഷന്മാര്‍ക്ക് അന്‍പതിനായിരം

ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ സ്തീകള്‍ക്കും അന്‍പതിനായിരം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണഭരണങ്ങള്‍ പുരുഷന്മാര്‍ക്കും കസ്റ്റംസ് തീരുവ അടക്കാതെ കൊണ്ടുവരാവുന്നതാണ്. പക്ഷേ ഒരു നിബന്ധന ഉണ്ട് നിങ്ങള്‍ ഒരു വര്‍ഷത്തിലധികമായി വിദേശത്തു താമസിക്കുന്ന ആളായിരിക്കണം.

ആളൊന്നുക്ക് ഒരു കിലോ

ആറുമാസത്തിലധികമായി വിദേശത്തായിരിക്കുന്ന, പാസ്‌പോര്‍ട്ടും മറ്റ് കൃത്യ യാത്രാരേഖകളെല്ലാമുള്ള ഏതൊരു ഇന്ത്യാക്കാരനും തിരികെ വരുമ്പോള്‍ നാണയമായും ബിസ്‌കറ്റുകളായും ഒരു കിലോ സ്വര്‍ണ്ണം നിയമാനിസൃതം കൊണ്ടുവരാം ശ്രദ്ധിക്കേണ്ട ഒരു കാര്യം കസ്റ്റംസ് തീരുവ അടക്കണം. വരുന്നയാള്‍ കുറഞ്ഞത് മുപ്പതു ദിവസം ഇന്ത്യയില്‍ താമസിച്ചിരിക്കയും വേണം.

ഗോള്‍ഡു ബാറുകള്‍ക്ക് ചില നിയന്ത്രണങ്ങളുണ്ട്

വിദേശത്തുനിന്നും ഗോള്‍ഡു ബാറുകള്‍ കൊണ്ടുവരാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടെങ്കില്‍ അവയില്‍ സീരീയല്‍ നമ്പര്‍,നിര്‍മ്മാതാവിന്റ പേര്, കൃതൃമായ തൂക്കം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം നിങ്ങള്‍ പുലിവാല്‍ പിടിക്കും.

ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തി്‌ന് കസ്റ്റംസ് തീരുവയടക്കുക

നിങ്ങള്‍ ഗോള്‍ഡ് ബാറോ, നാണയമോ കൊണ്ടുവരാനാഗ്രഹിക്കുന്ന പക്ഷം 6ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും, സേവനനികൂതിയും,പിന്നെ മൂന്ന് ശതമാനം സെസ്സും സര്‍ക്കാരിലേക്ക് അടക്കണം. ആഭരണങ്ങളോ ടോലാ ബാറുകളായോ ആണ് കൊണ്ടുവരുന്നതെങ്കില്‍ കസ്റ്റംസ് ഡ്യൂട്ടി പത്തു ശതമാനമായി കൂടും സേവനനികുതിയും സെസ്സും പഴയതുപോലെ തന്നെ വേണം. മുത്തുകള്‍ പിടിപ്പിച്ച ആഭരണങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ശരിയായ മാര്‍ഗ്ഗം തിരഞ്ഞെടുക്കൂ

നിങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന്‍്‌റ അളവ് വെളിപ്പെടുത്തി കസ്റ്റംസ് ഡ്യൂട്ടിയും മറ്റ് തീരുവളുമടച്ച് നൂപാമാപകള്‍ ഒഴിവാക്കൂ. അനുവദനീയ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍ മറ്റ് യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്ത് ഗ്രീന്‍ ചാനല്‍ ഒഴിവാക്കി റെഡ് ചാനല്‍ തിരഞ്ഞെടുക്കൂ. അനുവദിനീയ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈയ്യിലുള്ളവരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം അറസ്റ്റുചെയ്യാവുന്നതാണ്.

Source- https://malayalam.goodreturns.in/classroom/2015/01/how-much-gold-can-traveller-carry-into-india-000254.html

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply