കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടക്കുന്നു

പത്തനംതിട്ട ഡിപ്പോയില്‍നിന്നു കവിയൂര്‍, മുണ്ടിയപ്പള്ളി, നടയ്ക്കല്‍, തെങ്ങണ, പുതുപ്പള്ളി വഴി കോട്ടയത്തിനുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടങ്ങുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു.


രാവിലെ 6.30ന് പത്തനംതിട്ടയില്‍ നിന്നു തുടങ്ങുന്ന ബസ് 7.30ന് ആണു മുണ്ടിയപ്പള്ളിയില്‍ എത്തിയിരുന്നത്. എന്നാല്‍, ഈ സമയത്തും ഇതിനുശേഷവും കാത്തിരുന്നാലും ബസ് എത്താറില്ലെന്നു യാത്രക്കാര്‍ പറയുന്നു. പലപ്പോഴും മുടങ്ങുകയാണു പതിവെന്നും ഇവര്‍ പറയുന്നു.
വൈകിട്ട് 4.30ന് കോട്ടയത്തുനിന്നു പുറപ്പെടുന്ന ബസ് 5.40ന് മുണ്ടിയപ്പള്ളി വഴി പത്തനംതിട്ടയ്ക്കു പോകേണ്ട സര്‍വീസും മുടങ്ങുന്നതും സ്ഥിരം സംഭവമായിട്ടുണ്ട്. രാവിലെയും വൈകിട്ടും സര്‍വീസ് മുടങ്ങുന്നതുമൂലം പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെയും വിദ്യാര്‍ഥികളെയുമാണ് ഏറെ ദുരിതത്തിലാക്കുന്നത്. ജനപ്രതിനിധികള്‍
ക്കും അധികാരികള്‍ക്കും നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.
ജീവനക്കാരുടെ കുറവാണ് എല്ലാദിവസവും സര്‍വീസ് നടത്താന്‍ കഴിയാത്തതിനു കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ആഴ്ചയില്‍ ചില ദിവസങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്നതുമൂലം പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. എല്ലാ ദിവസവും ബസ് സര്‍വീസ് നടത്തി പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

കടപ്പാട് : ജന്മഭൂമി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply