1000 കിലോഗ്രാം സ്വർണത്തിൽ തീർത്ത അയോധ്യ എന്ന വിസമയം കാണാം ഈ ക്ഷേത്രത്തിൽ !!

കോടികൾ വില മതിക്കുന്ന രത്‌നങ്ങളും, സ്വർണവും നിക്ഷിപ്തമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് നാമെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ 1000 കിലോഗ്രാം ഉപയോഗിച്ച് അയോധ്യയുടെ ചെറുരൂപം നിർമ്മിച്ച ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? [ 1000 kg gold temple]

രാജസ്ഥാനിലെ ജൈന ക്ഷേത്രത്തിലാണ് ഈ വിസമയം ഒരുക്കിയിരിക്കുന്നത്. രൂപകൽപ്പനകൊണ്ടും, സങ്കീരണമായ നിർമൃതികൊണ്ടും ലോകമെമ്പാടുമുള്ള ജനങ്ങളെ വിസ്മയിപ്പിച്ച ക്ഷേത്രമാണ് രാജസ്ഥാനിലെ അജ്‌മെറിൽ സ്ഥിതി ചെയ്യുന്ന ജൈന ക്ഷേത്രം. സോനിജി കി നസിയാൻ അഥവാ നസൈയാ ദിഗംബര എന്ന ഈ ക്ഷേത്രം 19 ആം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ക്ഷേത്രത്തിൽ അയോധ്യയ നഗരത്തിന്റെയും, പ്രയാഗിന്റെയും രൂപങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. അജ്‌മേറിലെ സോനി കുടുംബമാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രം ഇന്നും ഈ കുടുംബത്തിന്റെ അധീനതയിലാണ്.

ജൈനിസം പ്രകാരമുള്ള പ്രപഞ്ചത്തിന്റെ രൂപകൽപ്പനയും ക്ഷേത്രത്തിൽ കാണാം. നിരവധി വിലപിടിപ്പുള്ള രത്‌നങ്ങളും, ക്ലലുകളും ഉപയോഗിച്ചാണ് ക്ഷേത്രത്തിലെ ചിത്രങ്ങളും, രൂപങ്ങളും ചെയ്തിരിക്കുന്നത്.

© http://arivukal.in/1000-kg-gold-temple-ajmer-jain/

Check Also

തിരുവനന്തപുരത്ത് നല്ല കിടിലം ‘ബോഞ്ചിവെള്ളം’ കിട്ടുന്ന കടകൾ

വിവരണം – വിഷ്‌ണു എ.എസ്.നായർ. ആറുനാട്ടിൽ നൂറു ഭാഷ എന്ന രീതിയിലാണ് ചരിത്രകാരന്മാർ പടവലങ്ങാ വലുപ്പത്തിലെ ഈ കൊച്ചു കേരളത്തെ …

Leave a Reply