തിരുവമ്പാടി കെഎസ്ആര്‍ടിസി അധികൃതരോട് ഒരു കൂട്ടം നാട്ടുകാരുടെ അഭ്യര്‍ത്ഥന
1. തിരുവമ്പാടി -കൂടരഞ്ഞി റൂട്ടിൽ അൽഫോൻസ കോളെജ് വഴി പോവുന്ന ബസുകളിൽ ദയവായി അൽഫോൻസ കോളെജ് വഴി എന്ന ബോർഡ് വെക്കുക.
2. രാവിലെയുള്ള പാലക്കാട് ബസ്കൂടരഞ്ഞി – മുക്കംകടവ് പാലം വഴിയാക്കുവാൻ ശ്രമിക്കുക.(ആ സമയത്ത് ഓമശ്ശേരി വഴി ധാരാളം ബസ് ഉണ്ട്.
3. ഈ ബസ് തിരിച്ച് താമരശ്ശേരിക്ക് പോവുമ്പോൾ തിരുവമ്പാടിക്കാർക്ക് ഒരു ഗുണവുമില്ല. മുക്കം കടവ് – കൂടരഞ്ഞി -തിരുവമ്പാടി വഴി താമരശ്ശേരിക്ക് ഓടിക്കുക
4. രാവിലെയുള്ള ഈരാറ്റുപേട്ടLS Fp ആനയാം കുന്ന്- മുക്കം കടവ് വഴിയാക്കിയാൽ വെറുതെ കാരശ്ശേരി Jn വഴി കറങ്ങി തിരിയണ്ട.
5. വൈകുന്നേരം കട്ടപ്പന, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ മുക്കംകടവ് – കൂടരഞ്ഞി വഴിയോ ഗേററുപടി വഴിയോ ആക്കിയാൽ സമയലാഭം ഉണ്ട്. ഈ ബസുകളിൽ ഓമശ്ശേരിക്ക് ആളുകൾ കുറവാണ്. മാത്രമല്ല തൃശൂർ – താമരശ്ശേരി ബസുകൾ ധാരാളം ആ വഴിക്ക് ഉണ്ട്. എരുമേലി ബസും ഈ വഴിയാക്കിയാൽ കൂടരഞ്ഞി, പെരുമ്പുള, കൂമ്പാറ എന്നീ പ്രദേശത്തുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യും
6. ചില കോഴിക്കോട് ബസുകൾ മുക്കംകടവ് പാലം വഴിയാക്കുക (പലപ്പോഴും തൊണ്ടിമ്മൽ വഴി ആളില്ലാതെ പ്രൈവറ്റ് ബസിന് പുറകിലായാണ് പോവുന്നത്)
7. തൃശൂർ – തിരുവമ്പാടി റൂട്ടിൽ രാവിലെ തൃശൂർ നിന്നും ഉച്ചകഴിഞ്ഞ് തിരുവമ്പാടി നിന്നും ബസ് ആരംഭിക്കുക.
8. മഞ്ചേരി-അരിക്കോട്- മുക്കം -കൂടരഞ്ഞി -തിരുവമ്പാടി – കോടഞ്ചേരി- അടിവാരം – കൽപ്പറ്റ റൂട്ടിൽ ബസ് ആരംഭിക്കുക.
9. Ac ലോ ഫ്ലോർ തിരുവമ്പാടിക്ക് അനുവദിക്കുക (മുക്കം ബസ് നീട്ടിയാൽ മതിയാവും)
10. തിരുവമ്പാടി -കൂടരഞ്ഞി റൂട്ടിൽ മറിയപ്പുറം വഴി ഒരു ബസ് റൂട്ട് ആരംഭിക്കുക. ഒരു കക്കാടംപൊയിൽ ബസ് ഈ വഴി ഓടിച്ചാലും മതിയല്ലോ?
കടപ്പാട് : റോയ് ജേക്കബ്