വൈതോമോ ഗുഹകളിലെ തിളക്കം തേടിയുള്ള യാത്ര…

വിവരണം – അജോ ജോർജ്ജ്.

വൈതോമോ ജില്ലയിലെ മൗറി ആളുകള്‍ക്ക് മാത്രം അറിയാവുന്ന ഒരു ഗുഹ ഉണ്ടായിരുന്നു..പകല്‍ പോലും ആരും ആ ഗുഹയില്‍ പ്രവേശിക്കരുത് എന്നാണ് അവിടത്തെ തലവന്റെ കല്‍പന…ആ ഗുഹ മാലഖമാരുടെ ഉറക്കസ്ഥലമാണ് എന്ന് അവര്‍ വിശ്വസിച്ചിരുന്നു..അതിന് തക്കതായ കാരണവും ഉണ്ട്… മുകളിലെ പാറകള്‍ എപ്പോഴും നീല നിറത്തില്‍ പ്രകാശിക്കും…മാലഖമാര്‍ ഉറങുന്നതാണ്..അവരെ ശല്യപെടുത്തിയാല്‍ മരണം നിശ്ചയം…പലരും ആ ഗുഹയില്‍ കാണാതായിട്ടുണ്ട് എന്നും പറയപെടുന്നു…അതിനാല്‍ ആരും ആ ഗുഹയിലേക്ക് എത്തി നോക്കാന്‍ പോലും ദൈര്യപെട്ടിരുന്നില്ല….അങിനെ വര്‍ഷങളോളം ആ ഗുഹ മനുഷ്യ സ്പര്‍ശനം ഏല്‍ക്കാതെ കിടന്നു…

1887….മൗറി വംശജരുടെ അന്നത്തെ തലവനായിരുന്ന “താനേ ടിധോറൗ” ഈ ഗുഹയുടെ രഹസ്യം തേടി പുറപ്പെട്ടു..കൂടെ അമേരിക്കന്‍ സുഹ്രിത്തായ “ഫ്രഡ് മേസും”… ഒരു മെഴുകുതിരി വെട്ടത്തില്‍ ഒരു ചെറിയ ബോട്ടില്‍ അവര്‍ യാത്രതുടങി…ആ നീല വെളിച്ചം തേടി…അവര്‍ ആ ബോട്ടുമായി ഗുഹക്കുള്ളിലേക്ക് കയറി…കുറച്ച് എത്തിയപ്പോഴേ കാണാം ദൂരെ പാറയുടെ മുകള്‍ വശത്ത് നീല വെളിച്ചം..നേരിയ ഭയത്തോടെ ആണെങ്കിലും അവര്‍ അതിനടുത്തെത്തി…മുകളില്‍ നിറയെ മിന്നുന്ന നീല വെളിച്ചം…അവക്ക് ഒന്നും മനസ്സിലായില്ല…പക്ഷെ ആ ഭംഗിയില്‍ അവര്‍ മതിമറന്നു നിന്നു…കൂടുതല്‍ അകത്തേക്ക് നീങുബോഴും ലക്ഷകണക്കിന് മിന്നുന്ന വെളിച്ചം അവര്‍ കണ്ടു…പിന്നെ അവരെ സ്വാഗതം ചെയ്തത് പല രുപത്തിലും പല നിറങളോടും കൂടിയ ലൈം സ്റ്റോണുകളാണ്…

കുറേ നേരത്തിനു ശേഷമാണ് അവര്‍ പുറത്തിറങിയത്…വന്ന വഴിയേ തന്നെ..അധികം ആളുകള്‍ ഇത് അറിയാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…മേസ് അതൊന്നും കാര്യമായി എടുത്തില്ല…അദ്ധഹം തിരിച്ചു പോവുകയും ചെയ്തു… എന്നാല്‍ തലവനായ താനേക്ക് വേറേ കുറെ കാര്യങള്‍ ചെയ്യാനുണ്ടായിരുന്നു.. .അദ്ദേഹത്തിനറിയാം ഈ ഗുഹക്ക് മറ്റൊരു വാതില്‍ കാണുമെന്ന്…അദ്ദേഹം അത് കണ്ടെത്തുകയും ചെയ്തു… 1889-ല്‍ താനേയും ഭാര്യ ഹൂതിയും ചേര്‍ന്ന് സന്ദര്‍ശകര്‍ക്കായി ഒരു ആ ഗുഹ തുറന്നു കൊടുത്തു…ഒരു ചെറിയ ഫീസോടെ…1906 ല്‍ ഈ വൈതോമി ഗുഹകള്‍ ഗവര്‍ണ്‍മെറ്റ് ഏറ്റെടുത്തു…1910 ല്‍ അവിടെ ഒരു ഹോട്ടല്‍ ഉയര്‍ന്നു വേറ്റാമോ ഹോട്ടല്‍…ഇന്ന് ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള ഹൗണ്ടടായ സ്ഥലമായി ആ ഹോട്ടല്‍ നിലകൊള്ളുന്നു… 1989 ല്‍ ഈ ഗുഹകള്‍ താനേയുടെ അന്തരവകാശികള്‍ക്കായി നല്‍കപെട്ടു…ഇവിടത്തെ വരുമാനത്തില്‍ ഒരു വിഹിതം ഇന്നും അവര്‍ക്കുള്ളതാണ്…

ഗുഹയുടെ ഉല്‍ഭവവും വെളിച്ചത്തിന്റെ ചുരുളും : 30 മില്യണ്‍ വര്‍ഷത്തെ കഥ പറയൊനുണ്ട് ഈ ഗുഹകള്‍ക്ക്…ഭൂമിശാസ്ത്രപരമായ വ്യത്യാസങള്‍ കൊണ്ടും അഗ്നിപര്‍വത സ്പോടനങള്‍ മൂലവും ആണ് ഈ പ്രതിഭാസം സംഭവിച്ചിരിക്കുന്നത്..ഈ ഗുഹകള്‍ ലൈം സ്റ്റോണിനാല്‍ നിര്‍മ്മിതമാണ്…കുറെ വര്‍ഷങള്‍ എടുത്തൊണ് ഈ സ്റ്റോണുകള്‍ തിളക്കവും വെത്യസ്തമായ രൂപവും കൈവരിക്കുന്നത്….എന്നാല്‍ ഇതിലുള്ള വെളിച്ചത്തിന്റെ പ്രതിഭാസം ഇതല്ലാ… ഒരു കുഞു ജീവിയാണ്..ആര്‍ച്ച്‌നോകാമ്പ എന്ന സ്വയം പ്രകാശിക്കുന്ന ജീവികള്‍ ഇവിടെ അതിവസിക്കുന്നതാണ് ഈ പ്രകാശത്തിന് കാരണം….മാവോറി ഭാഷയിൽ വെള്ളം എന്നർത്ഥമുള്ള വൈ എന്ന വാക്കിൽ നിന്നും, അരിപ്പയുടെ ആകൃതിയിലുള്ള കുഴി എന്ന് അർത്ഥമുള്ള തോമോ എന്ന വാക്കിൽ നിന്നുമാണ്‌ ഈ പ്രദേശത്തിന് ഒരു ദ്വാരത്തിലൂടെ ഗമിക്കുന്ന ജലം എന്ന് തർജ്ജമ ചെയ്യാവുന്ന വൈതോമോ എന്ന പേര് കിട്ടിയിട്ടുള്ളത്.

ന്യൂസിലാൻഡിലെ നോർത്ത് ദ്വീപിലുള്ള ഒരു സംരക്ഷിത പ്രദേശമാണ് വൈതോമോ ഗുഹകൾ. ഇത് ഓക്‌ലൻഡ് പട്ടണത്തിൽ നിന്ന് 193 കി.മീ തെക്കുമാറി സ്ഥിതി ചെയ്യുന്നു. ഈ ഗുഹകൾ സ്ഥിതി ചെയ്യുന്ന ഗ്രാമം കിംഗ്‌ കൺട്രിയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. ഈ ഗ്രാമത്തിൽ സ്ഥിരതാമസമുള്ളവരുടെ എണ്ണം വളരെ കുറവാണെങ്കിലും താല്കാലിക തൊഴിലാളികളും മറ്റും ഇവിടെ വസിക്കുന്നു. മാവോറി ഭാഷയിൽ വെള്ളം എന്നർത്ഥമുള്ള വൈ എന്ന വാക്കിൽ നിന്നും, അരിപ്പയുടെ ആകൃതിയിലുള്ള കുഴി എന്ന് അർത്ഥമുള്ള തോമോ എന്ന വാക്കിൽ നിന്നുമാണ്‌ ഈ പ്രദേശത്തിന് ഒരു ദ്വാരത്തിലൂടെ ഗമിക്കുന്ന ജലം എന്ന് തർജ്ജമ ചെയ്യാവുന്ന വൈതോമോ എന്ന പേര് കിട്ടിയിട്ടുള്ളത്.

ഇന്ന്, എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റിയ ഗുഹാപ്രദേത്ത് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ചെറുതും വലുതുമായ നിരവധി കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. ഇവർ സീസണിൽ ഓരോ മണിക്കൂറിലും നൂറുകണക്കിന് സഞ്ചാരികളെ ഗുഹക്കുള്ളിലേക്കു നയിക്കുന്നു. കൂടാതെ ഗുഹാഭിത്തികളിൽ കയറുന്നതുപോലുള്ള സാഹസിക വിനോദങ്ങൾ തല്പരരായ കുറച്ചു പേർക്കു സാധ്യമാക്കുകയും ചെയ്യുന്നു.

ഗ്ലോ വോം ഗുഹ, രുവാകുരി ഗുഹ, അരാനുയ് ഗുഹ, ഗാർഡ്നേർസ് ഗട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഗുഹകൾ. ഇവ ചുണ്ണാന്പുകല്ലുകൊണ്ടുള്ള ഊറൽ രൂപങ്ങൾക്കും അതുപോലെതന്നെ തിളങ്ങുന്ന സൂക്ഷ്മ വിരകൾക്കും (ചെറിയ പൂപ്പ്പൽ കീടങ്ങൾ – അരാക്നോകാംപ ലൂമിനോസ (Arachnocampa luminosa)) പ്രസിദ്ധിയാർജ്ജിച്ചവയാണ്… ഇതോക്കെ തന്നെ ആയാലും വളരെ മനോഹരമായ ഒരു കാഴ്ച സമ്മാനിക്കാന്‍ വൈതോമോ ഗുഹകൾക്ക് കഴിയും….ന്യൂസിലാന്റിലെ നോര്‍ത്ത് ദ്വീപിലുള്ള വോം ഗുഹകള്‍ അതിമനോഹരമായ പ്രകാശത്തിന്റെ കാഴ്ചയാണ് സഞ്ചാരിക്കള്‍ക്ക് സമ്മാനിക്കുന്നത്.

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply