വനിതാകണ്ടക്ടറുടെ ഇടപെടല്‍ വൃദ്ധയായ യാത്രികക്ക് നഷ്ടമായ മാല തിരികെ കിട്ടി.” ആലപ്പുഴ KSRTC ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ പി.ആര്.സുജ കഴിഞ്ഞ ദിനം ഡ്യൂട്ടിക്കിടയില്‍ ഒരു അമ്മൂമയുടെ മാല പൊട്ടിച്ച് ഓടിയ നാടോടി സ്ത്രീകളെ ഓടിച്ചിട്ട് പിടികൂടി അവരില്‍ നിന്നും മാല തിരികെ വാങ്ങി ഏല്‍പ്പിച്ച അനുഭവം പങ്കുവെയ്ക്കുന്നു.
“ആലപ്പുഴ സ്റ്റാന്‍ഡില്‍ നിന്നും കോലത്ത് ജെട്ടിയിലേക്ക് പുറപ്പെട്ട ബസ്സില്‍ സെന്റ് ആന്റണീസ് സ്കൂളിന്റെ അരികിലെ സ്റ്റോപ്പില്‍ നിന്നാണ് കയറിയത്.കൈനകരി അയ്യന്പറമ്പ് വീട്ടില്‍ സരസ്വതിയുടെ മൂന്നരപവന്റെ മാലയാണ് തമിഴ്നാട് സ്വദേശികളായ കവിത(28),സരസ്(29) എന്നിവര്‍ അപഹരിച്ചത്.
77 യാത്രക്കാര്‍ പ്രസ്തുത സമയത്ത് ബസ്സിലുണ്ടായിരുന്നു.ഉച്ചക്ക് 12.05 ആയപ്പോള്‍ ആണ് സംഭവം.
ബസ്സിന്റെ മുന്‍വശം പതിവില്ലാതെ ഉന്തും,തളളും ശ്രദ്ധയില്‍ പെട്ട ലേഡി കണ്ടക്ടര്‍ പെട്ടെന്ന് അവിടേക്ക് ചെല്ലുകയും കാരണം തിരക്കുകയും ചെയ്തു.പെട്ടെന്നാണ് ഈ നാടോടി സ്ത്രീകളെ ശ്രദ്ധിച്ചത്.
ബസ്സില്‍ നില്ക്കുന്നവര് മൂന്നോ നാലോ പേര് മാത്രം. ഉന്തും,തളളും ഉണ്ടാകേണ്ട ആവശ്യമില്ല. നാടോടി സ്ത്രീകള്‍ ഇറങ്ങാന്‍ ധൃതി കാണിച്ചു.ആ സമയത്ത് നാടോടികള്‍ ഉള്‍പ്പെടെ മുന്‍വശത്തെ മൂന്നു , നാലുപേര്‍ ടിക്കറ്റ് എടുക്കുവാനും ഉണ്ടായിരുന്നു.
അവര്‍ രണ്ടു മിനിമം ടിക്കറ്റ് വാങ്ങി ധൃതിയില്‍ ബസ്സില്‍ നിന്ന് ഇറങ്ങി.മറ്റ് വാഹനങ്ങളെ മറഞ്ഞ് ഇവരെ കാണാതെ രണ്ടുപേരും നടന്നു നീങ്ങുന്നതായി കണ്ടക്ടര്‍ കണ്ടു. ഉടന്‍ തന്നെ കണ്ടക്ടര്‍ മുന്‍വശത്തുണ്ടായിരുന്ന സ്ത്രീകളോട് എന്തെങ്കിലും നഷ്ടമായോ എന്ന് പരിശോധിക്കാന്‍ യാത്രികരോട് പറഞ്ഞു.ബസ്സ് മുന്നോട്ട് കുറച്ച് നീങ്ങിയപ്പോള്‍ ഒരു അമ്മൂമ്മ എഴുന്നേറ്റ് പറഞ്ഞു “മകളേ, എന്റെ മാല നഷ്ടമായി”.
പുരുഷന്മ്മാരായ യാത്രികരോട് ആരെങ്കിലും ഇതിനെതിരെ പ്രതികരിക്കൂ എന്ന് അഭ്യര്‍ത്ഥിച്ചുവെങ്കിലും ഒരാള്‍ പോലും അനങ്ങിയില്ല എന്ന് കണ്ടക്ടര്‍ പറഞ്ഞു. എങ്കില്‍ പോലും വനിതാകണ്ടക്ടര്‍ ബെല്ല് അടിച്ച് ബസ്സ് നിര്‍ത്തി വെളിയിലേക്ക് ഇറങ്ങി. നാടോടി സ്ത്രീകളെ പിന്തുടര്ന്ന് പിടികൂടി.അതുവഴി നടന്നു നീങ്ങിയ രണ്ടു യുവാക്കളും കണ്ടക്ടറുടെ സഹായത്തിനെത്തി. പുളിങ്കുന്ന് സ്റ്റേഷനിലെ വനിതാ പോലീസ് ആയ ഉദ്യോഗസ്ഥ ആ സമയത്ത് ഡ്യൂട്ടിക്ക് പോകുന്നതിനിടയില്‍ കണ്ടക്ടറെ സഹായിക്കാനെത്തി.
സമയോചിതമായി ഇടപ്പെട്ട വനിതാകണ്ടക്ടറും, വഴിയാത്രക്കാരായ ചെറുപ്പക്കാരും, ഇവരെ അവസാന നിമിഷം സഹായിക്കാനെത്തിയ വനിതാപോലീസ് ഉദ്യോഗസ്ഥയുമെല്ലാം മാല നഷ്ടപ്പെട്ട 70 വയസ്സുളള ആരോരുമില്ലാത്ത അമ്മുമ്മക്ക് തുണയായി മാറി. അതോടൊപ്പം യാത്രികരോടും ഒരു അഭ്യര്‍ത്ഥന. “ഇവിടെ അമ്മൂമ്മക്ക് സംഭവിച്ചത് ഒരു പക്ഷേ,നാളെ ബസ്സിലിരുന്ന് യാത്ര ചെയ്ത ചേട്ടന്‍മ്മാരുടെ ഭാര്യമ്മാര്ക്കോ, പെണ്കുട്ടികള്ക്കോ, അല്ലെങ്കില്‍ അമ്മമ്മാര്ക്കോ സംഭവിക്കാം. നാം പ്രതികരിക്കേണ്ട സമയത്താണ് അതിന് തയ്യാറാകേണ്ടത്.
KSRTC ജീവനക്കാരി എന്ന നിലയില്‍ ഞങ്ങളുടെ സഹോദരി സുജയുടെ പ്രവൃത്തിയെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയും, എല്ലാ പിന്തുണയും നല്കുന്നു. ബഹുമാനപ്പെട്ട സി.എം.ഡിയും , എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന് ( ഇന്‍ ചാര്‍ജ്ജ് ) ശ്രീ.അനില്‍ കുമാര്‍.ജിയും ശ്രീമതി.സുജയെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.
യാത്രികര്‍ക്കുളള സൗകര്യമൊരുക്കുക മാത്രമല്ല ഇപ്രകാരമുളള സാഹസികമായ പ്രവര്‍ത്തനങ്ങളിലുടെ യാത്രികര്‍ക്ക് സുരക്ഷയൊരുക്കുമെന്നും വനിതാകണ്ടക്ടര്‍ തെളിയിച്ചു കഴിഞ്ഞു. സുജയ്ക്ക് ഒരു ബിഗ് സല്യൂട്ട് …..
കടപ്പാട് -ഷെഫീക് ഇബ്രാഹിം (എടത്വ കെഎസ്ആര്‍ടിസി).