തമാശയ്ക്കും അതിരുണ്ട്; ശ്രദ്ധേയമായൊരു ഷോര്‍ട്ട് ഫിലിം

കൂട്ടുകാരെ പറ്റിക്കാനായി പല തമാശകളും ഒപ്പിക്കുന്നവരാണ് നമ്മളെല്ലാവരും.എന്നാല്‍ എല്ലാ തമാശകള്‍ക്കും ഒരു അതിരുണ്ടെന്ന് പറയുകയാണ് ദ് ലിമിറ്റ് എന്ന ഷോര്‍ട്ട് ഫിലിം. പരിധി വിടുന്ന തമാശകൾക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നത് ഒരു ഷോർട്ട് ഫിലിം ലൂടെ പറഞ്ഞു തരികയാണ് ഷിയാസ് ബക്കർ എന്ന സംവിധായകൻ. ആനവണ്ടി ബ്ലോഗിന്‍റെ ഒരു ഫോളോവറും സുഹൃത്തുമായ അശ്വിന്ത് ടി വാസുദേവ് ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്.

കൂട്ടുകാരനെ പറ്റിക്കാനായി ഒരാള്‍ അച്ഛന്റെ തോക്കെടുത്ത് വരുന്നു. കൂട്ടുകാരന്‍ തോക്കുമേടിച്ച് പരിശോധിക്കുകയും വെടിവെക്കുന്നതുപോലെ കാണിക്കുകയും ചെയ്യുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടി തോക്കെടുത്തു കൊണ്ടുവന്ന കൂട്ടുകാരന് വെടിയേല്‍ക്കുന്നു.

ധൈര്യവും, ആവേശവുമെല്ലാം മൂർത്താവസ്ഥയിലെത്തുന്ന കാലഘട്ടമാണ് ഓരോരുത്തരുടെയും യൗവ്വനം. അതുപോലെ തന്നെ തമാശകൾ നിറഞ്ഞതും. പക്ഷേ ഇന്നത്തെ തലമുറയുടെ തമാശകൾ ചിലപ്പോഴെങ്കിലും പരിധിവിട്ടു പോകാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയെ പരിഗണിക്കുന്നതിൽ, ശരിതെറ്റുകൾ മനസ്സിലാക്കുന്നതിൽ ഈ തലമുറ കുറച്ച് വിമുഖത കാണിക്കുന്നു.തുടര്‍ന്നാണ് കൂട്ടുകാര്‍പോലും ചിന്തിക്കാത്ത ട്വിസ്റ്റുണ്ടാവുന്നത്.

എവി സിനിമാസിന്റെ ബാനറില്‍ ഷിയാസ് ബക്കറാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. അശ്വിന്ത് ടി വാസുദേവ് ആണ് ഛായാഗ്രാഹണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. ജിഷ്ണു ടിപി ആണ് ക്രിയേറ്റീവ് ഡയറക്ടര്‍.

ഇന്നത്തെ തലമുറയിലെ യുവാക്കള്‍ ഇതുപോലുള്ള നല്ല മെസ്സേജ് നല്‍കുന്ന ചിത്രങ്ങളുമായി മുന്നോട്ടു വരുന്നത് നമുക്ക് ഏവര്‍ക്കും സന്തോഷമുള്ള ഒരു കാര്യമാണ്. ഇത്തരത്തിലുള്ള യുവാക്കള്‍ക്ക് ഒരു പ്രചോദനം ആകണം എന്ന് കരുതിയാണ് സാധാരണയായി ട്രാവല്‍, ഓട്ടോമോട്ടീവ്, ടെക്നോളജി ആര്‍ട്ടിക്കിളുകള്‍ മാത്രം വരുന്ന നമ്മുടെ ഈ ആനവണ്ടി ബ്ലോഗില്‍ ഈ വാര്‍ത്ത ഇപ്പോള്‍ ഇടുന്നത്. ഇനിയും ഇതുപോലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഇവര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply