ലോകത്തെ ഏറ്റവും ഭീകരമായ മാര്‍ക്കറ്റ്; ഇവിടെ വില്‍ക്കുന്നതോ?

ഒക്കോഡീഷ്വാ മാര്‍ക്കറ്റ്…. ഇത് മീനുകളും പച്ചകറികളും ഭംഗിയായി അടക്കി വെച്ചീട്ടുള്ള ഒരു മാര്‍ക്കറ്റല്ല.. മന്ത്രവാദത്തിനും ആഭിജാരങളും മറ്റും നടത്തുന്ന വുഡൂ എന്ന ആചാരങളില്‍ വിശ്വസിക്കുന്ന ആളുകള്‍കുള്ള ഒരു മാര്‍ക്കറ്റാണ്..ആ കര്‍മത്തിനു വേണ്ടുന്ന എല്ലാം ഇവിടുന്നു ലഭിക്കും..ആ കാഴ്ചകളിലേക്ക്…

ഒരു ചീഞ്ഞ മാംസഗന്ധമായിരിക്കും നിങ്ങളെ ഇവിടെ വരവേല്‍ക്കുക.. മനുഷ്യരുടെ തലയോട്ടിമുതല്‍ വൂഡുപാവകള്‍ വരെ നിങള്‍ക്കിവിടെ ലഭിക്കും.. അഴുകിയതും ദ്രവിച്ചു തുടങിയതുമായ ഏതു ജീവികളുടെ തലയോടും മറ്റും ഇവിടെ നിരനിരയായി വല്‍പനക്കുണ്ട്.. ഭീകരമുഖങളായിരിക്കും പലതിനും..വര്‍ഷങ്ങളുടെ പഴക്കവും കാണും… ഇതെല്ലാം വൂഡൂ ആചാരങള്‍ക്ക് ഉപോഗിക്കുന്നതാണ്.. ധനാഗമനത്തിനും, രോഗങ്ങള്‍ മാറാനും, ശത്രു നിഗ്രഹത്തിനുമൊക്കെയായി അങ്ങനെ ഏതു കര്‍മ്മത്തിനും വേണ്ടിയുള്ള വൂഡൂ സാധനങള്‍ നിങള്‍ക്കിവിടന്ന് ലഭിക്കും. ആനയുടെ കാല്‍,പുലിയുടെ അവശിഷ്ടങ്ങള്‍, കുരങ്ങന്റെ ശരീരം എന്നിങ്ങനെ അഭിചാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍ക്ക് നല്ല ഡിമാന്റ് ആണ്.

മാര്‍ക്കറ്റിനു മുന്നില്‍ ഈ കര്‍മം ചെയ്യുന്ന കാര്‍മികരുടെ കുടിലുകള്‍ കാണാം. നിങളുടെ പ്രശ്നങള്‍ അവിടെ പറഞാല്‍ പരിഹാരം നിര്‍ദേശിക്കുകയും വേണ്ട സാധനങളുടെ ലിസ്റ്റ് തരുകയും അത് മാര്‍ക്കറ്റില്‍ നിന്നും വാങുകയും ചെയ്യാം.. വൂഡു കര്‍മം ചെയ്യുന്നവര്‍ മാത്രമല്ല ഇവിടം സന്ദര്‍ശിക്കാറുള്ളത്.. യാത്രീകര്‍ ഈ മാര്‍ക്കറ്റ് കാണാനും മറ്റുമായി ഇവിടെ എത്താറുണ്ട്…

ആഫ്രിക്കയിലെ ലോമ്‍ പ്രദേശത്താണ് ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്..1863 ല്‍ ആണ് ഈ മാര്‍ക്കറ്റ് നിലവില്‍ വന്നത് എന്ന് പറയപ്പെടുന്നു. Kingdom of Dahomey..ഇന്നത്തെ ബെനിന്‍ എന്നു പറയുന്ന പ്രദേശത്ത്…ഇതിനായി കാലാകാലങളായി നിലനില്‍ക്കുന്ന ഒരു സംവിധാനമുണ്ട്..

“മൃഗങളുടെ ശരീരഭാഗങള്‍ സൂക്ഷിക്കുന്ന കുറെ ആളുകളുണ്ട്..അവരുടെ കൈയ്യില്‍ നിന്നുമാണ് ഇത് ശേഖരിക്കുന്നത്. ഇത് മൃഗങളെ കൊന്നു കൊണ്ടല്ല.. കൊന്നു കൊണ്ടുവരുന്നത് ദൈവങ്ങള്‍ക്കിഷ്ടപ്പെടില്ല… പഴയ ഒരു പരികര്‍മിയുടെ മകനായ ഡാക്കോ വിശിദീകരിക്കുന്നു… ഇവിടെ നടക്കുന്നത് ബ്ളാക്ക് മാജിക്കല്ല..അസുഖങള്‍ മാറാനും..ധനാഗമനത്തിനും..നിങളുടെ സുരക്ഷക്കും വേണ്ടിയുള്ളതാണ് ഡാക്കോയുടെ വാക്കുകള്‍…

ആഫ്രിക്കയിലെ ലോമ്‍ പ്രദേശത്താണ് ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്..ക്രിസ്തീയ മതങളും ഇസ്ലാം മതവും ഇവിടെ ഉണ്ടെങ്കിലും ആളുകള്‍ കൂടുതലും വൂഡൂ വിശ്വാസികളാണ്..ആത്മാക്കളെ ആരാധിക്കുന്ന വൂഡൂ വിശ്വാസികള്‍…

കടപ്പാട് – അജോ ജോര്‍ജ്.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply