നല്ല നാടൻ ഊണ്, മീൻകറി & മീൻഫ്രൈ @ 60 Rs…!!

ഇത് എറണാകുളം ജില്ലയിൽ തിരുവാങ്കുളം മുവാറ്റുപുഴ റൂട്ടിൽ മാമലയോട് ചേർന്ന് കിടക്കുന്ന ഷാപ്പ് കറി എന്ന് ഹോട്ടൽ. ചെറിയ ഹോട്ടൽ ആണേലും അത്യാവശ്യത്തിനു വന്ന് ഇരുന്ന് കഴിക്കുവാൻ ഉള്ള സ്ഥലവും, നല്ല വൃത്തിയും ഉണ്ട്. ഈ ചെറിയ ഹോട്ടലിലും ഊണ് 60 രൂപ എന്ന് ബോർഡ് കണ്ട് ഒന്ന് പതറി എങ്കിലും ഊണ് പറഞ്ഞു. ഒന്നും നോക്കാതെ ഒരു ലിവർ ഫ്രൈ കൂടി അങ്ങു പറഞ്ഞു….

അവസാനം ഊണ് വന്നപ്പോൾ ആണ് ശെരിക്കും ഞെട്ടിയത് ഊണിനു ഒപ്പം നല്ല ഒന്നാംതരം നാടൻ മീൻകറിയും മീൻ വറുത്തതും ചെമീൻ ചമ്മന്തിയും , അച്ചാറും… ഷാപ്പില്ലെ കറിയെ വെല്ലുന്ന രുചിയും പാകത്തിന് എരുവും… ഇനി ഈ റൂട്ടിൽ സഞ്ചരിക്കുന്നവർക്കും ഷാപ്പിലെ കറികൾ ഇഷ്ടപ്പെടുന്നവർക്കും കുടുംബ സമേതം കയറുവാൻ ഉചിതമായ ഒരു ഹോട്ടൽ ആണ് ഷാപ്പ് കറി….

കൂടാതെ കപ്പ ,നല്ല കോഴി കറി , ഇടി ഇറച്ചി ,താറാവ് കറി , അപ്പം , ബീഫ് അങ്ങനെ രുചിയേറും ഷാപ്പ് വിഭവങ്ങളും അതെ രുചിയിൽ ഇവിടെ ലഭ്യമാണ് എന്ന് കഴിക്കുന്നവരുടെ സന്തോഷവും , ആൾ തിരക്കും കണ്ടാൽ അറിയാം.

ഷാപ്പ് കറി എന്ന് കേട്ട് ആദ്യകാലത്ത് അറച്ചു നിന്ന സ്ത്രീകളൊക്കെ ഉച്ചയായാല്‍ രുചി പിടിച്ച് പനമ്പുമറയ്ക്കുള്ളിലെ മേശയ്ക്കുമുന്നിലെത്തുന്നു. തലയില്‍ മുണ്ടിടാതെ ഷാപ്പുകറി കഴിക്കാം. ഭക്ഷണം കഴിക്കുന്നവര്‍ പാത്രത്തില്‍ നിന്ന് തലപൊന്തിക്കുന്നില്ല. മലയാളിയുടെ എരിവിനോടുള്ള കമ്പമാണ് ഷാപ്പ് കറിയുടെ ഗുട്ടന്‍സ്.

നാടൻ മീൻകറിയും ചോറും കൂട്ടിയൊരു പിടിപിടിച്ചു. നാവിലെ രസമുകുളങ്ങള്‍ തുള്ളിച്ചാടി. കഴിക്കണമെങ്കില്‍ ഷാപ്പിലെ കറികഴിക്കണമെന്ന് പറയുന്നതിതാണ്. ഷാപ്പില്‍ നിന്നിറങ്ങിയിട്ടും രുചിയുടെ വള്ളി നാവില്‍ ഊഞ്ഞാലാടുന്നു.

കടപ്പാട് – Amal Keezhillam.

Check Also

അഴീക്കൽ ബീച്ചിൽ വിരുന്നിനെത്തിയ കപ്പലും സായാഹ്നവും

യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ ജീവിതം പോലെ തന്നെ യാത്രകളും അനന്ത സാഗരമാണ്. നിമിഷ നേരം കൊണ്ട് …

Leave a Reply