മനുഷ്യൻ അന്റാർട്ടിക്ക അന്വേഷിച്ചു പോയ കഥ അഥവാ ചരിത്രം…

ചരിത്ര വസ്തുതകൾ അടങ്ങിയ ഈ ലേഖനം എഴുതി തയ്യാറാക്കിയത് : Dennies John Devasia‎.

എന്നും മഞ്ഞുറഞ്ഞു കിടക്കുന്ന മഹാഭൂഖണ്ഡം… അതാണ് അന്റാർട്ടിക്ക….!! ദക്ഷിണധ്രുവത്തിലാണ് അതിന്റെ സ്‌ഥാനം..4600 മീറ്റർ വരെ ഉയരത്തിൽ മഞ്ഞു മൂടിക്കിടക്കുന്ന സ്‌ഥലങ്ങൾ അവിടെ ധാരാളമുണ്ട്…!! കരഭാഗം എപ്പോഴും മഞ്ഞു മൂടികിടക്കുമ്പോൾ ചുറ്റുമുള്ള സമുദ്രത്തിൽ സദാസമയവും കാറ്റടിക്കുന്നതിനാൽ മഞ്ഞു പാളിയ്ക്ക് കട്ടി കുറവാണ്….പ്രത്യേകതരം കപ്പലുകൾക്ക് അതിലൂടെ സഞ്ചരിക്കാൻ സാധിക്കും..
ഭൂമിയിലെ കരഭാഗത്തിന്റെ പത്തിലൊന്ന് വലിപ്പം വരുന്ന ആ വമ്പൻ ഭൂഖണ്ഡം അവിടെയുണ്ടെന്നു മനുഷ്യൻ മനസിലാക്കുന്നത് 1820 ന് ശേഷം മാത്രമാണ്…..!!! അതിശയം ആയിരിക്കുന്നു അല്ലെ…എങ്കിൽ അതാണ് സത്യം…….!!
അന്റാർട്ടിക്ക അന്വേഷിച്ചു പോയ കഥ,അല്ല ചരിത്രം ഇനി പറയാം…കേട്ടോളൂ…

ദക്ഷിണ ധ്രുവ പ്രദേശങ്ങളിലേക്ക് A. D. 650 ൽ സഞ്ചാരികളെ അയച്ചിരുന്നതായി പൊളിനേഷ്യക്കാരുടെ ചില കഥകളിലുണ്ട്..എന്നാൽ അതിന് വിശ്വസനീയമായ തെളിവുകകൊന്നുമില്ല..പതിനെട്ടാം നൂറ്റാണ്ടിലാണ് അങ്ങോട്ടുള്ള സാഹസിക യാത്രയുടെ അറിയപ്പെടുന്ന ചരിത്രം ആരംഭിക്കുന്നത്. ബ്രിട്ടീഷ് നാവികനായ കുക്കും കൂട്ടരും 1775 ൽ കുറെ ദൂരം സഞ്ചരിച്ചെങ്കിലും കര കണ്ടെത്താനാകാതെ അവർ മടങ്ങി.അതിനെ തുടർന്ന് വില്ല്യം സ്മിത്ത് എന്ന സാഹസികൻ 1819 ൽ ഷെറ്റ്ലാന്റാ ദ്വീപുകൾ കണ്ടെത്തി. അതിനടുത്ത വർഷം അമേരിക്കയിൽ നിന്നും ‘പാമർ ‘ എന്ന സാഹസികനും സംഘവും ഓർലിയൻസ് ചാനലും ഒരു ദ്വീപും കണ്ടെത്തി.’ പാമർ ലാൻഡ്‌’ എന്ന് അവർ അതിന് പേരിടുകയും ചെയ്തു.എന്നാൽ അതിന് മുമ്പ് തന്നെ ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥർ ആ ” പ്രദേശം” കണ്ടെത്തിയിരുന്നതായി വാദിച്ചു.’ഗ്രഹാം ലാൻഡ്’ എന്നാണ് അവർ നേരത്തെ പേരിട്ടിരുന്നതായി അവകാശപ്പെട്ടു.ഇന്ന് ഈ രണ്ട് പേരുകളിലും ആ സ്‌ഥലം അറിയപ്പെടുന്നു.

ഹോസൻ എന്ന റഷ്യൻ നാവികൻ ദക്ഷിണ ധ്രുവപ്രദേശത്തെ രണ്ട് ദ്വീപുകൾ പിന്നീട് കണ്ടു പിടിച്ചു.എന്നാൽ അന്റാർട്ടിക്ക എന്നൊരു വൻകര ഉണ്ടെന്നു ഉറപ്പു നൽകിയത് അമേരിക്കൻ സഞ്ചാരിയായിരുന്ന വിൽക്സ് ആയിരുന്നു.1839 ൽ ദക്ഷിണ ധ്രുവത്തിന്റെ യഥാർത്ഥ സ്‌ഥിതി അദ്ദേഹം മനസിലാക്കി.സർ ജെയിംസ് ക്ലാർക്ക് റോസ് പിന്നീട് ദക്ഷിണധ്രുവത്തിലേയ്ക്ക് വഴി കാട്ടി. മഞ്ഞില്ലാത്ത ഒരു ഭാഗത്ത് കൂടി ആയിരുന്നു അത്. ആ ഭാഗം പിന്നീട് റോസ് കടൽ എന്നറിയപ്പെട്ടു. ഈ കടൽ മാർഗ്ഗമാണ് പിന്നീട് ഷാക്കിൾടണും സ്‌കോട്ട് അമുണ്സെന്നും മറ്റുള്ളവരും അന്റാർട്ടിക്ക ഭൂഖണ്ഡത്തിന്റെ ഉള്ളിലേയ്ക്ക് പ്രവേശിച്ചത്.വീണ്ടും തെക്കോട്ട് സഞ്ചരിച്ച റോസ് രണ്ട് അഗ്നി പർവതങ്ങളും അവിടെ കണ്ടെത്തുകയുണ്ടായി.റോസ് കണ്ടെത്തിയ ദ്വീപിൽ നിന്ന് ചില ഫോസിലുകളും കണ്ടെടുക്കപ്പെട്ടു. അങ്ങനെയിരിക്കെ 1821 ൽ ഡേവിഡ് എന്നൊരാൾ വൻ്കരയിൽ കാലുകുത്തി. നോർവീജിയൻ തിമിംഗല കപ്പലിലെ ക്യാപ്റ്റനായിരുന്ന ക്രിസ്റ്റസും അവിടെ ഇറങ്ങി.1911 ൽ അഞ്ചു സംഘങ്ങളാണ് ദക്ഷിണ ധ്രുവത്തിലേയ്ക്ക് യാത്ര തിരിച്ചത്. അവരിൽ ആദ്യമെത്തിയത് റോൾഡ് അമുൻസെനിന്റെ സംഘം ആയിരുന്നു.

ഉത്തര ധ്രുവത്തിലേയ്ക്കും ദക്ഷിണ ധ്രുവത്തിലേയ്ക്കും ഒരു പോലെ ശ്രദ്ധ കേന്ദ്രീകരിച്ച സഞ്ചരിയായിരുന്നു അമുൻസെൻ. 1909 ൽ ആയിരുന്നു അമുൻസെൻ ആദ്യം ഉത്തര ധ്രുവത്തിലേയ്ക്ക് യാത്രയായത്…. റോബർട്ട് പിയറി അപ്പോഴേയ്ക്കും ഉത്തര ധ്രുവത്തിൽ എത്തിയതായി വാർത്ത വന്നു.അതോടെ അമുൻസെൻ യാത്ര അന്റാർട്ടിക്കയിലേയ്ക്കാക്കി. അദ്ദേഹം 1911 ഡിസംബർ14 ന് ദക്ഷിണ ധ്രുവത്തിലെത്തി. മൂന്നു ദിവസം അവിടെ ചിലവഴിച്ചു അവർ മടങ്ങി.ഇതേ സമയം മാസങ്ങൾക്ക് മുൻപ് അങ്ങോട്ടു പുറപ്പെട്ട സ്കോട്ടും കൂട്ടരും അവിടെയെത്തി.അമുൻസെൻ ആദ്യം അവിടെ എത്തിയതറിഞ്ഞ അദ്ദേഹം നിരാശനായി. അങ്ങനെ വളരെ നിരാശയോടെ സ്കോട്ടും കൂട്ടരും മടങ്ങാൻ തീരുമാനിച്ചു.മടക്കയാത്രയിൽ ഭക്ഷണം കിട്ടാതെ അവർ അലഞ്ഞു. അവസാനം സ്കോട്ടും കൂട്ടരും ആ മഞ്ഞു സമുദ്രത്തിൽ മരിച്ചു വീണു…..അങ്ങനെ സഹസികതയ്ക്ക് അവർ രക്ത സാക്ഷികളായി…..!!!

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply