Team KSRTC Blog ഇത്തവണ ഓണം ആഘോഷിക്കുന്നത് നമ്മുടെ സ്വന്തം ആനവണ്ടികളോടൊപ്പം. ഈ മാസം 28,29,30 തീയതികളില്‍ ബ്ലോഗ് അംഗങ്ങള്‍ വയനാട്ടിലാണ് ഓണം ആഘോഷിക്കുവാനായി ഒത്തുകൂടുന്നത്. 27 ന് രാത്രി എറണാകുളത്ത് നിന്നും യാത്ര തിരിച്ച് ഗൂഡല്ലൂര്‍, ഗുണ്ടല്‍പേട്ട വഴി കല്പറ്റയില് എത്തും. പൂര്‍ണ്ണമായും ഒരു ബസ്സ് ഫാനിംഗ് ട്രിപ്പ് ആണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള സ്വന്തമായി ക്യാമറ ഉള്ള ആര്‍ക്കും ഞങ്ങളോടൊപ്പം കൂടാം.
യാത്രയുടെ പ്രധാന ലക്ഷ്യങ്ങള്‍
1) മുത്തങ്ങാ വനത്തിനുള്ളില്‍ വെച്ച് ആനവണ്ടികളുടെ പരമാവധി ചിത്രങ്ങള്‍ പകര്‍ത്തുക.
2) ബത്തേരി, കല്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ ബസ് ഫാനിംഗ്
3) വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ബസ്സ് ഫാനിംഗ്
4) പുല്പള്ളി, പെരിക്കല്ലൂര്‍, കാട്ടിക്കുളം – ബാവലി, കുട്ട റൂട്ടുകളില്‍ ബസ്സ് ഫാനിംഗ്
5) ചേക്കാടി പോലെയുള്ള ഉള്‍നാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്കൊരു യാത്ര
6) താമരശ്ശേരി ചുരം, പാല് ചുരം എന്നിവിടങ്ങളില്‍ ബസ്സ് ഫാനിംഗ്