കെഎസ്ആര്‍ടിസി ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ; അഞ്ചു പേര്‍ക്ക് പരിക്ക്

ദേശീയപാത പതിനേഴ്‌ ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ കെ എസ് ആര്‍ ടി സി യും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അഞ്ചുപേര്‍ക്ക് സാരമായ പരിക്കേറ്റു.

ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ്‌ (52), ബസ്സ്‌ കണ്ടക്ടര്‍ മഞ്ചേരി സ്വദേശി ലുഖ്മാന്‍ (24), ബസ്സ്‌ യാത്രികരായ എടപ്പള്ളി സ്വദേശി ധന്യ (32), ചെമ്മാട് സ്വദേശി സൈതലവി (22), ബസ്സ്‌ ഡ്രൈവര്‍ തലശ്ശേരി ദേശമംഗലം സ്വദേശി മുരളീധരന്‍ (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് (26-10-2017) ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെയാണ് അപകടം. ഗുരുവായൂരില്‍ നിന്നും ആലപ്പുഴക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും ഏറണാകുളത്ത് നിന്നും കോഴിക്കോട് പോവുകയായിരുന്നു ടാങ്കര്‍ ലോറിയുമാണ്‌ അപകടത്തില്‍ പെട്ടത്. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്ക് സാരമായ പരിക്കുണ്ട്.

News – http://chavakkadonline.com/buss-lorry-accident-5-injured-orumanayur/

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply